Image

ബച്ചന്‍-ഖുരാന ചിത്രം ഗുലാബോ സിത്താബോ ഓണ്‍ലൈനില്‍; റിലീസ് ജൂണില്‍

Published on 14 May, 2020
ബച്ചന്‍-ഖുരാന ചിത്രം ഗുലാബോ സിത്താബോ ഓണ്‍ലൈനില്‍; റിലീസ് ജൂണില്‍

മിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും ഒന്നിക്കുന്ന പുതിയ ചിത്രം ഗുലാബോ സിത്താബോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. ലോക്ഡൗണില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദമില്ലാത്തതിനാലാണ് പുതിയ സിനിമകള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്.


ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ബച്ചനും ഖുറാനയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് ബച്ചന്‍ എത്തുന്നത്. റൈസിങ് സണ്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂഹി ചതുര്‍വേദി ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.


അമിതാഭ് ബച്ചന്റ പോസ്റ്റ്

1969ലാണ് സിനിമയിലെത്തുന്നത്. ഇപ്പോള്‍ 2020 എത്തിനില്‍ക്കുന്നു. 51 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ പല മാറ്റങ്ങളും കണ്ടു… പല വെല്ലുവിളികളുമുണ്ടായി.. ഇപ്പോഴിതാ അടുത്ത വെല്ലുവിളി.. എന്റെ ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ഗുലാബോ സിത്താബോ. ജൂണ്‍ 12ന് ലോകമൊട്ടാകെ 200ല്‍പ്പരം രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ആകുന്നത്. ഈ പുതിയ വെല്ലുവിളിയുടെ ഭാഗമാകുന്നതില്‍ അഭിമാനം…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക