Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അഞ്ചാമത് പ്രാര്‍ത്ഥന കൂട്ടായ്മ മെയ് 16 ശനിയാഴ്ച

Published on 15 May, 2020
ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അഞ്ചാമത് പ്രാര്‍ത്ഥന കൂട്ടായ്മ  മെയ് 16  ശനിയാഴ്ച
ന്യൂയോര്‍ക്ക്: കൊറോണാ വൈറസിന്റെ  ഭീകരതയിലൂടെ ലോകം കടന്നുപോകുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളെ   തളരാതെ നേരിടുവാനും, അതിജീവിക്കുവാനും  നിരന്തരമായ പ്രാര്ഥന ആവശ്യമാണ്.   പ്രതിസന്ധികളിലും ആശങ്കാകുലരാകാതെ പ്രത്യാശയോടെ ജീവിതം നയിക്കുവാന്‍ നമുക്കാവണം.  പ്രിയപ്പെട്ടവര്‍  പലരും നമ്മെ വിട്ടു യാത്രയായി.. അനേകം പേര് ഇന്ന് ആശുപത്രികളിലും ക്വാറന്റീനിലുമായി ഇപ്പോഴും കഴിയുന്നു.  ധാരാളം പേര് സൗഖ്യം പ്രാപിച്ചു  ഭവനങ്ങളില്‍ വിശ്രമിക്കുന്നു.  ആകസ്മികമായ വേര്‍പാടിന്റെ വേദനയിലൂടെ  കടന്നു പോകുന്ന കുടുംബാംഗങ്ങളെ  ആശ്വസിപ്പിക്കുവാന്‍ നാം ബാധ്യസ്ഥരാണ്.   നേരിട്ട് കാണുവാനോ ആശ്വസിപ്പിക്കുവാനോ സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്.    ദൈവാശ്രയത്തിലൂടെ ഈ മഹാ ബാധയെയും തരണം ചെയ്യുവാന്‍ നമുക്ക് കഴിയും. 

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ  അഞ്ചാമത്  പ്രാര്‍ത്ഥന മെയ് 16നു രാവിലെ 11 മുതല്‍ 12  വരെ ഉണ്ടായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക: തോമസ് റ്റി ഉമ്മന്‍ : 631 796 006, കോ രസണ്‍ വറുഗീസ്:  516 398 5989.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക