Image

ലോകാന്തകൻ (ചരുവിളയിൽ ചെറിയാൻ, കൊടുമൺ)

Published on 13 May, 2020
ലോകാന്തകൻ (ചരുവിളയിൽ ചെറിയാൻ, കൊടുമൺ)
ഓർക്കാപ്പുറത്തായൊരു വെള്ളിടിവെട്ടുംപോലെ
ഭീകരാ! ലോകാന്തകാ !എങ്ങുന്നുവന്നീ പാരിൽ
ശോ കമാംജനമിന്നു വിങ്ങലായ്കഴിയുന്നു.
ലോകത്തെവിറപ്പിച്ച ചണ്ടാലാമടങ്ങിപ്പോ"
കൊറോണവൈറസൈന്നു കേൾക്കുമ്പോൾഭീതിതോന്നും
ഉറക്കംകെടുത്തുന്ന വ്യാധിയെന്നറിയില്ല
തരുണീമണികളും, പൈതങ്ങൾവയോധികർ
കരുണാനിധിയോടു പ്രാർത്ഥിക്കുംദിനം തോറും
കോവിഡേനിന്നോടായിചോദ്യങ്ങൾചോദിക്കട്ടെ
ഏവരും ശ്രദ്ധിക്കാനായിതുറന്നുചൊല്ലി ടേണം
ലോകത്തിലെവിടേക്കെല്ലാം നീ പോയെന്നറിയാമോ?
" നാകലോകമൊഴികെ മിന്നലായ്പടർന്നുഞാൻ
ലോകത്തിൽജീവഹാനിയെന്തുണ്ടെന്നറിയാമോ?
ആകാശവിതാനത്തിൽ താരങ്ങളെന്ന പോലെ.
അന്ത്യമായ്ഒരു ചോദ്യം മടക്കയാത്രയെപ്പോൾ?
എൻ ദാഹംശമിക്കട്ടെ അപ്പോൾഞാൻചിന്തിച്ചിടാം
സർവ്വനാശത്തിൽനാന്ദി സന്ദേഹമാർക്കുംവേണ്ട
സർവ്വരേം പഠിപ്പിക്കാനീശന്റെകേളി തന്നെ.
വൈറസാം മഹാമാരി മനുഷ്യനെ പഠിപ്പിച്ചു
തർക്കങ്ങൾ മാറ്റിജനം ഐക്യമായ് പ്രവർത്തിച്ചു.
പ്രാർത്ഥന വഴിപാടു ഒന്നും തന്നില്ലാത്തോരും
പ്രാർത്ഥനമുടങ്ങാതെ ചൊല്ലുന്നുഭീതിയാൽ
മുടങ്ങാതെചൊല്ലും പ്രാർത്ഥനയൊരിക്കൽ
ഈശൻകേൾക്കാതെ പോകില്ല സത്യം
Join WhatsApp News
RAJU THOMAS 2020-05-13 22:38:12
If this isn't the same Cherian sir who used to live in Queens, NY, when he graced so many occasions with his recitals! Still doing poetry? I envy you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക