Image

കൈക്കുഞ്ഞുങ്ങളുള്ള കുടുംബത്തെ എയര്‍ ഇന്ത്യ വഴിയില്‍ ഇറക്കി വിട്ടു!

തോമസ് റ്റി ഉമ്മന്‍ Published on 12 May, 2020
കൈക്കുഞ്ഞുങ്ങളുള്ള കുടുംബത്തെ എയര്‍ ഇന്ത്യ വഴിയില്‍ ഇറക്കി വിട്ടു!
അര്‍ദ്ധരാത്രിയില്‍ കൈക്കുഞ്ഞുങ്ങളുള്ള കുടുംബത്തെ വഴിയില്‍ ഇറക്കി വിട്ടു എന്നൊക്കെ കേരളത്തില്‍ ഇടക്കിടെ കാണാവുന്ന വാര്‍ത്തയാണ്. അക്ഷരാര്‍ഥത്തില്‍ അത് ന്യു യോര്‍ക്കില്‍ ഞായറാഴ്ച രാത്രി സംഭവിച്ചു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്കു പോകാന്‍ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ ഏതാനും പേര്‍ക്ക് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചു. കാരണം അവരുടെ കുഞ്ഞുങ്ങള്‍ ഇവിടെ ജനിച്ചവരും അതിനാല്‍ അമേരിക്കന്‍ പൗരന്മാരുമാണ്. അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്ക് ഒ.സി.ഐ. കാര്‍ഡോ, ഇന്ത്യന്‍ വിസയോ ഉണ്ടായാലും തല്ക്കാലം ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. എയര്‍ ഇന്ത്യ അത് കടുകട്ടിയായി പാലിച്ചു.

എച്-1 വിസയിലുള്ള ചെറുപ്പക്കാരായ മാതപിതാക്കളാണു താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എല്ലാം ഒഴിഞ്ഞു, എല്ലാം കെട്ടി പെറുക്കി എയര്‍ പോര്‍ട്ടിലെത്തിയറ്റ്. കാരണം അവരുടെ ജോലി പോയി. 60 ദിവസത്തിനകം തിരിച്ചു പോയില്ലെങ്കില്‍ പിന്നീട് അമേരിക്കയിലേക്കു വരാന്‍ പ്രശ്‌നനങ്ങളുണ്ടാകും. അതിനാല്‍ ആദ്യം കിട്ടിയ വിമാനം പിടിച്ച് പോകാന്‍ എത്തിയവരാണ്.

കോണ്‍സുലേറ്റ് അധിക്ര്യൂതരെയും മറ്റും വിളിച്ചു സംസാരിച്ചിട്ടും പ്രശ്‌നം പരിഹരിച്ചില്ല. രണ്ടു മണിക്കൂര്‍ വൈകി ഇവരെ കൂടാതെ വിമാനം മുംബെയിലേക്കു പോയി. അതു കൊണ്ട് ഇന്ത്യാ ഗവണ്മെന്റ് എന്തു നേടി എന്നു ചോദ്യം.

താമസിക്കാന്‍ സ്ഥലമോ ബന്ധുക്കളോ ഇല്ലാത്ത ഈ ചെറുപ്പക്കാരും കുടുംബവും എന്തു ചെയ്‌തോ എന്തോ. എന്നാണിനി അവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകുക? ആര്‍ക്കും അറിയില്ല.

മുന്‍പിന്‍ നോക്കാതെ ഉത്തരവിറക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം സാഹചര്യങ്ങളൊന്നും കാണാന്‍ കഴിവില്ല. മറ്റുള്ളവരുടെ വിഷമത അവര്‍ക്ക് പ്രശ്‌നവുമല്ല. വിദേശ പൗരന്മാര്‍ കൂടി ഇപ്പോള്‍ വന്നാല്‍ അത് ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുമല്ലോ എന്നു കരുതിയാവാം വിദേശ പൗരര്‍ ഇപ്പോള്‍ വരരുത് എന്ന് ഉത്തരവിട്ടത്. പക്ഷെ ഇത്തരം സ്ംഭവങ്ങളില്‍ മാനുഷിക പരിഗണന കാണിക്കണമെന്ന വകുപ്പു കൂടി ചേര്‍ക്കാന്‍ അവര്‍ മറന്നു. ഇത്തരം സാഹചര്യങ്ങളിലും വിഷമത അനുഭവിക്കുന്നത് ഇന്ത്യന്‍ പൗരര്‍ തന്നെ ആണെന്നവര്‍ മറന്നു

വന്ദേ ഭാരത് രക്ഷാ ദൗത്യം ഒരു ഹ്യൂമാനിറ്റീരിയന്‍ മിഷനാണെങ്കില്‍ഓ സി ഐ കാര്‍ഡുള്ളവര്‍ക്കെതിരെ എന്തിനാണ് ഈ വിവേചനം.അതും ഒരു രക്ഷാദൗത്യത്തിന്റെ മധ്യത്തില്‍ ഇത്തരം വിവേചനം മനുഷ്യത്വമില്ലായ്മയാണ്.
Join WhatsApp News
JACOB 2020-05-12 16:49:06
GOI will never change. Bureaucracy trumps humanity.
One Senior Citzen of Malayalee American 2020-05-12 18:14:04
വാർത്ത തന്നതിനു നന്ദി. മിസ്റ്റർ നിങ്ങളെപ്പോലുള്ളവർ, പിന്നെ ഫൊക്കാന ഫോമാ വേൾഡ് മലയാളീ എന്നൊക്കെ പറഞ്ഞു നാട്ടിലെ രാഷ്ട്രീയക്കാരെ ഇവിടെ അവരുടെ കാലു തിരുമ്മി കൊണ്ടുവരുന്നു. പിന്നെ ഇപ്പോൾ ഒരു ZOOM മീറ്റിങ്ങും ആരംഭിച്ചു ഇത്തരക്കാരെ വിളിച്ചു അതിലിരുത്തി അവരെയൊക്കെ പാടലും പുകഴ്ത്തലും മാത്രം. ഇതിലെ നിങ്ങളുടെ മാതിരി ആ പ്രസ്ഥാനത്തിന്റ്രെ നേതാവ്, ഈ പ്രസ്ഥാനത്തിൻറെ നേതാവ് എന്നും വിളിച്ചു കൂവി അവര്തന്നെ നാട്ടിലെ നേതാവിനെ പാടി പുകഴ്ത്തും . രണ്ടു കൂട്ടരും ചൊല്ലും അവിടെയും ഭദ്രം ഇവിടേയും ഭദ്രം. പിന്നെ സാധാരണക്കാരായവരെ ഒരു ZOOM മീറ്റിംഗിലും വന്നാൽ പോലും ഒന്നടിപ്പിക്കുകയോ നാട്ടിലെ ദീവ്യന്മാരോട് ഒരു ചോദ്യം ചോദിക്കാനോ ഒന്നും ജനഗീയന്മാരല്ലത്ത ചോട്ടാ അമേരിക്കൻ മലയാളീ പുത്തൻ നേതാക്കന്മാർ അനുവദിക്കാറില്ല. അവർ പാവങ്ങളായ ഞങ്ങളെ mute ചെയ്തു ചവിട്ടി പുറത്താക്കും. പിന്നെ മുകളിൽ പറഞ്ഞ അനുഭവസ്ഥ കദന കഥകൾ അവതരിപ്പിക്കാൻ പറ്റും? ചോദിക്കാൻ പറ്റും . പിന്നെ ബിഷോപിന്റെയും സ്വാമിയുടേയും നീട്ടിപ്പിടിച്ച പ്രാസംഗവും പ്രാർത്ഥനയും. പാവങ്ങൾ നാട്ടിലും ഇവിടേയും നരകയാതനകൾ അനുഭവിക്കുന്നു . അത്ര തന്നെ
Aditya 2020-07-06 04:54:26
Nice blog and good information shared here. https://www.hindihai.in
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക