Image

കോവിഡ് 19 ടെക്സസിൽ പുതിയ റെക്കോർഡ് ; മേയ് 14ന് മാത്രം മരിച്ചവർ 58

പി.പി.ചെറിയാൻ Published on 15 May, 2020
കോവിഡ് 19 ടെക്സസിൽ പുതിയ റെക്കോർഡ് ; മേയ് 14ന് മാത്രം മരിച്ചവർ 58
ഓസ്റ്റിൻ ∙ കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ടെക്സസ് സംസ്ഥാനത്തു കോവിഡ് 19 രോഗം മൂലം മരണമടഞ്ഞവരുടെ സംഖ്യയിൽ റെക്കോർഡ്.
മേയ് 14 നു മാത്രം 58 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ടെക്സസിൽ മാത്രം ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 1216 ആയി ഉയർന്നു.
കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും റെക്കോർഡ്. 1800 പേരിലാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്.
മേയ് 14 വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44,000 ആയി ഉയർന്നിട്ടുണ്ട്. യഥാർഥ രോഗികളുടെ എണ്ണം ഇതിലും അധികമാകുമെന്നാണ് അധികൃതർ പറയുന്നത്. പലരും രോഗപരിശോധന നടത്തുന്നില്ല എന്നതാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
ഡാലസ് കൗണ്ടിയിൽ മെയ് 14 ന് 243 കേസ്സുകൾ കൂടി സ്ഥിരികരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 6602 ആയി ഉയർന്നു.സൗത്ത് ടെക്സസിലെ ബീഫ് പ്ലാന്റിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 747 ആണ്.ടെക്സസ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെയാണ് പോസിറ്റീവ് കേസ്സുകൾ വർധിച്ചിട്ടുണ്ട്.
കോവിഡ് 19 ടെക്സസിൽ പുതിയ റെക്കോർഡ് ; മേയ് 14ന് മാത്രം മരിച്ചവർ 58
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക