Image

ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ നിയമപോരാട്ടം; ജിജി ടോം-സജി പോത്തൻ - അപ്പുക്കുട്ടൻ നായർ ടീമിന് അനുകൂല വിധി

ഫിലിപ്പോസ് ഫിലിപ്പ് Published on 13 May, 2020
ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ നിയമപോരാട്ടം; ജിജി ടോം-സജി പോത്തൻ - അപ്പുക്കുട്ടൻ നായർ ടീമിന് അനുകൂല വിധി
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ  കോടതി വ്യവഹാരങ്ങള്‍ക്ക് അന്ത്യം കുറിച്ചു.  അസോസിയേഷനെതിരെ സംഘടനാ താല്പര്യങ്ങളെ മറികടന്നു വ്യക്തി താല്‍പര്യങ്ങള്‍ക്കായി നിലകൊണ്ടിരുന്ന ചിലര്‍  നല്‍കിയ കേസിനാണ് സംഘടനയ്ക്ക് അനുകൂലമായ വധിയുണ്ടായത്. കേസിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കേണ്ടിവന്ന  അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ജിജി ടോം, സജി പോത്തന്‍, അപ്പുക്കുട്ടന്‍ നായര്‍ ടീമിനാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായത്.

കഴിഞ്ഞ 38 വര്‍ഷമായി റോക്ക്ലാന്‍ഡിലെ മലയാളികളെ ഒരു കുടക്കീഴില്‍ കുണ്ടുവന്ന  അസോസിയേഷന്റെ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തങ്ങളുമായിരുന്നു   മുടങ്ങിപ്പോയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമക്കുരുക്കിലായിരുന്ന സംഘടനയ്ക്ക് അനുകൂലമായി  വിധി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സംഘടനയുടെ ഭരണ ചുമതല ഏറ്റെടുക്കും. മാറിയ കാലഘട്ടത്തിലെ പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ സാംസ്‌ക്കാരിക- സന്നദ്ധ - സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനി സംഘടനയ്ക്ക് കഴിയും.

യുവാക്കളെ മുന്‍നിരയില്‍ കൊണ്ടുവന്നു കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ കാഴ്ച്ച വയ്ക്കാന്‍ കഴിയുമെന്ന് കേസില്‍ വിജയം നേടിയ ഭാരവാഹികള്‍ പറഞ്ഞു. ഇത് തങ്ങളുടെ മാത്രം വിജയമല്ല. മൂന്ന് വര്‍ഷമായി സാംസ്‌ക്കാരിക പ്രവര്‍ത്തനം നിഷേധിക്കപ്പെട്ട റോക്ലാന്‍ഡ് മേഖലയിലെ മുഴുവന്‍ മലയാളികളുടെയും വിജയമാണ്. കാരണം കഴിഞ്ഞ 38 വര്‍ഷമായി റോക്ക് ലാന്‍ഡിലെ മുഴുവന്‍ മലയാളികളുടെയും ഒരു വികാരമായിരുന്ന ഈ അസോസിയേഷന്‍ ചില സംഘടനാ വിരുദ്ധ പ്രവര്‍ത്തകര്‍ ദുര്‍വാശി കാട്ടി സംഘടന നേതാക്കളെ കോടതി കയറ്റി ബുദ്ധിമുട്ടിലാക്കി. എന്നാല്‍ റോക്ക് ലാന്‍ഡിലെ മുഴുവന്‍ മലയാളികളുടെയും ഉന്നമനത്തിനായി ഒരു കൂട്ടം സംഘടനാ നേതാക്കള്‍ ജോലിയില്‍ നിന്ന് ലീവ് എടുത്തുവരെ കോടതി കയറിയിരുന്നു. ന്യായം സംഘടനയുടെ പക്ഷത്താണെന്ന് ഉത്തമ ബോധ്യത്തോടുകൂടി തന്നെയാണ് നിയമ പോരാട്ടത്തിനിറങ്ങിയതും അവസാന വിജയം സ്വന്തമാക്കിയതും.

കേസിന്റെ വിജയകരമായ നടത്തിപ്പിനായി ഫൊക്കാന നേതാക്കന്മാരും ഹഡ്സണ്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുമായ പോള്‍ കറുകപ്പള്ളില്‍ , ഫിലിപ്പോസ് ഫിലിപ്പ്, സജി എം. പോത്തന്‍, വര്‍ഗീസ് ഉലഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍, ഫാ. മാത്യു തോമസ്, ജിജി ടോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജിജി ടോം- പ്രസിഡണ്ട്, സജി പോത്തന്‍ -സെക്രട്ടറി, അപ്പുക്കുട്ടന്‍ നായര്‍ - ട്രഷറര്‍ തുടങ്ങിയവര്‍ അസോസിഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം നല്‍കും. ബോര്‍ഡ് ഓഫ് ട്രസ്റ്റ് ഡയറക്ടര്‍മാരായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, സജി എം . പോത്തന്‍, വര്ഗീസ് ഉലഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, ലൈസി അലക്‌സ്, ഇന്നസെന്റ് ഉലഹന്നാന്‍ തുടങ്ങിയരുടെ മേല്‍നോട്ടത്തിലായിരിക്കും അസോസിയേഷന്റെ പ്രവര്‍ത്തനം നടത്തുന്നത്.

അസോസിയേഷന്‍ പ്രവര്‍ത്തങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സജി എം . പോത്തന്‍, 845-642-9161, അപ്പുക്കുട്ടന്‍ നായര്‍-845-642-9232, ജിജി ടോം- 845-252-2800 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ നിയമപോരാട്ടം; ജിജി ടോം-സജി പോത്തൻ - അപ്പുക്കുട്ടൻ നായർ ടീമിന് അനുകൂല വിധിഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ നിയമപോരാട്ടം; ജിജി ടോം-സജി പോത്തൻ - അപ്പുക്കുട്ടൻ നായർ ടീമിന് അനുകൂല വിധി
Join WhatsApp News
Philipose Kondottu 2020-05-14 10:17:55
അല്ല അറിയാൻ വയ്യാത്തതുകൊണ്ടു ചോദിക്കുകയാണ് ഒരു പണിയുമില്ലേ. എവിടെ ചെന്നാലും വഴക്കുണ്ടാക്കുന്ന കുറെ നേതാക്കന്മാർ. ഈ കോറോണക്കാലത്തു ദയവുചെയ്ത് ഇതൊക്കയൊന്നു നിർത്തി ദൈവത്തെവിളിച്ചു, സൽക്കർമ്മങ്ങൾ ചെയ്ത്, കുടുംബം നോക്കി, ജീവിച്ചുകൂടെ. മലയാളികൾ തമ്മിലുള്ള ഈ അങ്കം നിർത്താൻ സമയമായി.
Ponmelil Abraham 2020-05-14 17:52:50
This is a most unfortunate situation and disrespect for the association the aim of which is the common goodwill and understanding superceding the individual interest of the members. The discord created by a few of the members is destroying the trust and credibility of the association. The bye-laws of the association should have a provision that will automatically cancell the membership of any one member who work or behave against the legitimate working of the association at all times and thereby debar from doing these unjustified actions leading to court.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക