Image

ശശിധരന്‍ പൊന്നന്‍ കണക്ടികട്ടില്‍ നിര്യാതനായി; ഗോ ഫണ്ട് മീ വഴി ധനസമാഹരണം

Published on 14 May, 2020
ശശിധരന്‍ പൊന്നന്‍ കണക്ടികട്ടില്‍ നിര്യാതനായി; ഗോ ഫണ്ട് മീ വഴി ധനസമാഹരണം
അതിജീവനത്തതിനായി പ്രവാസ ജീവിതത്തിലേക്ക്  ടന്നുവന്ന ഒരു മലയാളി കൂടി അകാലചരമം പ്രാപിച്ചു. വര്‍ക്കലയില്‍ നിന്നും കണക്ടികറ്റിലേക്ക് കുടിയേറിയ ശശിധരന്‍ പൊന്നന്‍ മെയ് പത്താം തീയതി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്   വിടപറഞ്ഞു. പരേതന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടികറ്റിന്റെ (മാസ്‌കോണ്‍) സന്തത സഹചാരി കൂടിയായിരുന്നു. 

ശവസംസ്‌കാരച്ചടങ്ങുകള്‍ 16 ശനിയാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക്, ബെര്‍ലിന്‍ സിറ്റിയിലെ ലാഡി ഫ്യൂണറല്‍ ഹോമില്‍.

സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം, ഈ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായിമലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടികറ്റിന്റെ (മാസ്‌കോണ്‍) പ്രസിഡന്റും, ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറുമായ (ന്യൂ ഇംഗ്ലണ്ട്റീജിയന്‍) സുജനന്‍ തണ്ടേല്‍പുത്തന്‍പുരയില്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ കുടുംബത്തെ ഈ അടിയന്തര സാഹചര്യത്തില്‍ സഹായിക്കുവാനായി അസോസിയേഷന്റെ നേതൃത്വത്തില്‍ 'ഗോ ഫണ്ട് മീ' വഴി ധനസമാഹരണം ആരഭിച്ചിതായി പ്രസിഡന്റ്സുജനന്‍ അറിയിച്ചു. ശശിച്ചേട്ടന്റെ കുടുംബത്തിന്വേണ്ടിയുള്ള ചെറിയ സഹായങ്ങള്‍ പോലുംഈ അവസരത്തില്‍ അവര്‍ക്കു വലിയ തുണയേകുമെന്ന് പ്രത്യാശിക്കുന്നു.
ലിങ്ക്‌: 
https://www.gofundme.com/f/memorial-and-funeral-for-sasidharan 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക