Image

ബോളിവുഡിലെ താരസുന്ദരികള്‍ തിളങ്ങിയ വേദിയെ ഓര്‍മിപ്പിച്ച് സോനം.

Published on 13 May, 2020
ബോളിവുഡിലെ താരസുന്ദരികള്‍ തിളങ്ങിയ വേദിയെ ഓര്‍മിപ്പിച്ച് സോനം.


മിസ് യൂണിവേഴ്സ് പട്ടം കിട്ടിയതിന്റെ 20 വര്‍ഷം ആഘോഷിക്കുകയാണ് ബോളിവുഡ് നടി ലാറ ദത്ത. ഈ സമയം ആരാധകരെല്ലാം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാവരും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി സോനം കപൂര്‍.

വിവിധ സൗന്ദര്യറാണി മത്സരങ്ങളിലായി പട്ടം കിട്ടിയ ബോളിവുഡിലെ താരസുന്ദരിമാരെല്ലാം ഒരുമിച്ച് നില്‍കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സോനം. അപൂര്‍വ ചിത്രത്തില്‍ ബോളിവുഡിലെ എട്ട് നടിമാരാണ് ഒരേ വേദിയില്‍ ഒന്നിച്ച് നില്‍ക്കുന്നത്. 

മിസ് യൂണിവേഴ്സ് സുസ്മിത സെന്‍ (1994), മിസ് വേള്‍ഡ് ഐശ്വര്യ റായ്(1994), മിസ് വേള്‍ഡ് ഡയാന ഹെയ്ഡന്‍(1997), മിസ് വേള്‍ഡ് യുക്ത മൂഖേ(1999), മിസ് യൂണിവേഴ്സ് ലാറ ദത്ത(2000), മിസ് വേള്‍ഡ് പ്രിയങ്ക ചോപ്ര(2000), മിസ് ഏഷ്യ പെസിഫിക്ക് ദിയ മിര്‍സ (2000) എന്നിവരാണ് ഫോട്ടോയിലുള്ള താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക