Image

ആതുരസേവന രംഗത്തെ ത്യാഗം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 12 May, 2020
ആതുരസേവന രംഗത്തെ ത്യാഗം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ളോറന്‍സ് നൈറ്റിംഗെയ്ലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നേഴ്‌സിങ്ങ്ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നു. ഈ വര്‍ഷം ഫ്ളോറന്‍സ് നൈറ്റിംഗെയ്ലിന്റെ 200 മത് ജന്മദിനം ആണ് .ആതുരസേവന രംഗത്തുനമ്മുടെ മാലാഖമാര്‍ സമൂഹത്തിനു നല്‍കുന്ന സമര്‍പ്പണത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ ആതുരസേവന ദിനത്തില്‍ പറയാനുള്ളത്. ഒരു രോഗിയുടെ പരിചരണത്തില്‍ ഒരു നേഴ്‌സ് വഹിക്കുന്ന പങ്ക്എത്ര വളരെ വലുതാണ് എന്ന് പറഞ്ഞറിയിക്കാന്‍പറ്റില്ല. നാം ഒരു രോഗി ആകുബോള്‍ മാത്രമേ അത്മനസിലാവുകയുള്ളു .

നമുക്ക് ചുറ്റം നേഴ്‌സിംഗ് മേഖലയുമായി ബന്ധമില്ലാത്തവര്‍ തീരെ ചുരുക്കം ആണ്. ഈഅവസരത്തില്‍ നമുക്കു ചുറ്റുമുള്ള അമേരിക്കയിലെ നേഴ്‌സ്മാര്‍ക്കും ആശംസകളും അഭിനന്ദനങ്ങളുംഅര്‍പ്പിക്കുകയാണ്.

ലോകം മുഴുവന്‍കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്നഈ അവസരത്തില്‍ ഇതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് നഴ്‌സുമാരാണ് . സ്വന്തം ജീവന്‍ പോലും പണയം വെച്ചു ജോലിക്കു പോകുന്ന ഇവര്‍ക്ക്ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ വെള്ളംകുടിക്കാനുള്ള സമയം പോലുംകിട്ടാറില്ല.നേരത്തെ ഉള്ളതിനേക്കാള്‍ പകുതി സ്റ്റാഫും ഇരട്ടി രോഗികളുമാണ് ഇന്നത്തെ ആശുപത്രികളുടെ സ്ഥിതി. രാവും പകലും വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയം വച്ച് രോഗികളെ പരിചരിക്കുന്നവര്‍.

മിക്കവാറും സ്റ്റാഫിന്റെ ഷിഫ്റ്റ് പന്ത്രണ്ടോ, പതിമൂന്നോ മണിക്കൂര്‍ ആയിരിക്കും. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ജോലി അവസാനിക്കുന്നത് വൈകിട്ടുഏഴു മണിക്ക്. അപ്പോഴേക്കും ആഹാരംകഴിക്കതെയുംവെള്ളംകുടിക്കാതെയുംമിക്കവാറും നടക്കാന്‍ പോലും ശേഷി ഇല്ലാത്താവും. സമയംകിട്ടുന്നില്ല എന്നത് തന്നെ കാരണം.

നിരവധിനഴ്‌സുമാര്‍ക്ക്കൊറോണ വൈറസ് പിടിപെട്ടത് അവര്‍ ചികില്‍സിക്കുന്ന രോഗികളില്‍ നിന്നാണ്. ഇതില്‍ പലരും മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ഈയാംപാറ്റകളെ പോലെ സ്വയം എരിഞ്ഞടങ്ങുകയണ്എന്നറിഞ്ഞുകൊണ്ടു നെഞ്ച് വിരിച്ചു പേടികുടാതെ അവര്‍ ജോലിചെയ്യുന്നത്കൊണ്ടാണ്നമ്മളുടെ ഇടയിലുള്ള പലരോഗികളും ഭേദമായി പുറത്തേക്കു വരുന്നത്.

പലപ്പോഴും അവര്‍സ്വന്തം സുരക്ഷിതത്വം പോലുംവകവെക്കാതെയാണ് രോഗികളെചികില്‍സിക്കുന്നതു .ഓരോ ജീവനും നിലനിര്‍ത്താന്‍ അവര്‍ പരമാവധി ശ്രമിക്കാറുണ്ട്.

ജീവിതത്തില്‍ ഒരിക്കലും പ്രോത്സാഹനം ലഭിക്കത്ത ഇവര്‍ഇന്ന് നമ്മുടെ സഹോദരങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ രാവും പകലും വിശ്രമം ഇല്ലാതെ പ്രവര്‍ത്തിക്കുന്നു. ഓരോ രോഗിയുടെയും മുന്നില്‍ ചിരിച്ച മുഖത്തോടെയല്ലാതെ ഇവരെ കാണാന്‍ സാധിക്കാറില്ല. ഇവര്‍ക്ക് എന്ത് പാരിതോഷികം നല്‍കിയാലും അധികമാകില്ല.

അബോധത്തിലുള്ള മനുഷ്യര്‍ കണ്ണ് തുറക്കുന്നത് കാണുമ്പോള്‍ മറക്കുന്നതാണ് എല്ലാ ക്ഷീണവുമെന്ന് പലനഴ്‌സുമാരും പറയാറുണ്ട്.രോഗികളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് ശുശ്രൂഷിക്കുമ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും മറന്നു പോവുകയാണ് പതിവ്. കരുണയും, സ്‌നേഹവും, സഹതാപവും ഒക്കെ ഉള്‍പ്പെടുന്ന മാനുഷിക വികാരങ്ങളുടെ മനോഹാരിതയോട് ചേര്‍ത്ത് വെച്ചാണ് മാലാഖമാര്‍ എന്ന് അവരെവിളിക്കാറുള്ളതെങ്കിലും കണ്ണുനീര്‍ പൊഴിക്കാന്‍ മാത്രം അനുവാദമില്ലത്തവരായി പലപ്പോഴും അവര്‍മാറാറുണ്ട്. ഉറഞ്ഞുകൂടുന്ന കണ്ണിനിര്‍ കണങ്ങളെ ആരും കാണാതെ ഒളിപ്പിച്ച് മറ്റുള്ളവരുടെതോളില്‍ കൈവെച്ച് ആശ്വസിപ്പികുമ്പോള്‍ കരയതെകരഞ്ഞാണ് പല നഴ്‌സുമാരും ജോലി തീര്‍ക്കുന്നത്. ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന ആത്മവിശ്വാസവും ആശ്വാസവും പകരുന്ന മുഖവുമായിട്ടാവും അവരെ കണ്ടിട്ടുണ്ടാവുക.

ഈദിവസം മാത്രമല്ലഈ വര്‍ഷം തന്നെ(2020) ആതുര സേവന വര്‍ഷം ആയി ആചരിക്കുകയാണ്എല്ലാ നഴ്സുമാര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളെഎത്ര പ്രശംസിച്ചാലും അധികമാവില്ല.


Join WhatsApp News
പദവി 2020-05-12 11:11:42
നേഴ്‌സുമാരോടുള്ള ആദരസൂചകമായി അടുത്ത ഇലക്ഷനിൽ എല്ലാ മലയാളി സമാജങ്ങളുടെയും അസോസിയേഷനുകളുടെയും President Secretary Treasurer പദവികൾ നേഴ്‌സുമാർക്കായി സംവരണം ചെയ്യണം. വാക്കുകൾ പ്രവർത്തിയിൽ കാണിച്ച് വേണം നേഴ്‌സുമാരെ ആദരിക്കാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക