Image

ദയാഭായിക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വീകരണം നല്‍കുന്നു

ജേക്കബ്‌ മാളിയേക്കല്‍ Published on 26 May, 2012
ദയാഭായിക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വീകരണം നല്‍കുന്നു
സൂറിച്ച്‌. മധ്യപ്രദേശിലെ ആദിവാസികളുടെ ഇടയില്‍, അവരിലൊന്നായി ജീവിച്ച്‌ സാമൂഹ്യ പ്രവര്‍ത്തനം നല്‍കിവരുന്ന ദയാഭായിക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളി സമൂഹം സ്വീകരണം നല്‍കുന്നു.

മേയ്‌ 24 ന്‌ (ഞായര്‍) ഉച്ചക്ക്‌ 3.30 ന്‌ സൂറിച്ച്‌ ലൈമ്‌ബാഹിലെ ദേവാലയ ഹാളിലാണ്‌ സ്വീകരണം ഒരുക്കിയിരിക്കുന്നത്‌. (ങമൃശമഒശഹള ഗശൃരവല, ഘലശായമരവേെൃമലൈ64, 8041ദൗൃശരവ/ ഘലശായമരവ) പാരിസിലും ജര്‍മനിയിലും നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ വന്നതായിരുന്നു അവര്‍.

ഭാരതത്തില്‍ സാമൂഹ്യ സേവനത്തിനായി മാത്രം ഒരു കോടിയില്‍ പരം രൂപ ചിലവാക്കിയ സംഘടന കേളി ആണ്‌ ദയാഭായിക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വീകരണം ഒരുക്കുന്നത്‌. വിവിധ കലാസഹായ്‌നങ്ങളില്‍ നിന്നും കേളി സമാഹരിക്കുന്ന തുകയും കേളി അംഗങ്ങള്‍ വര്‍ഷം തോറും നല്‍കുന്ന തുകയും സാമൂഹ്യ പ്രവര്‍ത്തനത്തിനായി മാത്രം കേളി വിനിയോഗിക്കുന്നു. ദയാഭായിയെ പരിചയപ്പെടുവാനും സംവദിക്കുവാനും ഒരുക്കുന്ന വേദിയിലേക്ക്‌ കേളി സ്വിറ്റ്‌സര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ജോയ്‌ വെള്ളൂക്കുന്നേലും അംഗം ടോം കുളങ്ങരയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം കുളങ്ങര 061 481 65 57.
ദയാഭായിക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക