Image

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ കുക്ക് കൗണ്ടിയില്‍; സോഷ്യല്‍ സെക്യൂരിറ്റിക്കെതിരെ നീക്കം?

Published on 15 May, 2020
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ കുക്ക് കൗണ്ടിയില്‍; സോഷ്യല്‍ സെക്യൂരിറ്റിക്കെതിരെ നീക്കം?
ന്യു യോര്‍ക്ക് സിറ്റിയില്‍ ഇന്ത്യാക്കാര്‍ കൂടുതല്‍ താമസിക്കുന്ന ക്വീന്‍സ് കൗണ്ടി ആയിരുന്നു ഇതേ വരെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള കൗണ്ടി. ആ സ്ഥാനം ചിക്കാഗോയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരുള്ള കുക്ക് കൗണ്ടിക്ക് ലഭിച്ചു.

ക്വീന്‍സില്‍ വ്യാഴാഴ്ച 58,084 കോവിഡ് ബാധിതരുണ്ടായിരുന്നു. കുക്ക് കൗണ്ടിയില്‍ അത് 58,457 ആയതായി ചിക്കഗോ സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 340,000-ല്‍ പരം കോവിഡ് ബാധിതരുള്ളപ്പോള്‍ ഇല്ലിനോയിയില്‍ 88,000 മാത്രമേയുള്ളൂ എന്നാശ്വസിക്കാം.

കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഇന്ത്യാക്കാരിയായ ഡോ. പൊന്നി അരുണ്‍കുമാര്‍ ആണ്.

ന്യു യോര്‍ക്കിലെ സമ്പന്നരില്‍ നല്ലൊരു വിഭാഗം രോഗബധയെ തുടര്‍ന്ന് സുരക്ഷിത കേന്ദങ്ങളിലേക്ക് കാലേ കൂട്ടി സ്ഥലം വിട്ടതായി ന്യു യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തെ ഫോണ്‍ നമ്പറുകളുടെ സഞ്ചാരം വിലയിരുത്തിയാണു ഈ കണക്ക്. അതേ സമയം മൊത്തം സിറ്റി കണക്കിലെടുത്താല്‍ 5 ശതമാനം പേരാണു ഉള്‍നാടുകളിലേക്കു പോയത്.

സോഷ്യല്‍ സെക്യുരിറ്റി

സോഷ്യല്‍ സെക്യൂരിറ്റി പോലുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉള്ളവരില്‍ നിന്ന് അത് 10,000 ഡോളര്‍ നല്കി വാങ്ങാന്‍ നിര്‍ദേശമുള്ള ഈഗിള്‍ പ്ലാനിനെതിരെ ഡമോക്രാറ്റിക് നേതാക്കള്‍. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപപ്പെടൂത്തിയ ഈ നിര്‍ദേശത്തിന്റെ പൂര്‍ണ വിവരം നലാക്ന്‍ കോണ്‍ഗ്രസിലെ ഫോറിന്‍ അഫയേഷ്‌സ് സബ് കമ്മിറ്റി ഓണ്‍ ഓവര്‍സൈറ്റ് ആന്‍ഡ് ഇന്‍ വെസ്റ്റിഗേഷന്‍സ് ജൊവാക്കിം കാസ്റ്റ്രോ, വെയ്‌സ് ആന്‍ഡ് മീന്‍സ് സബ് കമ്മിറ്റി ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ചെയര്‍ ജോണ്‍ ബി. കാര്‍സണ്‍ എന്നിവരാണു രേഖകള്‍ ആവശ്യപ്പെട്ടത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദേശകാര്യമാണു സാധാരണ ശ്രദ്ധിക്കാറുള്ളത്. സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണു ഈ നിര്‍ദേശം. കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിനു പകരം അവരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ ചെറിയ വിലക്കു വാങ്ങാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നവര്‍ പറഞ്ഞു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് സ്റ്റ്രാറ്റജി ഓഫീസര്‍ പോള്‍ ക്രാച്ച് ആണു ഇത് തയ്യാറാക്കിയത്. ക്രാച്ചും പ്രസിഡന്റ് ട്രമ്പിനെ മകളുടെ ഭര്‍ത്താവ് ജാരെഡ് കുഷ്ണറും അടുപ്പക്കാരാണ്.

റിട്ടയര്‍മെന്റ് ആനുകൂല്യം കുറക്കില്ലെന്നു പ്രസിഡന്റ് ട്രമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

---
കോവിഡ് ബാധിച്ചവര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്താല്‍ പുറത്തെത്തുന്ന അണുക്കള്‍ 14 മിനിട്ട് വരെ വായുവില്‍ തങ്ങി നില്‍ക്കുമെന്നു പഠനം. ഒരൊറ്റ ചുമയില്‍ നിന്നു നിന്ന് 3000 വരെ ഡ്രോപ് ലെറ്റ് പുറത്തു വരാം. ഒരു തുമ്മലില്‍ നിന്ന് 40,000 വരെ. പല വട്ടമായി 1000 ഡ്രോപ്പ് ലെറ്റ് ഉള്ളില്‍ ചെന്നാല്‍ രോഗം ബാധിക്കാം എന്നു മുന്‍ പഠനങ്ങളില്‍ വ്യക്തമായിരുന്നു.
----
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ നാലിലൊന്നു പേരും ഡയബെറ്റിസ് ബാധിതരായിരുന്നുവെന്നു പഠന റിപ്പോര്‍ട്ട്. ഡയബെറ്റിസ് ഉള്ള 5800-ല്‍ പരം പേരാണു മരിച്ചത്. ആകെ മരിച്ചവരില്‍ 26 ശതമാനം.

മരിച്ചവരില്‍ 4000-ല്‍ പരം പേര്‍ ഡിമെന്റിയ ബാധിതരാണ്-18 ശതമാനം പേര്‍. ശ്വാസകോശ രോഗമുള്ള 3000-ല്‍ പരം മരിച്ചു-15 ശതമാനം. കിഡ്‌നി രോഗമുള്ള 3000-ല്‍ പരവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു-14 ശതമാനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക