Image

ബാല്യകാലം (ദീപ ബിബീഷ് നായർ)

Published on 13 May, 2020
ബാല്യകാലം (ദീപ ബിബീഷ് നായർ)
ഇന്നൊരു നീർക്കുമിളയായെന്നിൽ
മെല്ലെ തെളിഞ്ഞൊരാ കാലം
കുഞ്ഞു മഷിത്തണ്ടാൽ മായ്ക്കുവാനാകാത്ത മാധുര്യമുളെളാരാ കാലം

വള്ളിപ്പടർപ്പുകളിലൂയലാടി തുള്ളിക്കളിച്ചൊരാ കാലം
മടങ്ങുവാനാകാത്ത മധുരമാം ഓർമ്മകൾ നറുമണം തൂകിയ കാലം

കാറ്റിനൊപ്പം തിമിർത്തൊരാ മാരിയിൽ
നന്നെ നനഞ്ഞൊരാ കാലം
കണ്ണിമാങ്ങയെ കല്ലേറുകൊണ്ടന്ന് സ്വന്തമാക്കിയ ബാല്യകാലം

പാടവരമ്പിലൂടോടിക്കളിച്ചൊരാ
കുട്ടിക്കുറുമ്പിൻ്റെ കാലം
നൂലു പൊട്ടിയ പട്ടമായ് മാറിയ
നല്ലൊരാ നാളിൻ്റെ കാലം

ചൂരൽക്കഷായത്തിൻകയ്പേറുംമധുര- മാവോളം നുകർന്നൊരാ കാലം
നാലണയ്ക്കുള്ളൊരാ നാരങ്ങാപ്പൊതിയിൽ
നാഴിയരിയുണ്ടൊരാ കാലം

എത്ര കളിച്ചാലുമോടിത്തളരാത്ത നന്മ നിറഞ്ഞൊരാ കാലം
ഇനിയെത്ര കൊതിച്ചാലുമെത്തിപ്പെടാത്തൊരാ സ്വർഗീയമായൊരാ കാലം.....



Join WhatsApp News
RAJU THOMAS 2020-05-14 06:51:41
This is beautiful. With the plain simplicity of childhood innocence, rhythmic and sonorous, delightfully nostalgic (while being natural, not belabored , not overambitious).
കാട്ടാക്കട 2020-05-14 09:14:03
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇല നോമ്പുകൾ കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക