Image

അടുത്ത ആറുമാസം പ്രതിദിനം 6000 കുട്ടികൾ മരിക്കുമെന്ന് യൂനിസെഫ് റിപ്പോർട്ട്

പി.പി.ചെറിയാൻ Published on 14 May, 2020
അടുത്ത ആറുമാസം പ്രതിദിനം 6000 കുട്ടികൾ മരിക്കുമെന്ന് യൂനിസെഫ് റിപ്പോർട്ട്
ബാൾട്ടിമോർ:  അടുത്ത ആറു മാസത്തിനുള്ളിൽ ഉഗ്രരൂപിയായി മാറുവാൻ സാധ്യതയുള്ള കൊറോണ വൈറസ് ആഗോളതലത്തിൽ പ്രതിദിനം 6000 കുട്ടികളുടെ ജീവൻ അപഹരിക്കുമെന്നു യൂനിസെഫിന്റെ വിശകലനത്തെ അപഗ്രഥിച്ചു ബാൾട്ടിമോറിലുള്ള ജോൺ ഹോപിൻസ് യൂണിവേഴ്സിറ്റി കണക്കാക്കുന്നു. 

അഞ്ചു വയസ്സിനു താഴെയുള്ളവരെയാണ് ഈ  വൈറസിന്റെ ആക്രമണത്തിനു ഇരയാകുക.

ഇതിനു പുറമെ ആറു മാസത്തിനുള്ളിൽ ആരോഗ്യസംരക്ഷണ മേഖലയിൽ സംഭവിക്കുന്ന തകർച്ച താഴ്ന്ന ഇടത്തരം വരുമാനമുള്ള 118 രാജ്യങ്ങളിലെ അഞ്ചു വയസ്സിനു താഴെയുള്ള 1.2 മില്യൻ കുട്ടികളുടെ മരണത്തിൽ കലാശിച്ചേക്കാമെന്നും ജോൺസ് ഹോപ്കിൻസ് ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് ജർണലിൽ പറയുന്നു.

 കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഞ്ചു അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണം തടയുന്നതിന് സ്വീകരിച്ച നടപടികളെ പുറകോട്ടടിക്കുന്ന ഭീകരമായ ഒരു അവസ്ഥാ വിശേഷമാണ് സംഭവിക്കുക എന്നും ജർണൽ ചൂണ്ടികാണിക്കുന്നു.

കുട്ടികളിൽ കോവിഡ് 19 രോഗം തടയുന്നതിന് യൂനിസെഫ് മേയ് ആദ്യവാരം റി ഇമ്മേജിൽ എന്ന ഗ്ലോബൽ ക്യാമ്പയ്നും തുടക്കം കുറിച്ചിട്ടുണ്ട്.

കുട്ടികൾക്കു പോഷകാഹാരം നൽകുക, ശുചിത്വം പാലിക്കുക, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ചൂഷണത്തിൽ നിന്നും പീഡനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുട്ടികളുടെ പരിപാലനത്തിന് കുടുംബങ്ങളെ സഹായിക്കുക എന്നീ കാര്യങ്ങളാണ് ക്യാമ്പയ്നിൽ മുൻഗണന നൽകിയിട്ടുള്ളത്.

see also

UNICEF warns 6,000 children could die every day from preventable causes as COVID-19 overwhelms health systems

അടുത്ത ആറുമാസം പ്രതിദിനം 6000 കുട്ടികൾ മരിക്കുമെന്ന് യൂനിസെഫ് റിപ്പോർട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക