Image

മക്കള്‍ അമേരിക്കന്‍ പൗരനോ? എച്ച്-1 വിസക്കാര്‍ക്ക് തല്ക്കാലം ഇന്ത്യയിലേക്കു മടങ്ങാനാവില്ല

Published on 12 May, 2020
മക്കള്‍ അമേരിക്കന്‍ പൗരനോ? എച്ച്-1 വിസക്കാര്‍ക്ക് തല്ക്കാലം ഇന്ത്യയിലേക്കു മടങ്ങാനാവില്ല
വാഷിങ്ങ്ടണ്‍: ഗ്രീന്‍ കാര്‍ഡോ എച്ച്-1 ബി വിസയോ ഉള്ളവരുടെ മക്കള്‍ അമേരിക്കന്‍ പൗരന്മാരാണെങ്കില്‍ രണ്ടു കൂട്ടര്‍ക്കും ഇന്ത്യയിലേക്കു ഇപ്പോള്‍ മടങ്ങാനാവാത്ത സ്ഥിതി വന്നു. ഇന്ത്യന്‍ പൗരന്മാരെ മാത്രമാണു ഇപ്പോള്‍ വന്ദേ ഭാരത് മിഷനില്‍ കൊണ്ടു പോകുന്നത്.

ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്കും ഇന്ത്യന്‍ വിസ ഉള്ളവര്‍ക്കും തല്ക്കാലം ഇന്ത്യയിലേക്കു യാത്ര നിരോധിച്ചിരുന്നു.

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് അമേരിക്കയില്‍ സ്ഥിരമായി താമസിക്കാം. എന്നാല്‍ എച്ച്-1 വിസയുള്ളവര്‍ വിസ കാലാവാധി കഴിയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്താല്‍ മടങ്ങിപ്പോകണം. ഇങ്ങനെ രണ്ടു ലക്ഷത്തോളം പേര്‍ മടങ്ങി പോകേണ്ട സ്ഥിതി ഉണ്ടെന്നാണു വിദഗദര്‍ കരുതുന്നത്.

എച്ച്-1 വിസയിലുള്ള പലര്‍ക്കും അമേരിക്കയില്‍ ജനിച്ച മക്കളുണ്ട്. സ്വാഭാവികമായും അവര്‍ അമേരിക്കന്‍ പൗരന്മാരാണ്. പക്ഷെ അമേരിക്കന്‍ പൗരന്മാര്‍ക്ക് തല്ക്കാലം ഇന്ത്യയിലേക്കു പോകാന്‍ പറ്റാത്തതിനാല്‍ മാതപിതാക്കളും പോകാന്‍ പറ്റാത്ത അവസ്ഥയിലായി.

എച്ച് 1 ബി വിസയിലുള്ളജോലി നഷ്ടപ്പെട്ടാല്‍ 60 ദിവസത്തിനകം പുതിയ ജോലി കണ്ടെത്തിയില്ലെങ്കില്‍ രാജ്യം വിട്ടിരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍60 ദിവസമെന്നത് 180 ദിവസമാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്പ്രസിഡന്റ്ട്രംപിന് നിവേദനംനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി ഒന്നുമില്ല.

ചുരുക്കത്തില്‍ രണ്ടു സര്‍ക്കാറുകളുടെയും നിലപാടുകള്‍ ഒട്ടേറേ പേരെ വലക്കുന്നു. എവിടെയെങ്കിലും മന്‍ഷ്യത്ത്വം പ്രതീക്ഷിക്കാമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക