Image

യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി)

Published on 13 May, 2020
 യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി)
രാമേശ്വരവും ധനുഷ്‌കോടിയും ഇപ്പോള്‍ മലയാളിയുടെ പ്രിയപ്പെട്ട ഇടങ്ങളാണല്ലോ. രാമേശ്വരം പോയിട്ട് തിരിച്ച് വരുന്ന വഴി കണ്ട് വരാവുന്ന ഒരടിപൊളി സ്ഥലമാണ് കാരക്കുടി.

എന്താണ് കാരക്കുടിയുടെ പ്രത്യേകതയെന്ന് ചോദിച്ചാല്‍ രണ്ട് കാര്യങ്ങളാണ്.
ഒന്ന് വീടുകള്‍, കൊട്ടാരം പോലത്തെ ചെട്ടിയാര്‍ വീടുകള്‍.
ഒന്നല്ല ഡസ്സന്‍ കണക്കിന്മാ ളിക വീടുകള്‍ തമിഴ് സിനിമയിലും ചില മലയാള സിനിമയിലും കാണിച്ചിട്ടുള്ള പൗരാണിക രീതിയിലുള്ള വീടുകള്‍ ഇവിടെയുള്ളതാണ്.
രണ്ട് ചെട്ടിനാട് ഭക്ഷണം. നല്ല എരിവും പുളിയുമൊക്കെയുള്ള അടിപൊളി നോണ്‍വെജ് വിഭവങ്ങള്‍.

തമിഴ്‌നാട്ടിലെ മധുരക്കടുത്ത് ശിവഗംഗ ജില്ലയിലാണ് കാരക്കുടി. കാരക്കുടിയിലും പരിസരത്തുമായി 72 ചെട്ടി വില്ലേജ്കള്‍ ഉള്ളതില്‍ ഏറ്റവും പ്രസിദ്ധമായത്
കാണാട് കാത്താനാണ്.
ഇവിടെയാണ് കാരക്കുടിയിലെ കൊട്ടര വീടുകള്‍ ഏറ്റവും കൂടുതലുള്ളത്.
കാരക്കുടി ടവ്ണില്‍ നിന്ന് 15 കിലോമീറ്ററുണ്ട് ഇവിടേക്ക്

കാണാട് കാത്താന്‍ പട്ടണമല്ല.
ശാന്ത സുന്ദരമായ ഒരു ചെറു ഗ്രാമമാണ്.
വാഹനങ്ങളുടെ തിരക്കില്ലാത്ത നിശബ്ദമായ ഒരു ഗ്രാമം.
ചെറിയ രണ്ട് കടകള്‍. ആള്‍തിരക്കില്ലാത്ത വലിയൊരു ക്ഷേത്രവും മുമ്പിലൊരു കുളവും. ടാറിട്ട ചെറിയ റോഡിന്റെ ഇരു വശത്തുമായി മതില്‍കട്ടിനകത്ത് കൂറ്റന്‍ വീടുകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിസുന്ദരമായ അനവധി വീടുകള്‍.
ഇപ്പോള്‍ പല വീടുകളും വന്‍കിട സ്റ്റാര്‍ ഹോട്ടല്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
പലതും മലയാളികളുടേതാണ്.

ഇവിടെയുള്ള വമ്പന്‍ വിടുകളില്‍ ഒന്നിലും താമസക്കാരില്ലന്നത്. മറ്റൊരു പ്രത്യേകത.
ഉടമസ്തരെല്ലാം ചെന്നെയിലും വിദേശത്തുമൊക്കെയാണ്.
വീട് കാവലിന് വ്യദ്ധരായ ചില ജോലിക്കാര്‍ മാത്രം. വര്‍ഷത്തില്‍ ഒന്ന് വന്നെങ്കിലായി.
ഒട്ടേറെ ചെറുകിട വീടുകള്‍ പൊളിച്ച് വിറ്റുകഴിഞ്ഞു. ചെട്ടിനാട്ടിലെ പഴയ
കതകിനും ജനലിനുമൊക്കെ ഇപ്പഴും നല്ല ഡിമാന്റാണ്.
എങ്കിലും ഇനിയും ബാക്കിയുണ്ട്.
ഒട്ടുമിക്ക വീടുകളും കയറി കാണാന്‍ അനുവദിക്കില്ല.
കാരക്കടിയിലെ വീടുകളില്‍ ഏറ്റവും വലുതും മനോഹരവും രാജാപലസ് ആണ് 
അണ്ണാമല ചെട്ടിയാരുടെ ഈ വീട് 1912-ല്‍ ബര്‍മ്മീസ് തേക്കും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.

(മിഴിരണ്ടിലും സിനിമയിലെ കാവ്യയുടെ ഡാന്‍സ്
എന്തിനായ് നീ..
ഇതിനകത്താണ്
ഷൂട്ട് ചെയ്തിരിക്കുന്നത്)

കാനാടു കാത്തനില്‍ ഒരു ഹോട്ടല്‍ ഉണ്ട് രംഗവിലാസ്.
2014 ല്‍ ആദ്യമായ ഇവിടെ എത്തുമ്പോള്‍ ഓലമേഞ്ഞ ചെറിയ കടയായിരുന്നു ഇപ്പോള്‍ വലിയ ഹോട്ടലായി മാറി.
അതിവ രുചികരമായ ചെട്ടിനാട് വിഭവങ്ങള്‍ ഇവിടെ കിട്ടും. ചെല്ലുമ്പോഴേ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് കറങ്ങാന്‍ പോകുകയാണ് ഞാന്‍ ചെയ്യാറുള്ളത്. ഇല്ലങ്കില്‍ ചിപ്പോള്‍ കിട്ടിയില്ലന്ന് വരും.

കാരക്കുട്ടിക്കടുത്ത് പിള്ളയാര്‍പട്ടി എന്ന സ്ഥലത്ത് ഒരു വലിയ വീടുണ്ട് അകത്തു കയറി കാണാം. ടിക്കറ്റ് എടുക്കണം. ജില്ല എന്ന സിനിമയിലെ മോഹലാലിന്റെ വീട് ഇതാണ്.
പിള്ളയാര്‍ പട്ടിയില്‍ വലിയൊരു ക്ഷേത്രവുമുണ്ട്.

കാരക്കുടി ടവ്ണിനടുത്താണ്
ആയിരം ജനല്‍ വീട്.
പേരില്‍ നിന്നുതന്നെ വീടിന്റെ വലിപ്പം മനസിലായില്ലേ.
ആ വീടിന്റെ കുറച്ച് ഭാഗം കാണാന്‍ അനുവദിച്ചു ഇപ്പോളത്തെ അവസ്ഥയറിയില്ല.
ആയിരം ജനല്‍ എന്ന് നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയതാണ്. യഥാര്‍ത്ഥത്തില്‍
അഞ്ഞൂറില്‍ താഴെയാണ് ജനലുകളുടെ എണ്ണം.
ഇങ്ങനെ ഒട്ടേറെ കാഴ്ചകള്‍ ഉണ്ട് ചെട്ടിനാട്ടില്‍.

18 ആം നൂറ്റാണ്ടില്‍ ഇന്ത്യയിലും ബര്‍മ്മ,സിലോണ്‍ മലയ,
തുടങ്ങിയ വിദേശ രാജ്യങ്ങളിലും ബാങ്കിംഗ് ബിസ്സിനസ്സും, ഉപ്പ് കച്ചവടവുമായി അതിസമ്പന്നരായ നാട്ടുകോട്ട ചെട്ടിയാന്മാരുടെ കേന്ദ്രമായിരുന്നു കാരക്കൂടിയും
സമീപത്തെ 72 വില്ലേജ്കളും.
അക്കാലത്തു ഇറക്കുമതി ചെയ്ത ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ് പല വീടുകള്‍ക്കും ഇട്ടിരിക്കുന്നത്. കാരക്കടിയിലെ ഹാന്‍ഡ് മെയ്ഡ് ആയ പ്രസിദ്ധമായ ആത്തന്‍കുടി ടൈല്‍സും കാണാം.

ബ്രീട്ടീഷ്‌കാരുമായി നല്ല അടുപ്പത്തിലായിരുന്ന ചെട്ടിമാര്‍ വിദ്യാസമ്പന്നരും സമര്‍ത്ഥരായ ബിസിനസ്റ്റ്കാരുമായിരുന്നു. ചെട്ടിയാന്മാരില്‍ പലര്‍ക്കും സായ്പ് സര്‍ പദവി നല്‍കുകയും ചെയ്തു. ചെട്ടിയന്മാരുടെ സമ്പത്തിനും പ്രതാപത്തിനും ഇന്നും കുറവൊന്നുമില്ല.

1897 ല്‍ ആണ്ടിപ്പെട്ടി ഗ്രാമം വിലക്ക് വാങ്ങിയ RM ചിദമ്പരം ചെട്ടിയാര്‍
ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച അളഗപ്പ ചെട്ടിയാര്‍
1940 ല്‍ മുംബെയില്‍ സ്‌കൂട്ടര്‍ ഫാക്ടറി തുടങ്ങിയ MA ചിദംബരം ചെട്ടിയാര്‍
ഇന്‍ഡ്യന്‍ ബാങ്കും യുണൈറ്റഡ് ഇന്‍ഷുറന്‍സ്റ്റും സ്ഥാപിച്ച അണ്ണാമല ചെട്ടിയാര്‍
കവി കണ്ണദാസ്സന്‍ BCCI പ്രസിഡന്റായിരുന്ന MA മുത്തയ്യാ, മൃദംഗ വിദ്വാന്‍ കാരക്കുടി മണി AVM സ്റ്റുഡിയോ മെയ്യപ്പന്‍, മുന്‍ മന്ത്രി Pചിദമ്പരം, തമിഴ് സംവിധായകന്‍
 SP.മുത്തുരാമന്‍ തുടങ്ങി തമിഴ് നാട്ടിലെ ഒട്ടേറെ പ്രമുഖര്‍ കാരക്കുടിക്കാരാണ്.

'നിങ്ങള്‍ വിവാഹ നിശ്ചയ സമയത്ത് പെണ്ണിന് എത്ര
പവന്‍ കൊടുക്കുമെന്നല്ലേ ചോദിക്കുന്നത് എന്നാല്‍ കാരക്കുടി ചെട്ടിയാന്മാര്‍ ചോദിക്കുന്നത് എത്ര കാരറ്റ് ഡയമണ്ട് കൊടുക്കുമെന്നാണ്.'

2009 ലെ തിരഞ്ഞെടുപ്പില്‍ ആദ്യം പി.ചിദംബരം തോറ്റതും പിന്നെ ജയിച്ചതുമൊക്കെ
സംസാരിച്ച കൂട്ടത്തില്‍ ചെട്ടിയാന്മാരുടെ സമ്പത്തും സ്വാധീനവും എത്ര വലുതാണന്ന് കാണിക്കാന്‍ കാരക്കുടിയിലെ ഒരു സുഹൃത്ത് പറഞ്ഞതാണിത്.

* നാട്ടു കോട്ട എന്ന വാക്കിനര്‍ഥം നഗരവാസി എന്നാണ്. ചെട്ടികള്‍ വൈശ്യന്മാരാണ്.

*രാമേശ്വരത്ത് നിന്ന് മദുര ലക്ഷ്യമാക്കി വരുമ്പോള്‍
ECR റോഡില്‍ കേറുന്ന നാല്‍ക്കവലയില്‍ നിന്ന് വലത് തിരിഞ്ഞ് നേരെ തൊണ്ടി എന്ന ചെറുപട്ടണം വരെ പോയി കാരക്കുടിക്ക് തിരിയുക.

കാരക്കുടിക്ക് വേറെയും വഴിയുണ്ടങ്കിലും തൊണ്ടി വഴി പോയാല്‍ കടല്‍ തീരത്ത് കൂടി ഉപ്പളങ്ങള്‍ കണ്ട് പോകാം.
രാമേശ്വരം കാരക്കൂടി 156.km
കാരക്കുടി മദുര. 88 km

 യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി) യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി) യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി) യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി) യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി) യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി) യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി) യാത്ര -1: കാരക്കുടിയിലെ കൊട്ടാര വീടുകള്‍ (ബോസ് .ആര്‍.ബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക