Image

കാലിഫോര്‍ണിയയിലെ ഉപതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്അട്ടിമറി വിജയം

തോമസ് റ്റി ഉമ്മന്‍ Published on 15 May, 2020
കാലിഫോര്‍ണിയയിലെ ഉപതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്അട്ടിമറി വിജയം
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ കോണ്‍ഗ്രസ് അംഗമായിരുന്ന കേറ്റി ഹില്‍ സഹപ്രവര്‍ത്തകരുമായുള്ള ലൈംഗിക ബന്ധം ആരോപിക്കപെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൈക്ക് ഗാര്‍സിയ ഡിസ്ട്രിക്ട് 25 പിടിച്ചെടുത്തു. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡിസ്ട്രിക്ട് റിപ്പബ്ളിക്കന്‍ പാര്‍ട്ടി കൈവശമാക്കുന്നതു.

മൈക്ക് ഗാര്‍സിയ യു എസ നേവിയില്‍ ഫൈറ്റര്‍ പൈലറ്റായിരുന്നു. ഡെമോക്രാറ്റിക് കോട്ടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ വിജയം രാഷ്ട്രീയ വേദികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.

ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പ് കോവിഡ് -19 കാരണം ഏതാണ്ട് പൂര്‍ണമായും തപാലിലൂടെയാണ് നടന്നതെന്നതും തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. 420,000 -ലേറെ മെയില്‍ ഇന്‍ ബാലറ്റുകള്‍ അയച്ചതായാണ് അറിയുന്നത്.

മുന്‍ പ്രസിഡണ്ട് ഒബാമ, സെനറ്റര്‍ കമലാ ഹാരിസ്, ഹിലരി ക്ലിന്റണ്‍, ജോ ബൈഡന്‍ തുടങ്ങിയ നേതാക്കള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ക്രിസ്റ്റി സ്മിത്തിനു പിന്തുണ നല്‍കിയപ്പോള്‍, ഗാര്‍സിയായ്ക്ക് തുണയായത് പ്രസിഡന്റ് ട്രമ്പിന്റെ ശക്തമായ പിന്തുണ. ഗാര്‍സിയായെ വിജയിപ്പിക്കുവാനുള്ള ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള ആഹ്വാനം ജനങ്ങള്‍ സ്വീകരിച്ചതായി തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.

76 ശതമാനം വോട്ട് എണ്ണിയപ്പോള്‍ തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കു 56 ശതമാനവും, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്കു 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

വിസ്‌കോണ്‍സിനിലെ ഏഴാം ഡിസ്ട്രിക്ടിലും റിപ്പബ്ലിക്കന്‍ പര്‍ട്ടി സീറ്റ് നിലനിര്‍ത്തി. സ്റ്റേറ്റ് സെനറ്റര്‍ ടോം ടിഫ്ഫനി 14 പോയിന്റിനു ഡമോക്രാറ്റിക് സ്ഥനാര്‍ഥി ട്രിസിയ സങ്കറെ തോല്പ്പിച്ചു

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ ഈ വിജയം വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Join WhatsApp News
JACOB 2020-05-15 07:32:20
Congrats to California! Trump needs to flip CA.
Oommen 2020-05-15 09:01:31
Republicans will have a landslide victory this November
Mathew v zacharia, New Yorker 2020-05-15 12:54:38
Foresight of Trump's victory. Mathew V. Zacharia, new Yorker
Jesus 2020-05-15 18:39:04
There is no Republican party and there is no Christians. Trump destroyed everything.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക