Image

42% അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ സംബന്ധമായ നഷ്ടം ഉണ്ടായി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 12 May, 2020
42% അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ സംബന്ധമായ നഷ്ടം ഉണ്ടായി (ഏബ്രഹാം തോമസ്)
കോവിഡ്-19 മഹാമാരിമൂലം 42% അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ സംബന്ധമായ നഷ്ടം ഉണ്ടായതായി വാഷിംഗ്ടണ്‍ ഡിസിയുടെ തിങ്ക ടാങ്കായി അറിയപ്പെടുന്ന അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു സര്‍വേയിലൂടെ കണ്ടെത്തി. ഇത് തൊഴില്‍ നഷ്ടം, താല്‍ക്കാലിക പിരിച്ചുവിടല്‍, വേതനം വെട്ടിക്കുറയ്ക്കല്‍, ജോലി സമയത്തിലെ മണിക്കൂര്‍ 'കുറവ്'  എന്നിവ എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച നഷ്ടമാണ്. പ്രായപൂര്‍ത്തിയായ 9,000 പേരിലാണ് ഇന്‍സ്റ്റിട്യൂട്ട് സര്‍വേ നടത്തിയത് ഹിസ്പാനിക്കുകള്‍ക്കിടയിലാണ് വലിയ നഷ്ടം ഉണ്ടായത്-57%.

തങ്ങളുടെ തൊഴിലില്‍ സംഭവിച്ച നഷ്ടം മൂലം ഭക്ഷണാവശ്യത്തിന് ചെലവഴിക്കുന്ന പണത്തില്‍ കാര്യമായ വെട്ടിക്കുറയ്ക്കലുകള്‍ നടത്തേണ്ടിവന്നു എ്‌ന് പകുതിയോളം പേര്‍ വെളിപ്പെടുത്തി.

മുതിര്‍ന്നവരല്ലാത്ത പ്രായപൂര്‍ത്തിയായവരിലും അവരുടെ കുടുംബങ്ങളിലും വലിയ ആഘാതമാണ് സംഭവിച്ചിരിക്കുന്നത്, ഇന്‍സ്റ്റിട്യൂട്ടിന്റെ റിപ്പോര്‍ട്ട് പറഞ്ഞു. നഷ്ടത്തിന്റെ ആഴവും വേഗതയും കൊറോണ വൈറസ് മാന്ദ്യത്തെ വേറിട്ടു നിര്‍്ത്തുന്നു. ഇത് ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കില്ലെന്നും ഒരു 'വി' ഷെയ്പ്പ്ഡ തിരിച്ചു വരവ് വളരെ വേഗം സംഭവിക്കുമെന്നും പലരും കരുതി. ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ദീര്‍ഘനാളത്തെ സഹനവും പ്രതീക്ഷകള്‍ക്ക് പുനര്‍ഘടനയും പുതിയ സാമ്പത്തികനയതന്ത്രജ്ഞതയും ആവശ്യമായി വന്നിരിക്കുന്നു. സ്റ്റേ അറ്റ് ഹോം കൊറോണ വൈറസ് വ്യാപനം മന്ദീഭവിപ്പിച്ചു. മരണസംഖ്യ ഉയരുകയാണെങ്കിലും പല വ്യവസായ സ്ഥാപനങ്ങളും പതുക്കെ പതുക്കെ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ സമ്പദ് വ്യവസ്ഥ വീണ്ടും പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ ആര്‍്‌ക്കെല്ലാമാണ് തങ്ങളുടെ ജോലി തിരികെ ലഭിക്കുകയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്റ്റീഫന്‍ സൂക്കര്‍മാന്‍ ചോദിക്കുന്നു.

റീഹയറിംഗ് എങ്ങനെയൊക്കെ പുരോഗമിച്ചാലും ഈ വര്‍ഷത്തെ നാലാം പാദത്തില്‍ തൊഴിലില്ലായ്മ 11.7% ആയിരിക്കുമെന്ന് കോണ്‍ഗ്രഷ്‌നല്‍ ബജറ്റ് ഓഫീസ് കണക്ക് കൂട്ടുന്നു. 2021 ല്‍ തൊഴിലില്ലായ്മ ശരാശരി 10.1% ആയിരിക്കുമെന്നും സിബിഓ പറഞ്ഞു. കൈസര്‍ ഫാമിലി ഫൗണ്ടേഷന്റെ അഭിപ്രായ സര്‍വേ വളരെ കൂടുതല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തൊഴില്‍ നഷ്ടപ്പെട്ട 10 പേരില്‍ 8 പേര്‍ അടുത്ത 6 മാസത്തിനുള്ളില്‍ വീണ്ടും ജോലി ലഭിക്കുമെന്ന് പറഞ്ഞതായാണ് സര്‍വേ ഫലം വ്യക്തമാക്കിയത്. സിബിയുടെ കണക്ക് പ്രകാരം 2020 സെപ്റ്റംബര്‍ വരെ മൂന്നര കോടി കുറച്ച് തൊഴിലാളികള്‍ക്കെ തൊഴില്‍ ഉണ്ടാവുകയുളളൂ. ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ട 80 ലക്ഷം തൊഴിലാളികളും ഉണ്ട്.

തൊഴില്‍ നഷ്ടമായതിന്റെ വിശദമായ വിവരങ്ങള്‍ സര്‍വേ കണ്ടെത്തിയത് ഇപ്രകാരമാണ്. തൊഴില്‍ നഷ്ടപ്പെട്ടതോ ലേ ഓഫ് ചെയതോ-17%, വരുമാനം നഷ്ടപ്പെട്ടവര്‍-28%, താല്‍ക്കാലിക പിരിച്ചുവിടല്‍-29%. 16 മുതല്‍ 64 വയസ് വരെ പ്രായമുള്ളവരുടെ പ്രധാന വ്യാകുലതകള്‍  ഇങ്ങനെയാണ്. മണിക്കൂറുകള്‍ വെട്ടിച്ചുരുക്കി(വേതനവും)-39%. കടം തിരിച്ചു വീട്ടണം-33%, വീടിന് നല്‍കാനുളളത്-28%, മെഡിക്കല്‍ ബില്ലുകള്‍-28%, ഭക്ഷണാവശ്യത്തിന് തികയാതെ വരുന്നത്-25%. തൊഴില്‍ സംബന്ധമായി ഉണ്ടായ നഷ്ടം മൂലം പ്രതിസന്ധിയിലായത്. വീട്ടുപകരണങ്ങള്‍ വാങ്ങല്‍-58%, ഭക്ഷണ ചെലവ് കുറയ്‌ക്കേണ്ടി വന്നത് -47%,മിച്ചം വച്ചിരുന്ന പണംം മുഴവന്‍ ചെലവഴിക്കേണ്ടി വന്നത്-30%, ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ പേമന്റില്‍ പിഴവ് വന്നത്-27%, റിട്ടയര്‍മെന്റ്, ലോംഗ് ടേം സേവിംഗ്‌സ് തുടങ്ങിയവയില്‍ നിന്ന് പണം എടുത്ത് ഉപയോഗിക്കേണ്ടി വന്നത്-14%.

നേരത്തെ റിട്ടയര്‍ ചെയ്യുന്നതും സോഷ്യല്‍ സെക്യൂരിറ്റി അനുകൂല്യം വാങ്ങുന്നതും 401 കെ എടുത്ത് ഉപയോഗിക്കുന്നതും കൊറോണ വൈറസ് ഏതാണ്ട് നിര്‍ബന്ധിതമാക്കി. 62-മത്തെ വയസില്‍ കുറഞ്ഞ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം വാങ്ങുക ഇന്ന് പലരും ഗൗരവമായി പരിഗണിക്കുന്നു. വേതനം ഏതാണ്ട് പങ്കുതിയായ കുറഞ്ഞ പരിതഃസ്ഥിതിയിലും ജോലി ചെയ്യുന്ന ജീവനക്കാരും ധാരാളം വ്യവസ്ഥ അംഗീകരിച്ചില്ലെങ്കില്‍ ജോലി തന്നെ നഷ്ടപ്പെടും എന്നവര്‍ക്കറിയാം. സോഷ്യല്‍ ഐസൊലേഷന്‍ നിര്‍ബന്ധമാക്കിയ സ്‌റ്റേ അറ്റ് ഹോം, കോവിഡ്-19 ന് പിടി കൊടുക്കാതെ ഇരിക്കുക, ചുരുങ്ങിയ വരുമാനം, തൊഴില്‍ രംഗത്തെ അനിശ്ചിതത്വം എല്ലാം വലിയ മാനസിക പിരിമുറുക്കങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് അമേരിക്കക്കാര്‍ പറയുന്നു.

42% അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ സംബന്ധമായ നഷ്ടം ഉണ്ടായി (ഏബ്രഹാം തോമസ്)
Join WhatsApp News
Anna John,NY 2020-05-12 06:05:54
As Republicans try to find a way to capitalize on the sexual misconduct allegation against Joe Biden, their effort to score political points has inadvertently renewed attention to the sexual misconduct allegations that at least 25 women have made against Donald Trump. Despite being caught on tape admitting in infamous the “Access Hollywood” boasting about grabbing women’s genitals in 2005,Trump has denied the allegations, which include ogling, harassment, groping, and rape, calling them “politically motivated fabrications” accounts pushed by the media and his political opponents. He promised to sue all of his accusers, and suggested that he didn’t engage in alleged behavior with certain women because they weren’t attractive enough for him to be interested in. “Every woman lied when they came forward to hurt my campaign,” Trump said during a 2016 rally. “Total fabrication. The events never happened. Never. All of these liars will be sued after the election is over.” Trump said these “false allegations” against him were made by “women who got paid a lot of money to make up stories about me.” And then alleged that the “mainstream media” refused to report on evidence that the accusations were made up. The White House then claimed that Trump’s election proves the American people don’t care about the allegations. “The people of this country, at a decisive election, supported President Trump, and we feel like these allegations have been answered through that process,” White House press secretary Sarah Huckabee Sanders told reporters in December 2017, after several of the president’s accusers appeared on national television to rehash their allegations. However, Republicans fear that the allegation will come back to haunt Trump and bring down the entire party with him in November. Some so-called Christian malayalees have no problem supporting this man
JACOB 2020-05-12 07:42:05
Biden is accused of felony rape and workplace violence. He should face the accuser. Both these charges carry mandatory minimum sentences. Biden's answer is, "I don't remember." That my be true, he has severe dementia and is taken care of by visiting angels. Jill Biden is doing most of the talking.
Pravasi 2020-05-12 09:24:43
All you have to do is just take a look at Joe Biden's son. He is following his father's footsteps. Didn't he slept with his SIL right after his brother died!!! Then all the women he went after. Terrible family. and his pa wants to serve our country so badly?? Get a life.
Indian American 2020-05-12 09:29:00
I got it. Pelosi and not so pelosi, Shiff may find a Russian collusion in coronaviRUS. Guess what, CoronaviRUS ends in RUS. There it is!!!
Any achievement? 2020-05-13 05:55:07
2016 മുതൽ അമേരിക്കയിലെ 1 % വരുന്ന പണകാർക്കും റിപ്പപ്ലിക്കൻ നേതാക്കള്ക്കും കൂടുതൽ പണം ഉണ്ടാക്കി കൊടുത്തു എന്നത് അല്ലതെ എന്തെങ്കിലും ട്രംപ് ചെയ്‌തോ? മരണ സംഖ്യ ഇപ്പോൾ എത്ര ആയി എന്ന് സത്യമായ കണക്കുപോലും പുറത്തു വിടില്ല.
കൊരോണയുടെ കാരണം 2020-05-13 06:09:26
പ്രകൃതി സംരക്ഷകർ, സ്വവർഗ്ഗ സംഭോഗർ ഒക്കെ അമേരിക്കയിൽ കൂടുന്നത് കൊണ്ട് ആണ് കൊറോണ ഇവിടെ വന്നത് എന്ന് ട്രംപിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിക്കുന്ന കള്ള പാസ്റ്റർ -അശ്വതി ജോണ്‍സണ്‍ MD
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക