Image

മഴത്തുള്ളി (കവിത: പ്രേമാനന്ദൻ കടങ്ങോട്)

Published on 14 May, 2020
മഴത്തുള്ളി (കവിത: പ്രേമാനന്ദൻ കടങ്ങോട്)
ഞാനെന്ന
മനസ്സിലൊ
രിക്കലൊരു
മഴയായി
വന്നു നീ

ഞാനെന്ന
കടലിനെ
കാക്കുവാനായ
കരയാണ് നീ

ഞാനെന്ന
വേനലിൻ
ചൂടെറുവാനാ
യെനിക്കൊപ്പ
മുണ്ട് നീയെന്നും

ഞാനെന്ന
വസന്ത
കാലത്തിൽ
സുഗന്ധം
പരത്തുവാനായി
വിരിഞൊരു 
പൂവാണ് നീ

ഞാനെന്ന
കാർമേഘത്തി
നുള്ളിലേക്കോടി
മറഞ്ഞു
പെയ്യാത്തൊരു
മഴയായി നീ

ഞാനെന്ന
ഭൂമിയിലേക്ക്
ആരുമറിയാതെ
പെയ്തിറങ്ങിയ
മഴതുള്ളിയാണ് നീ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക