Image

കാസര്‍കോടിന്റെ വികസനം: ബാവിക്കര പദ്ധതി നിര്‍മാണം മുഖ്യമായിരിക്കണം

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി Published on 26 May, 2012
കാസര്‍കോടിന്റെ വികസനം: ബാവിക്കര പദ്ധതി നിര്‍മാണം മുഖ്യമായിരിക്കണം
കാസര്‍കോടിന്റെ വികസന സാധ്യതകള്‍ പഠിക്കാന്‍ കേരള മന്ത്രി സഭ കമ്മീഷനെ നിയമിച്ച തീരുമാനത്തെ ആലൂര്‍ വികസന സമിതി ദുബായ്‌ സിക്രട്ടറി ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി സ്വാഗതം ചെയ്‌തു. തീരുമാനം വളരെ പ്രശംസനീയമാണ്‌. എന്നാല്‍ കാസര്‍കോടിന്റെ ഏറ്റവും വലിയ ശാപം കുടിവെള്ള പ്രശ്‌നമാണ്‌. കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമായുള്ള ബാവിക്കര പദ്ധതി പൂര്‍ത്തീകരിക്കലായിരിക്കണം ജില്ലയുടെ വികസന സാധ്യതകള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിയോഗിച്ച പി.പ്രഭാകരന്‍ കമ്മീഷനായ കമ്മിറ്റിയുടെ മുഖ്യവിഷയം. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തുടങ്ങി ഇപ്പോഴും നിര്‍മാണ ജോലി മുടങ്ങി കിടക്കുന്നു. റഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി വേണം.

25 വര്‌ഷം മുമ്പ്‌ തുടങ്ങിയ ബേവിഞ്ച ആലൂര്‍ ഇരിയണ്ണി റോഡിന്‍റെ ജോലി ഇപ്പോള്‍ വേഗത്തില്‍ നടന്നു വരികയാണ്‌. ഈ റോഡിലൂടെ ചട്ടന്‌ചാലിലേക്ക്‌ എത്താന്‍ പന്ത്രണ്ട്‌ കിലോമീറ്റര്‍ സഞ്ചരിക്കണം എന്നാല്‍ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്‌ജിലൂടെ വാഹനങ്ങള്‍ക്ക്‌ കൂടി പോകാനുള്ള പാത ഒരുക്കുകയാണെങ്കില്‍ നാല്‌ കിലോമീറ്റര്‍ മാത്രം മതി ഇത്‌ വഴിയുള്ള ദൂരം, കൂടാതെ മുനമ്പം, കല്ലളി, മാച്ചിപുരം, കരിച്ചേരി, കൊളത്തൂര്‍, തുടങ്ങിയ പ്രദേശങ്ങള്‍ക്കും ഈ പാലത്തിലൂടെയുള്ള സഞ്ചാരം വളരെ പ്രയോജനമായിരിക്കും. ആകയാല്‍ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ നിര്‍മിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക്‌ കൂടി കടന്നു പോകാനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തണമെന്ന്‌ മഹമൂദ്‌ ഹാജി ആവശ്യപ്പെട്ടു.
കാസര്‍കോടിന്റെ വികസനം: ബാവിക്കര പദ്ധതി നിര്‍മാണം മുഖ്യമായിരിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക