Image

ന്യു യോര്‍ക്ക് സ്റ്റേറ്റ് ഇന്ന് ഭാഗികമായി തുറക്കുന്നു; കോവിഡ് ഭേദമായാലും ദോഷഫലങ്ങള്‍ നിലനില്‍ക്കും

Published on 14 May, 2020
ന്യു യോര്‍ക്ക് സ്റ്റേറ്റ് ഇന്ന് ഭാഗികമായി തുറക്കുന്നു; കോവിഡ് ഭേദമായാലും ദോഷഫലങ്ങള്‍ നിലനില്‍ക്കും
കോവിഡ് 19-ന്റെ പ്രഭവ കേന്ദ്രമായ ന്യു യോര്‍ക്ക് സ്റ്റേറ്റിലെ 10 മേഖലകളില്‍ അഞ്ച്എണ്ണം ഇന്ന് (വെള്ളി) ഭാഗികമായി തുറക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്കു കുതിക്കുന്നു. ന്യു യോര്‍ക്ക് സിറ്റിയടക്കമുള്ള മേഖലകള്‍ തുറക്കുന്നതിനു ഇനിയും കടമ്പകള്‍ പലതു കടക്കാനുണ്ട്.

സൈറക്യൂസ്, സതേണ്‍ ടിയര്‍, മോഹാക്ക് വാലി, നോര്‍ത്ത് കണ്ട്രി, ഫിംഗര്‍ ലെയ്ക്ക്‌സ് എന്നീ പ്രദേശാങ്ങളാണു വെള്ളിയാഴ്ച തുറക്കുന്നത്. കണ്‍സ്ട്രക്ഷന്‍, മനുഫാകച്കറിംഗ്, ഹോള്‍സെയില്‍ ബിസിനസ് എന്നിവയാനു തുറക്കുന്നത്.

 ഇന്നലെ സ്റ്റേറ്റില്‍ 157 പേരാണു മരിച്ചത്. കോവിഡ് ബാധ ശക്തിപ്പെടും മുന്‍പുള്ള അവസ്ഥയിലേക്കു സ്റ്റേറ്റ് തിരിച്ചു വന്നതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട അജ്ഞാത രോഗം ബാധിച്ച് 110 കുട്ടികള്‍ സ്റ്റേറ്റില്‍ ആശുപത്രിയിലായത് ആശങ്കയായി. മൂന്നു കുട്ടികള്‍ ഇതുമൂലം നേരത്തെ മരിച്ചിരുന്നു.

പൊതുവില്‍ നല്ല ദിവസം എന്നാണു ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ വിശേഷിപ്പിച്ചത്. 59 പേരാണു സിറ്റിയില്‍ പുതുതായി ആശുപത്രിയിലായത്. അത് 850 വരെ വന്നിരുന്നു. സിറ്റി ഹോസ്പിറ്റലുകളില്‍ 517 പേര്‍ ഐ.സിയു. വിലുണ്ട്.

സിറ്റിയില്‍ ടെസ്റ്റ് ചെയ്യുന്ന 11 ശതമാനം പേര്‍ക്കാണു ഇപ്പോള്‍ വൈറസ് ബാധ കാണുന്നത്. ഒരു മാസം മുന്‍പ് അത് 61 ശതമാനമായിരുന്നു.
----
ന്യു ജെഴ്‌സിയില്‍ മെയ് 22 മുതല്‍ ബീച്ചുകള്‍ തുറക്കും. ബീച്ചില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. പ്രദേശിക അധിക്രുതര്‍ക്ക് ഇക്കാര്യം തീരുമാനിക്കാം.

സ്റ്റേറ്റില്‍ 244 മരണം കൂടി രേഖപ്പെടുത്തി. അതോടെ മരണ സംഖ്യ 9946 ആയി
------
കോവിഡ് 19 ഭേദമായാലും അതിന്റെ ദൂഷ്യഫലങ്ങള്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ ഉണ്ടാവുമെന്നു പഠന റിപ്പോര്‍ട്ട്.
ഒരു മില്യനിലേറേ പേര്‍ക്ക് ഇതേ വരെരോഗം ഭേദമായിട്ടുണ്ട്. പക്ഷെ ഇത് പല പോരാട്ടങ്ങളിലെ ആദ്യ വിജയം മാത്രമാണെന്നാണു വിദഗ്ദര്‍ പറയുന്നത്. രോഗം ഭേദമായവരിലും ശ്വാസം മുട്ടല്‍, ക്ഷീണം, ശരീര വേദന എന്നിവയൊക്കെ മാസങ്ങളോളം തുടരും. ചൈനയിലെ വുഹാനില്‍ നടത്തിയ പഠനത്തില്‍ രോഗം ഭേദമായവരുടെ ശ്വാസകോശം, ഹ്രുദയം, കരള്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കുന്നത് ദുര്‍ബലമായിട്ടാണെന്നു കണ്ടു.
ശരീരത്തിലെ പല അവയവങ്ങളെയും വൈറസ് ആക്രമിക്കുന്നതായി വ്യക്തമായിട്ടുണ്ട്. അതിനെതിരെ ശരീരം പ്രതികരിക്കുമ്പോള്‍ കൂടുതല്‍ കുഴപ്പമുണ്ടാകുന്നു.

സമാനമായ വൈറസ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്ക് പത്തു വര്‍ഷത്തോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായി കണ്ടിട്ടുണ്ട്. മറ്റു രോഗങ്ങള്‍, ഉയര്‍ന്ന കോളസ്റ്ററോള്‍ , ഇടക്കിടെ രോഗബാധ എന്നിവയൊക്കെ ഉണ്ടാകാം.
----
മൂന്നു മില്യന്‍ പേര്‍ കൂടി തൊഴിലില്ലായ്മ വേതനത്തിനു അപേക്ഷിച്ചതൊടേ അവരുടെ എണ്ണം36 മില്യനായി-അഥവാ മൂന്നര കോടിയിലധികം. ഗ്രേറ്റ് ഡിപ്രഷന്റെ കാലത്തിനു ശേഷം ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ഉണ്ടായത് ഏപ്രിലില്‍ ആണ്. 14.7 ശതമാനം. ഗ്രേറ്റ് ഡിപ്രഷന്റെ കാലത്ത് (1930-കള്‍) 20 മില്യന്‍ ആളുകള്‍ക്ക് ജോലി നഷടപ്പെട്ടു.
---
റെഡ് സ്റ്റേറ്റുകളും (റിപ്പബ്ലിക്കന്‍) ബ്ലൂ സ്സ്‌റ്റേറ്റുകളും (ഡമോക്രാറ്റിക്) തമ്മില്‍ ഒരു തരത്തിലുള്ള ആഭന്തര യുദ്ധമാനു നടക്കുന്നതെന്നു വലതു പക്ഷ റേഡിയോ ഹോസ്റ്റ് റഷ് ലിംബോഗ്. റെഡ് സ്റ്റേറ്റുകള്‍ തുറക്കുകയും അവിടത്തെ സമ്പദ്രംഗം വളരുകയും ചെയ്യുന്നു. അടച്ചിട്ടിരിക്കുന ബ്ലൂ സ്റ്റേറ്റുകള്‍ക്ക് പണം റെഡ് സ്റ്റേറ്റുകളില്‍ നിന്നു കൊടുക്കണം.
സമ്പദ്രംഗം തകര്‍ച്ചയില്‍ നിര്‍ത്തീ പ്രസിഡന്റ് ട്രമ്പിനെ പരാജയപ്പെടുത്താനുള്ള നീക്കവും കൂടിയാണിതെന്നു ലിംബോഗ് പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക