Image

കേന്ദ്രമന്ത്രിയുടെ ഫോമാ വെബിനാറിലേക്കു ചോദ്യങ്ങളുടെ പ്രവാഹം; വെബിനാർ നാളെ (ശനി) രാവിലെ

ബിന്ദു ടിജി, ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം) Published on 15 May, 2020
കേന്ദ്രമന്ത്രിയുടെ ഫോമാ വെബിനാറിലേക്കു ചോദ്യങ്ങളുടെ പ്രവാഹം; വെബിനാർ  നാളെ (ശനി) രാവിലെ
ന്യൂ യോര്‍ക്ക്: വിദേശകാര്യ സഹമന്ത്രിയും പ്രവാസികാര്യ മന്ത്രിയുമായ വി. മുരളീധരന്‍ ഫോമാ കോവിഡ് 19 കമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്സ് മെയ് 16 നു സംഘടിപ്പിക്കുന്ന വെബിനാറിലൂടെ അമേരിക്കന്‍ മലയാളികളോട് സംവദിക്കുന്നു. ഇതാദ്യമായാണ് മന്ത്രി അമേരിക്കന്‍ മലയാളികളോട് മാത്രമായി നേരിട്ട് സംവദിക്കുന്ന ഒരു വേദിയിലെത്തുന്നത് . ഏറെ പ്രവാസികളുള്ള കേരളത്തിന് ഒരനുഗ്രഹം തന്നെ യാണ് മലയാളിയായ പ്രവാസികാര്യ മന്ത്രി. അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്ക് ഇത്തരം ഒരു അവസരമൊരുക്കിയതില്‍ ഫോമായ്ക്ക് അതീവ ചാരിതാര്‍ഥ്യവും അഭിമാനവുമുണ്ട് .

കോവിഡ് 19 നോടനുബന്ധിച്ചു വിവിധ തരത്തില്‍ ബുദ്ധിമുട്ടിലായ പ്രവാസികള്‍ക്ക് മന്ത്രിയ്ക്ക് ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചപ്പോള്‍ ഇപ്പോള്‍ നൂറുകണക്കിന് ചോദ്യങ്ങളുമായി നിരവധി പ്രവാസി അംഗങ്ങള്‍ മുന്നോട്ടുവന്നു. പ്രവാസികളുടെ സുരക്ഷ, സാമൂഹ്യ ആവശ്യങ്ങള്‍ , ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആശയവിനിമയം നടത്തുന്നത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നിരവധി കാര്യങ്ങള്‍ ക്രമീകരിക്കാനുള്ള തിരക്കുകാരണം ഏകദേശം ഒരു മണിക്കൂര്‍ മാത്രമേ കേന്ദ്രമന്ത്രി സമയം അനുവദിച്ചിട്ടുളള. അക്കാരണത്താല്‍ തന്നെ അടിയന്തര പ്രാധാന്യമുള്ളതും തെരഞ്ഞെടുക്കപ്പെട്ട തുമായ തെരഞ്ഞെടുക്കപ്പെട്ടതുമായ ഏകദേശം ഇരുപത് ചോദ്യങ്ങള്‍ക്കായിരിക്കും മന്ത്രി മറുപടി നല്‍കുക. അമേരിക്കന്‍ പ്രവാസികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ഈ മീറ്റിങ്ങിന്റെ സംഘാടകരായ ഫോമയുടെ ഭാരവാഹികള്‍ കേന്ദ്രമന്ത്രിയുമായി ആശയവിനിമയം നടത്തുകയുമുണ്ടായി. ചോദ്യകര്‍ത്താക്കള്‍ക്കു വെബിനാര്‍ സമയത്ത് അവരുടെ നേരത്തെ സമര്‍പ്പിച്ചിട്ടുള്ള ചോദ്യങ്ങള്‍ മന്ത്രിയോട് നേരിട്ട് ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഒരു മണിക്കൂറായിരിക്കും വെബിനാര്‍ സമയം . ഫേസ്ബുക് തുടങ്ങി സോഷ്യല്‍ മീഡിയയില്‍ തത്സമയം ഈ വെബിനാര്‍ കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . ഈ വരുന്ന പതിനാറാം തിയതി ശനിയാഴ്ച്ച ഈസ്റ്റേണ്‍ സമയം രാവിലെ 11.20 മുതല്‍ 12.30 വരെ യാണ് വെബിനാര്‍ .

ഫോമാ എക്സിക്യൂട്ടീവിനൊടൊപ്പം, ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ജിബി തോമസ്, ജോസ് മണക്കാട് , ബൈജു വര്‍ഗ്ഗീസ് ,
റ്റി. ഉണ്ണികൃഷ്ണന്‍, ആഞ്ചെല സുരേഷ്, റോഷിന്‍ മാമ്മന്‍ എന്നിവരാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത് .

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാര്യമാത്രപ്രസക്തമായ ആശയങ്ങളില്‍ മാത്രം വെബിനാറുകള്‍ സംഘടിപ്പിക്കുന്ന ഫോമായുടെ കേന്ദ്രമന്ത്രിയുമായിട്ടുള്ള ഈ മീറ്റിംഗ് അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു വലിയ ആശ്വാസം ആയിരിക്കുമെന്ന് ആയിരിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും ഈ വെബിനാറിലേക്ക് എല്ലാ അമേരിക്കന്‍ മലയാളികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുതായി ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Meeting Details.
Date: May 16, 2020 Saturday
Time: 11:20 AM EST
10:20 AM CST
8:20 AM PST

Join Zoom Meeting
https://us02web.zoom.us/j/89175919134
Meeting ID: 891 7591 9134

One tap mobile
+19292056099,,89175919134# US
+13126266799,,89175919134# US
Meeting ID: 891 7591 9134
വാര്‍ത്ത : ബിന്ദു ടിജി, ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം). 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക