Image

എമി എസ് ഭട്ട് നാഷണൽ അക്കാഡമി മെഡിസിൻ സ്കോളർ

പി.പി.ചെറിയാൻ Published on 13 May, 2020
എമി എസ് ഭട്ട് നാഷണൽ അക്കാഡമി മെഡിസിൻ സ്കോളർ

സ്റ്റാൻഫോർഡ് (ഹൂസ്റ്റൺ) :- സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മെഡിസിൻ ആന്റജനറ്റിക്സ് അസി.പ്രൊഫസറും ഗ്ളോബൽ ഓങ്കോളജി സെൻറർ ഫോർ ഇന്നൊവേഷൻ ഗ്ളോബൽ ഹെൽത്ത് ഡയറക്ടറുമായി എമി എസ് ഭട്ടിനെ 2020ലെ എമർജിംഗ് ലീഡേഴ്സ് ഇൻ ഹെൽത്ത് ആന്റ് മെഡിസിൻ സ്കോളേഴ്സിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി നാഷണൽ അക്കാദമി ഓഫ് മെഡിസിൻ മെയ് 5-ന് പ്രഖ്യാപിച്ചു.
പത്തുപേരടങ്ങുന്ന ഈ ടീമിൽ ഉൾപ്പെടുന്ന ഏക ഇന്ത്യൻ അമേരിക്കൻ പ്രൊഫസറാണ് എമി എസ് ഭട്ട്.
എമർജൻസി മെഡിസിൻ, ബയോ മെഡിക്കൽ എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി കഴിവ് തെളിയിച്ചവരാണ് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരും.
ജൂലായ് 1 മുതൽ മൂന്ന് വർഷത്തേക്കാണ് നാഷണൽ അക്കാദമി ഓഫ് മെഡിസിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളാകുക.
അസാധാരണ കഴിവുള്ള ഇവരെ ലഭിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് എൻ എ എം (NAM) പ്രസിഡന്റ് വിക്ടർ ജോഡൻ പറഞ്ഞു.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഡി.യും ബയോ കെമിസ്ട്രി ആൻറ് മോളിക്കുലർ ബയോളജിയിൽ ഡോക്ടറേറ്റും നേടിയ എമി നിരവധി എക്സലൻസ് അവാർഡുകൾക്കും അർഹയായിട്ടുണ്ട്. പുതിയ സ്ഥാനലബ്ധിയിൽ എമി തനിക്കുള്ള സന്തോഷം പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക