Image

ഞങ്ങള്‍ കുറച്ചു കാലത്തേക്ക് ഇവിടെയൊക്കെ തന്നെകാണും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 14 May, 2020
ഞങ്ങള്‍ കുറച്ചു കാലത്തേക്ക് ഇവിടെയൊക്കെ തന്നെകാണും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ലോകം മുഴുവന്‍കൊറോണ വൈറസിന്റെ പിടിയില്‍ അമര്‍ന്നു കൊണ്ടിരിക്കുബോള്‍ നാം എല്ലാം ഭീതിയുടെനിഴലില്‍ ആണ്. നമുക്ക് ചുറ്റും ആളുകള്‍ മരിച്ചു വീഴുന്നു. ഇനി അടുത്തത് ആര്എന്നചോദ്യവും. ഇതിനെല്ലാം കാരണക്കാരന്‍/ക്കാരി കൊറോണ എന്ന ചൈനീസ് വൈറസാണ്. കോടതി നിയമം അനുസരിച്ചു കുറ്റം ആരോപിക്കുന്ന ആളിനും കോടതി നിയമസഹായം നല്‍കാറുണ്ട്. അങ്ങനെയെങ്കില്‍ ഈവൈറസിന് എന്താണ് പറയാനുള്ളത് എന്ന് നമുക്ക് ഒന്ന് കേള്‍ക്കാം.

വെറും ഒരു വൈറസായ എന്നെ എന്തിന്നിങ്ങള്‍ചൈനീസ് വൈറസ്എന്ന് വിളിക്കുന്നു?

പ്രസിഡന്റ് ട്രമ്പ് ആണ് എന്നെ ആദ്യം ചൈനീസ് വൈറസ്എന്ന് വിളിച്ചുകളിയാക്കിയത്. അതിനുശേഷംലോകം മുഴുവന്‍ എന്നെ ഒരു ചൈനാക്കരന്‍ ആക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഞാനും എന്റെ രാജ്യവും എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കാത്തതുഎന്താണ് എന്ന് മനസിലാവുന്നില്ല. ഇപ്പോഴും എന്റെ രാജ്യമായ ചൈന ഒഴിച്ച് മറ്റുള്ള രാജ്യക്കാര്‍ എല്ലാം വിചാരിക്കുന്നത് ഞാന്‍ ജൈവായുധ യുദ്ധത്തിന്റെ ഭാഗമായി ചൈനയിലെ ലാബില്‍ നിന്ന് പുറത്തുവന്ന ദുഷ്ടവൈറസാണ് എന്നാണ്. അത് കേള്‍ക്കനേഞങ്ങള്‍ക്ക് ഇഷ്ടമില്ല. അത് ഞങ്ങളുടെ ആന്മഭിമാനത്തെചോദ്യം ചയ്യുന്നതിനു തുല്യമാണ്.

നിങ്ങള്‍ മനുഷ്യര്‍ നിങ്ങളെ കുറിച്ച് അല്ലാതെ എപ്പോഴെങ്കിലും മറ്റുള്ള ജിവികളെപറ്റി ചിന്തിച്ചിട്ടുണ്ടോ ?

നിങ്ങള്‍ എപ്പോഴുംഭൂമിയുടെ ഉപരിതലത്തില്‍ ജീവിക്കുന്നഎഴുന്നൂറു കോടിയിലധികം വരുന്നമനുഷ്യന്‍ എന്ന ജീവിയുടെ ഒരു പ്രശ്‌നത്തെ പറ്റിമാത്രമാണല്ലോ ചിന്തിക്കുന്നത് . എപ്പോഴെങ്കിലും മറ്റു ജീവജാലങ്ങളുടെപ്രശ്‌നങ്ങളെ പറ്റി ചിന്തിക്കുകയോ അതിനു പരിഹാരം കാണുവാനോ ശ്രമിച്ചതായി കണ്ടിട്ടില്ല. ഒരു സെന്റീമീറ്ററിന്റെ ലക്ഷത്തിലൊരംശംപോലും വലുപ്പമില്ലാത്ത ഞങ്ങളെ നിങ്ങള്‍ഒരു വര്‍ഗമായി പോലും കണ്ടില്ല (അല്ലെങ്കിലും ചെറിയ ജീവികളോട് മനുഷ്യ ഗണത്തിന്എപ്പോഴുംപുഛമാണല്ലോ). പ്രകൃതി എന്ന് പറയുന്നത് മനുഷ്യര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല.

വൈറസുകള്‍എല്ലാം അസുരവംശമായ രോഗാണുക്കള്‍എന്നാണോ നിങ്ങള്‍ ചിന്തിച്ചിരുന്നത്?

രോഗങ്ങളുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഉള്ള വൈറസുകള്‍ ആയി നിങ്ങള്‍ഞങ്ങളെ കാണരുത്.
ഭൂമിയുടെ ഉപരിതലത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ജീവിവര്‍ഗങ്ങളാണ് ഞങ്ങളും.ഒരു ജീവി എന്നനിലയില്‍ ഇവിടെ നിലനില്‍പിന് വേണ്ടിയാണ് ഞങ്ങളും ശ്രമിക്കുന്നത്. ഭൂമിയിലെ സൂക്ഷ്മജീവികളായഞങ്ങള്‍ എണ്ണത്തില്‍മറ്റുള്ള ജീവജാലങ്ങളെക്കാള്‍എത്രയോ മുമ്പില്‍ ആണ്. ഞങ്ങള്‍ക്ക് വലിയജീവികളോട് ഇഷ്ടമാണ്. കാരണം ഞങ്ങള്‍ കുടുതലും ജീവിക്കുന്നത് നിങ്ങളുടെശരീരത്തില്‍ ആണ്. ഞങ്ങളുടെപ്രത്യുത്പാദനത്തിനും അതിജീവനത്തിനുമായി ചെയ്യുന്ന പ്രവൃത്തികള്‍ ആതിഥേയജീവിയുടെ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളെ ദോഷമായി ബാധിക്കുമ്പോഴാണ് നിങ്ങള്‍ഞങ്ങളെരോഗാണുക്കള്‍ എന്നു വിളിക്കുന്നത്. ഞങ്ങളില്‍ തന്നെഎല്ലാവരും അസുര വംശമായ രോഗാണുക്കള്‍ അല്ല ഒരു കൂട്ടര്‍ മാത്രമാണ് ഇങ്ങനെവലിയ ജീവികളെ രോഗികള്‍ ആക്കുന്നത്.

ഞങ്ങള്‍ സൂക്ഷ്മജീവികള്‍എല്ലാവരും നല്ലവരല്ലചിലര്‍ മോശമായും പ്രവര്‍ത്തിക്കുന്നു?

ഞങ്ങള്‍ സൂക്ഷ്മജീവികളില്‍ത്തന്നെ ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നിങ്ങനെ പല തരക്കാരുണ്ട്. അതില്‍ത്തന്നെ അവയോരോന്നും പല തരത്തിലാണ് പ്രതികരിക്കുന്നത്.
നിങ്ങളുടെജീവനുതന്നെ ഭീഷണിയാകുന്ന ബാക്ടീരിയകള്‍, നിങ്ങളുടെശരീരത്തിന് അത്യന്താപേക്ഷിതമായ സഹായം ചെയ്യുന്ന ബാക്ടീരിയകള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത സ്വഭാവക്കാര്‍ ഞങ്ങളുടെഇടയില്‍ ഉണ്ട്.അതുകൊണ്ട് ഞങ്ങളുടെ വര്‍ഗത്തെ ഒന്നായി ശത്രു ആയി കാണാരുത്.

ഞങ്ങളുടെ പ്രത്യുത്പാദനം നടത്താന്‍ സഹായിക്കുന്നത് നിങ്ങള്‍ മനുഷ്യരാണ് ?

ഞങ്ങള്‍ നിങ്ങളില്‍ കയറിപ്പറ്റുബോള്‍ ഞങ്ങളെ പുറത്താക്കാന്‍ നിങ്ങളുടെശരീരം നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പനി, ചുമ, തുമ്മല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍. തുമ്മലിലൂടെയും ചുമയിലൂടെയും പുറത്തേക്ക് തെറിക്കുന്ന ഞങ്ങളെനിങ്ങളുടെ ശരീരത്തിലേക്കു എത്താനും അവിടെ പ്രത്യുത്പാദനം നടത്താനുമുള്ള സൗകര്യമാണ്നിങ്ങള്‍പലപ്പോഴുംഒരുക്കിത്തരുന്നത് . അങ്ങനെയാണ്ഞങ്ങള്‍ നിങ്ങളുടെശരീരത്തില്‍ അതിജീവനം സാധ്യമാക്കുന്നത്. പുറത്തേക്ക്വരുന്ന ഞങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ഞങ്ങള്‍ക്ക് വളരുവാന്‍ പറ്റില്ല. പ്രതലങ്ങളില്‍ നിന്നും നിങ്ങളുടെകൈയില്‍ പറ്റുന്നവയെനിങ്ങള്‍മുക്കിലും വായിലും എല്ലാം എത്തിച്ചു ഞങ്ങളെ വളരാന്‍ അനുവദിക്കുന്നു . നിങ്ങള്‍സോപ്പു ഉപയോഗിച്ചു നല്ലവണ്ണം കൈ കഴികിയിരുന്നെകില്‍ഞങ്ങള്‍ അതോടെതിരുമായിരുന്നു. അപ്പോള്‍ നിങ്ങളാണ് ഞങ്ങളെ വളരാന്‍ അനുവദിക്കുന്നത്. നിങ്ങളുടെഅശ്രദ്ധയാണ് ഞങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ജനിതകമാറ്റം എന്ന് പറയുന്നത് എന്താണ്?

വൈറസുകളില്‍ ഉണ്ടാകുന്ന അപ്രതിക്ഷിത മാറ്റങ്ങളെയാണ് ജനതിക മാറ്റം എന്ന പേരില്‍ അറിയപ്പെടുന്നത്.
ചില വൈറസുകളുടെ പുതുതലമുറയ്ക്ക് വ്യത്യസ്തമായ സ്വഭാവമായിരിക്കും. ഒരുപക്ഷേ, അവ പകര്‍ത്തുന്നരോഗങ്ങള്‍ക്കും രോഗ ലക്ഷണങ്ങള്‍ക്കും വ്യത്യാസം കാണും. ഞങ്ങള്‍വൈറസുകള്‍ക്ക് പുതുതലമുറകളെ ഉണ്ടാക്കാന്‍ നിമിഷ നേരത്തെഉള്‍പ്പരിവര്‍ത്തനങ്ങള്‍ കൊണ്ട് കഴിയും. കൊറോണ വൈറസിന് തന്നെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍അഞ്ചു ജനിതകമാറ്റം സംഭവിച്ചതായിനിങ്ങളുടെ ശാസ്ത്രലോകം പറയുന്നു.

വൈറലാകല്‍ എന്നത് വൈറസ്സുമായി എന്തെങ്കിലും ബന്ധമുണ്ടോ?

വൈറലാകല്‍ എന്നത് വൈറസുമായി ബന്ധമുണ്ട്.ഒരു ന്യൂ ജെന്‍ പോപ്പുലര്‍ പ്രയോഗമാണല്ലോ വൈറലാകല്‍ എന്നത്ഇത്വൈറസുകളുടെ പെരുമാറ്റത്തോടുള്ള സാമ്യംകൊണ്ടാണ് ആ പ്രതിഭാസത്തിന് വൈറലാകല്‍ എന്ന് വിളിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് കോടികള്‍ ആയി പെരുകുവാന്‍ ഞങ്ങള്‍ക്ക് കഴിയും. അതുപോലെയാണ് കുറച്ചു സമയം കൊണ്ട് കൂടുതല്‍ ആളുകള്‍ ചര്‍ച്ചാവിഷയം ആക്കുന്നതിനെയാണ് വൈറലാകല്‍ എന്ന് മനസ്സിലാക്കാന്‍കഴിയുന്നു.

കൊറോണ വൈറസ്സുംഫുളുവും ഒന്നുതന്നെ, അല്ലെ എന്താണ് നിങ്ങളുടെ വ്യത്യാസം?

ശരിയാണ് പലപ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നുതന്നെയാണ്. ചിലപ്പോള്‍ ചിലവ്യത്യസങ്ങള്‍ കണ്ടേക്കാം. ഫ്ളുവിന് മെഡിസിന്‍ ഉണ്ട് പ്രതിരോധ കുത്തിവെയുപ്പും ഉണ്ട് പക്ഷേ കൊറോണപോലെ താരതമ്യേന ലഘുവായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതും എന്നാല്‍, പെട്ടെന്ന് പകരാന്‍ സാധ്യതയുള്ളതുമായ വൈറസുകള്‍ നാം കരുതുന്നതിനെക്കാള്‍ അപകടകാരിയാണ്. കൊറോണ ബാധിച്ചവരില്‍ ചിലരില്‍ലക്ഷണങ്ങള്‍ താരതമ്യേനകുറവായിരിക്കുംരോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പുതന്നെ അത്മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊണ്ടിരിക്കും.നിങ്ങള്‍അറിയാതെ നിങ്ങള്‍ഞങ്ങളുടെ വാഹകര്‍ ആവും. കൊറോണ ബാധിച്ചവരില്‍ പലപ്പോഴും പലരീതിയില്‍ ആയിരിക്കും നിങ്ങളുടെ ശരീരങ്ങളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുക.

കൊറോണ വൈറസ്നിങ്ങള്‍ കൂടുതല്‍ പേരില്‍ ബാധിച്ചാല്‍ എന്താണ് കുഴപ്പം ?

ന്യൂ യോര്‍ക്കില്‍ഒരു മാസം മുന്‍പ് എന്ത് സംഭവിച്ചു എന്ന് നോക്കുക . രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതുമൂലം ഓരോ രോഗിക്കും വൈദ്യസഹായം കൊടുക്കാന്‍ കഴിയാതെ നിങ്ങളുടെ ആരോഗ്യസംവിധാനങ്ങളെല്ലാം തീര്‍ത്തും നിസ്സഹായാവസ്ഥയിലേക്ക് ചെന്നെത്തുന്നത് നിങ്ങള്‍കണ്ടതല്ലേ. ഇത് അതിഗൗരവകരമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ന്യൂ യോര്‍ക്കിലും പരിസര പ്രദേശങ്ങളിലും മാറി . അതുകൊണ്ട് രോഗം ബാധിക്കുന്ന ഓരോ ആളും നിങ്ങള്‍ക്ക്ഒരു ഭീഷണിയാണ്. രോഗികള്‍ പെരുകിയാല്‍ ആരോഗ്യമേഖല എല്ലാം തകര്‍ന്നടിയും. കൂടുതല്‍ മരണങ്ങള്‍ സംഭവിക്കും.

നിങ്ങള്‍എന്നാണ് ഇവിടെ നിന്നും വിട്ട് പോവുക ?

ഞങ്ങള്‍ ഉടനെയെങ്ങും ഇവിടം വിട്ടു പോകും എന്ന്തോന്നുന്നില്ല..നിങ്ങളുടെജിവിത ശൈലിയില്‍ മാറ്റം വരുത്തി ഞങ്ങള്‍ ഉള്ള ലോകത്തു ജീവിക്കാന്‍ പഠിക്ക്. നിങ്ങള്‍ മനഃപൂര്‍വം പകര്‍ച്ച തടയുന്നതിനുള്ള മാര്‍ഗം സ്വീകരിക്കുക, അങ്ങനെ പല കാരണങ്ങള്‍കൊണ്ട് ഞങ്ങള്‍ക്ക് പെട്ടന്ന് മറ്റുള്ളവരിലേക്കു പകരുവാന്‍ സാധിച്ചേക്കില്ല. നിങ്ങളില്‍ ഒരാള്‍ക്ക് നൂറു കണക്കിന് ആളുകള്‍ക്ക് ഈരോഗം പകര്‍ത്താന്‍ കഴിയും എന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിക്കുക. അതുകൊണ്ടു നിങ്ങള്‍ മാസ്‌കും കൈയുറകളും ഒക്കെ ധരിച്ചു ഇനിയങ്ങോട്ട് ജീവിക്കാന്‍ പഠിക്കു.

അപ്പോള്‍ പറഞ്ഞു വരുന്നത് നിങ്ങള്‍ കുറച്ചുകാലം ഇവിടെ കാണും എന്നാണോ ?

ഞങ്ങള്‍ വൈറസുകള്‍ പറഞ്ഞല്ലോ കുറച്ചുകാലം കൂടെ ഞങ്ങള്‍ ഇവിടെയൊക്കെ കാണും. രൂപത്തിലും ഭാവത്തിലും മാറ്റംവരുത്തി ഞങ്ങള്‍ അതിജിവിക്കാന്‍ ശ്രമിക്കും. നിങ്ങള്‍ മനുഷ്യര്‍
പകര്‍ച്ചസാധ്യതകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഞങ്ങളുടെ വളര്‍ച്ചകൃത്യമായി ഒഴിവാക്കാനുമാകും. അതുകൊണ്ട്രോഗം വന്നു ചികില്‍സിക്കുന്നതിനേക്കാള്‍നല്ലത്രോഗം വരാത്സൂക്ഷിക്കുന്നതാണ്.
(കടപ്പാട് സുഹൃത്തായ ഒരു ഡോക്ടറോട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക