Image

അയിത്തം (നര്‍മം: ജോണ്‍ ഇളമത)

Published on 14 May, 2020
അയിത്തം (നര്‍മം: ജോണ്‍ ഇളമത)
കാലംമാറി,കോലം മാറി എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം.കാര്യങ്ങളെല്ലാം വീണ്ടും പഴേപടിലോട്ട് വരുന്നോ എന്നൊരു തോന്നല്‍.

കാലത്ത് ഞാനും,ഭാര്യയും കൂടെ നടക്കാനിറങ്ങിയതാണ്.ലോക്ഡൗണ്‍കാലമല്ലേ! ,എങ്കിലും എത്ര നേരോന്നുവെച്ചാ,വീട്ടിലെ ''കരുതല്‍തടങ്ക''ലി കഴിയുന്നെ.''കോറോണ'',ഇന്നുതീരും,നാളെ തീരൂന്നൊക്കെ കരുതീട്ട് നീണ്ടുനിണ്ടു പോണു.ങാ,ആര്‍ക്കറിയാം എന്നാ ഇതിനൊരു വാക്‌സീനോ, മരുന്നോ കണ്ടുപിടിക്കുന്നേന്ന് ഈ ''സ്‌റ്റേഹോം'' നീണ്ടുനീണ്ട് ഒരു ''ഡിനയല്‍'' സ്‌റ്റേജിലെത്തീട്ടില്ലേന്നുും ഇടക്കൊക്കെ ഒരു തോന്നല്‍,ചിലരടെ ഒക്കെ നടപ്പും എടുപ്പും കണ്ടാല്‍.

ഓ, അതൊക്കെപോയി എന്തോന്ന്് കൊറോണാ! , എന്നമട്ടില്‍.ഞങ്ങളു സര്‍ക്കാരു നിയമം പാലിക്കേണ്ടതുകൊണ്ടും, മറ്റുള്ളവരെ കരുതേണ്ടതുകൊണ്ടും,അതിലൊക്കെ ഉപരി സ്വന്തമായി പ്രിക്കോഷന്‍ എടുക്കേണ്ടതിന്‍െറ പേരിലും മാസ്ക് ധരിക്കാതെ പുറത്തേക്കിറങ്ങാറില്ല. എന്നാല്‍ ചിലരെടെ നോട്ടംകണ്ടാ,നമ്മളു നാട്ടിലെ ഓണത്തിന് പുലിവേഷം കെട്ടി കടുവാ കളിക്കിറങ്ങിയപോലെ.എന്നിട്ടവരടെ മൊഖത്തോട്ട് നോക്കുമ്പം ഒരു പുച്ഛം!താണ്ട് വരുന്നു, ഇന്ത്യക്കാര് കപ്പിള്‍സ്, പേടിതൊണ്ടമ്മാര്! ങാ,ഞങ്ങളെ നോക്ക്,മാസ്ക്കുംവേണ്ടാ, ഒരു മണ്ടുംവേണ്ടാ, നോക്കടാ,നോക്കടാ,ഞങ്ങടെ ഒരു രോമത്തേലും ഒരു കൊറോണായും വന്ന് എത്തിനോക്ക ത്തുപോലുമില്ലന്നൊരു ചങ്കൂറ്റം! ങാ,വിദ്യാഭ്യാസം കൂടുതലുകൊണ്ടോ,കൊറവുകൊണ്ടോ! രംഗബോധമില്ലാത്ത,തീര്‍ത്തും വകതിരിവില്താത്ത ഒരു കോമാളിയാണീ കോറോണ എന്നുപോലും തോന്നിപോകും ഇതിന്‍െറ ഒരു ലൈന്‍ കണ്ടാല്‍.അല്തങ്കി,ഇംഗ്ലണ്ടിലെ ചാള്‍സ് രാജാവിനെ കേറിപിടിച്ച കൊറോണക്ക്,എന്ത് ബോധോം,പൊക്കണോമൊണ്ട്.

പക്ഷേ,കാര്യം ഗൗരവമായി, ഗുരുതരമായി.ഞങ്ങളു നടന്നോണ്ടിരുന്ന ഇടവഴി വീതി സ്വല്പ്പം കൊറവാരുന്നെുവെച്ചോ.എങ്കിലും എതിരെ വരുന്നവര്‍ക്ക,് ഏത് സൈസിനും കൂട്ടിമുട്ടാതെ പോകനെടമൊണ്ടാരുന്നെുള്ളത് തീര്‍ച്ചതന്നെ.അപ്പോ താണ്ടടാ വരുന്നു അമിട്ടുപോലാരു ചേടത്തി,ഒരു നൂറുനൂറ്റമ്പത് പൗണ്ട് തൂക്കം വരുന്ന ഒരു ചേടത്തി എതിരെ വരുന്നു .മാസ്കില്ലാ, ഒരു കോപ്പുമില്ലാതെ,കൈരണ്ടും വലിച്ചുവീശി.ഞങ്ങളും ഓര്‍ത്തു,എത്ര കൈവീശിയാലും കൂട്ടിമുട്ടാതെതന്നെ കടന്നുപോകാമെല്ലോ എന്ന്.

പക്ഷേ,ഞങ്ങളു നോക്കുമ്പം, ചേടത്തി സ്പീടൊന്നുകൊറച്ചു,കൈവീശലിന്‍െറ സ്പാന്‍ വളരെക്കുറച്ചു.എന്നിട്ട് ഞങ്ങളെ നോക്കി നോക്കി അല്പ്പം നടക്കും,സ്വല്പ്പം നിക്കുമെന്ന മട്ടില്‍, തീരം അടുക്കാറായ ഒരു ബോട്ടിന്‍െറ ഗതിപോലെ. സംഗതി പിടുത്തം കിട്ടിയ എന്‍െറ ഭാര്യ റാഹേലുകുട്ടി പറഞ്ഞു-
എന്‍െറച്ചായാ,ഒരു ഗുണ്ടു വരുന്നൊണ്ട്,''മൊഹേറ'' വല്ലാത്ത ബഹളിപിടിച്ച ഒരു കൊഴുത്ത പശൂനേപ്പോലെ,നമ്മുക്കല്പ്പം വഴീന്ന് മറിനിന്നാലോ! അവളുടെ നാനാര്‍ത്ഥ പ്രയോഗത്തിലുള്ള ഡയലോഗിന്‍െറ ഗുട്ടന്‍സെനിക്കു കിട്ടി.''മൊഹേറ'' എന്നത് മാസ്ക്,പിന്നെ ബഹളിപിടിച്ച് കൊഴുത്ത പശുക്കള്‍ക്കാണ് മൂക്കുകയറിട്ട് കഴുത്തോട് ചേര്‍ത്ത് കെട്ടുന്നത്.അപ്പോ അതിനര്‍ത്തം സൂക്ഷിക്കണം എന്നുതന്നെ. ദീശാബോധമില്ലാതെ എങ്ങോട്ടെങ്കിലും പാഞ്ഞങ്കി,നമ്മളെ തട്ടിതാഴെയിട്ടിട്ടു പോകുമെന്നര്‍ത്ഥം.
ഞാമ്പറഞ്ഞു-
നമ്മുക്കീ വഴീന്ന് സ്വല്പ്പം എറങ്ങി അങ്ങോട്ട് മാറി നിക്കാം, ആ ഗുണ്ട്കടന്നുപോകുംവരെ. അങ്ങനെ ഞങ്ങളിറങ്ങി നിന്നു, മലയോര പ്രദേശത്തെ ചൊരത്തികൂടൊള്ള ട്രാഫിക്കില്‍ വണ്ടികള്‍ ,സൈഡില്‍ ഒതുക്കിയിട്ട് കടന്നുപോകുംപോലെ. അപ്പോ ചേടത്തി സ്പീഡൊന്നു കൂട്ടി.കൈകള്‍ ആവുന്നത്ര ഉയര്‍ത്തി ആട്ടി,സ്പാനൊന്നു കൂട്ടി,മൂളി പറന്നുവരുന്ന പ്ലെയിന്‍പോലെ.അതൊരു പോക്കായിരുന്നു,ഒന്നൊന്നര സ്പീഡില്‍. നീയൊക്കെ പോടാ,പുല്ലേ എന്ന മട്ടില്‍.ചേടത്തി പോയി കഴിഞ്ഞപ്പോള്‍,ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ ട്രാക്കില്‍ പ്രവേശിക്കുവാനൊരുങ്ങുമ്പം ആയിരുന്നു,ആ സംഭവത്തിന്‍െറ തുടക്കം! ഞങ്ങളെ ക്ഷിപ്രത്തില്‍ മറികടന്ന ചേടത്തിക്ക്, സ്പീഡിപോയ ആ പോക്കില്‍,സോദാം ഗോമാറാ വിട്ടോടിപ്പോയ ലോത്തിന്‍െറ ഭാര്യ റൂത്തിനു പറ്റിയ പോലൊരമളില്‍,ഉപ്പുതൂണായില്ല,പകരം ഒന്നാംതരമൊരു വീഴ്ച്ച,ഒരു വലിയ കൂഴച്ചക്ക വീഴുംപോലെ.

കരണമെന്തോന്ന്് ചോദിച്ചാ,ഞങ്ങളെ തിരിഞ്ഞു നോക്കിയതാ.പണ്ട് അയി ത്തോണ്ടാരുന്ന കാലത്ത് ഒരു നമ്പൂതിരി,എതിരെവന്ന കീഴാളത്തിയെ തീണ്ടാതിരിക്കാന്‍ വഴിമാറി തോട്ടിവീണ കഥപോലെ ഇക്കാര്യവും ഓര്‍ത്തു നിന്നപ്പം,ആ തടിച്ച വലിയ വായിലൊലര്‍ച്ച!
രക്ഷിക്കണേ, രക്ഷിക്കണേ! എന്നപേക്ഷിച്ച്. വല്ല ഹിപ്പോവല്ലോമൊടിഞ്ഞേക്കാവോ എന്നു കരുതി അവരെ പിടിച്ചേപ്പിക്കാന്‍ അങ്ങോട്ടേക്ക് ഞാനും, ഭാര്യയും പാഞ്ഞുചെന്നപ്പം,അവര് കൈകൊണ്ട് ഞങ്ങളെ തടഞ്ഞു നിര്‍ത്തുംപോലെ,ആങ്ഗ്യം കാട്ടി അടുക്കരുതെ, അടുക്കരുതെ എന്ന് ആക്രോശിച്ചതുകൂടാതെ,തുടര്‍ന്നൊരു പ്രസ്താവനേം കൂടെകാച്ചി-

കൊറോണാ പിടിച്ച്് ചാകുന്നതിഭേദം,ഹിപ്പൊടിഞ്ഞു ചാകുന്നതാ! ഞങ്ങള്‍ ഇതികര്‍ത്തവ്യാമൂഢരായി നിന്നപ്പം,ചേടത്തി ഞങ്ങളെ വീണ്ടും ശ്വാസിച്ചു-
നോക്കി നിക്കാതെ,വിളിക്ക് ആബുലാസിനെ, ഞനെന്‍െറ സെല്‍ഫോണെടുക്കാന്‍ മറന്നുപോയേ! അച്ചോ,ഈ കൊറോണാകള് കാരണം എന്‍െറ ഹിപ്പെങ്ങാണം ഒടിഞ്ഞിട്ടൊണ്ടെ കാണിച്ചുതരാം,നിന്നെയൊക്കെ ഞാം, സൂചെയ്യും!!

Join WhatsApp News
RAJU THOMAS 2020-05-15 13:42:27
O man, O man! What humor! Thank you. Especially in this Life in the Days of Corona. But your ejaculations of humor make me wonder why none other than you and Cheripuram and Mylapra write haasyam. I couldn't--is something wrong with me for I writing poetry only, like most Malayalees?
kalapura 2020-05-19 13:56:14
Truly a fun read..All the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക