Image

കോവിഡ് 19: വേള്‍ഡ് മലയാളി ഫെഡറേഷന്റെ കൈത്താങ്ങ്

Published on 14 May, 2020
കോവിഡ് 19: വേള്‍ഡ് മലയാളി ഫെഡറേഷന്റെ കൈത്താങ്ങ്
*അച്ഛാ...  എന്നെ ഒന്നു ചരിച്ചു കിടത്തുവോ?  എനിക്ക് ഇവരെയൊക്കെ ഒന്നു കാണാനാ* ...😭 ഇത് മുകേഷ് 28 വയസുണ്ട് 2017 ൽ ടെറസ്സിൽ നിന്നു വീണതാ..  നട്ടെല്ലിനോട്‌  ചേർന്നു കമ്പിയിട്ടു 28 stich  *കഴിഞ്ഞ 3 വർഷമായി ഈ മുറിവ്  കരിയുന്നില്ല  അരക്കു താഴെ തളർന്നും* പോയി... അച്ഛന് ജോലിയെടുക്കാനുള്ള ആരോഗ്യമില്ല 'അമ്മ അന്യ വീടുകളിൽ അടുക്കളപ്പണി ചെയ്തുവേണം ഈ മൂന്നു വയറിന്റെ വിശപ്പകറ്റാൻ....

രണ്ടു സ്ത്രീകൾ ഒരാൾക്ക് 60 വയസും മറ്റേയാൾക്ക് 75നടുത്തു പ്രായം അർഹത പെട്ടവർ എന്ന് സർക്കിൾ പറഞ്ഞപ്പോൾ അതിന്റെ ഭീകരത ഇത്രയും എന്ന് കരുതിയില്ല.. പിന്നീടാണ് കണ്ടത് ഒരാളുടെ കാലിലെ  ചങ്ങല...  *മാനസിക രോഗിയായ ആ അമ്മയെ നോക്കുന്നത് 75 വയസുള്ള കൂനുള്ള നടക്കാൻ പോലും* *ശേഷിയില്ലാത്ത മറ്റൊരമ്മ* ..

അടുത്തത് *രണ്ടു പേർക്കും കണ്ണിനു കാഴ്ച ഇല്ലാത്ത ഭാര്യയും ഭർത്താവും* ...  ഇന്നലത്തെ ദിവസം ശരിക്കും ഞാട്ടിക്കുന്ന കരളലിയിപ്പിക്കുന്ന കുറേ കാഴ്ചകളും കുറേ പേരെ  കാണാനും ചെറുതായെങ്കിലും സഹായിക്കാൻ പറ്റിയതിന്റെയും സന്തോഷത്തിൽ അവരുടെ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു..  *കൊറോണ* വന്നില്ലെങ്കിൽ നമ്മൾ ഇതൊന്നും അറിയില്ല.. തിരക്കില്ല.. സഹായിക്കില്ല... ആർക്കാണ് സമയം

ഇന്നലെ 12/05/20 *ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ ആനീ ലിബു,  സ്റ്റേറ്റ് പ്രസിഡണ്ട്‌ സിദ്ധീഖ്,  സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ചാണ്ടി സർ,സ്റ്റേറ്റ് ട്രഷറർ സുനു എബ്രഹാം   കോട്ടയം കൺവീനർ നോബി k p* ഇവരുടെ നേതൃത്വത്തിൽ ഞങ്ങൾക്ക് 27 വീട്ടുകാർക്ക് ആയിരത്തിനു മുകളിൽ വില വരുന്ന പലചരക്കു സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു..
(Vallamkulam, Thiruvalla & Chengannur)

 എല്ലാവരും ഒന്നിനൊന്നു അര്ഹതപെട്ടവർ നാലാം lockdown *തുടങ്ങുന്ന ഈ സമയത്താണ് പട്ടിണിയും  കൊറോണയും  ശക്തിപ്പെടുന്നത്* .. മറ്റുസഹായങ്ങൾ കുറഞ്ഞു...

 എടുത്തു പറയേണ്ട മറ്റൊരുകാര്യം
ഇന്നലത്തെ *കോരിച്ചൊരിയുന്ന മഴയിൽ നമ്മോടൊപ്പം ഓരോ വീട്ടിലും വരാനും അർഹതപ്പെട്ട ഇവരെ കാണിച്ചു തരുകയും ചെയ്ത ചെങ്ങന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ സുധിലാൽ സർനു* *WMF* ന്റെ *നന്ദിയും കടപ്പാടും ഒരു  big salute* ഉം...

ഈ ഫുഡ്‌ കിറ്റ്‌ സ്പോൺസർ ചെയ്ത *സിസ്സി  & അനിയൻ ജോർജ് (USA)* ഹോട്ടൽ ഇല്ലാത്ത ഈ സമയത്തു ഞങ്ങൾക്ക് എല്ലാം  ഉച്ചഭക്ഷണം ഒരുക്കിത്തന്ന  നമ്മുടെ മെമ്പർ നിഷ  മാവേലിക്കര,  മെമ്പർ ബിനു ചക്കാല പിന്നെ ഇതുമായി സഹകരിച്ച Pathanathitta യിലെ എല്ലാ വ്യക്തിത്തങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി..

അജി (കൺവീനർ, പത്തനംതിട്ട)
കോവിഡ് 19: വേള്‍ഡ് മലയാളി ഫെഡറേഷന്റെ കൈത്താങ്ങ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക