Image

അതി നിന്ദ്യമായ സ്റ്റിക്കര്‍ ഒട്ടിക്കല്‍ പരിപാടിയുമായി കേരളം; രോഗബാധ കുറ്റമോ?

Published on 11 May, 2020
അതി നിന്ദ്യമായ സ്റ്റിക്കര്‍ ഒട്ടിക്കല്‍ പരിപാടിയുമായി കേരളം; രോഗബാധ കുറ്റമോ?
ഇവിടെ കുഷ്ഠ രോഗിയുണ്ട്; ഇങ്ങോട്ടു വരരുത്. അല്ലെങ്കില്‍ ഇവിടെ എയ്ഡ്‌സ് രോഗിയുണ്ട്... ക്ഷയ രോഗിയുണ്ട്....ടൈഫോയിഡ് രോഗിയുണ്ട്....

ഇത്തരമൊരു ബോര്‍ഡ് ഒരു വീടിനു മുന്നില്‍ കണ്ടാല്‍ എന്തു തോന്നും? സംസ്‌കാരമുള്ള ഒരു സമൂഹവും ചെയ്യുന്ന കാര്യമല്ല അത്.

സംസ്‌കാര സമ്പന്നമായ കേരളം അത്തരമൊരു നടപടിയിലേക്കു പോകുന്നു. കേരളത്തിനു പുറത്തു നിന്നു വരുന്നവര്‍ -പ്രവാസി- താമസിക്കുന്നിടത്ത് ഇത്തരം സ്റ്റിക്കര്‍ ഒട്ടിക്കുവാനാണു കേരളത്തിന്റെ നീക്കം

പത്ര റിപ്പോര്‍ട്ടുകള്‍ ഇപ്രകാരം: ---മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തിരുവനന്തപുരം ജില്ലയില്‍ എത്തിയവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തിരുവനന്തപുരം ജില്ലയില്‍ നാലായിരത്തോളം ആളുകളാണ് എത്തിയത്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടുപിടിച്ച് ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കും. ഇവര്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്താകെ നിരീക്ഷണം കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് മന്ത്രി. നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്കു മുന്നില്‍ ക്വാറന്റീന്‍ സ്റ്റിക്കര്‍ പതിക്കും. വാര്‍ഡുതല നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കടകംപള്ളി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍കാസര്‍കോട് രോഗം ബാധിച്ച നാലുപേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. പാലക്കാട്ടെ രോഗി ചെന്നൈയില്‍ നിന്നും, മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ കുവൈത്തില്‍ നിന്നുമാണ് എത്തിയത്---

എങ്ങനെയുണ്ട്? നാട്ടില്‍ ചെല്ലുന്നവരെ മറ്റുള്ളവര്‍ ഭീതിയോടേ നോക്കുന്ന അവസ്ഥ. എന്നല്ല, പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ അരി പ്രാഞ്ചി എന്ന പേരു പതിഞ്ഞ പോലെ തലമുറകളോളം കൊറോണ ജോര്‍ജിന്റെ കുടുംബമെന്നൊ, കോവിഡ് കുഞ്ഞച്ചന്റെ വീട് എന്നോ ഒക്കെ പേരു പതിഞ്ഞു കിട്ടിയെന്നുമിരിക്കും.

കേരളം അടച്ചിട്ടതു കൊണ്ട് കോവിഡ് ബാധ കുറഞ്ഞു എന്നതു ശരി. അമേരിക്ക അടച്ചിട്ടില്ല. അത്തരം പാരമ്പര്യം ഇവിടില്ല. അടച്ച കേരളം തുറക്കുമ്പോള്‍ എന്തു സംഭവിക്കും? എന്നും അടച്ചിടാനാവില്ലല്ലൊ.

ഇതിനകം തന്നെ പ്രവാസിയെ എന്തോ ശത്രുവിനെ പോലെയാണു കേരളത്തില്‍ ജീവിക്കുന്ന ഒരു വിഭാഗം കാണുന്നത്. ഏറ്റവും പുഛം അമേരിക്കന്‍ മലയാളികളോടും. പൊതുവില്‍ നാട്ടില്‍ ഒരുപദ്രവത്തിനും പോകാത്ത വര്‍ഗമാണ് അമേരിക്കന്‍ മലയാളികള്‍. എന്നല്ല കേരളത്തിലെ ആര്‍ക്കെങ്കിലുമൊക്കെ ചില്ലറ ഉപകാരങ്ങള്‍ അവരെക്കൊണ്ട് ഉണ്ടാവുന്നുമുണ്ട്. എന്നിട്ടും അവരെ കൊച്ചാക്കുന്നതില്‍ ഒരു സംത്രുപ്തി കിട്ടുന്നവര്‍ക്ക് അതു കിട്ടിക്കോട്ടേ. ഒരു പരാതിയുമില്ല.

ഇനി കേരള സര്‍ക്കാറിനോടൂം ജനങ്ങളോടും.

ഈ പറയുന്ന പോലെ പേടിക്കേണ്ട ഒരു കാര്യമല്ല കൊറോണ. മിക്കവരിലും അത് വന്നു പോകും. ചുരുങ്ങിയ ശതമാനം പേരെയാണു അത് ബാധിക്കുക. ന്യു യോര്‍ക്കില്‍ മലയാളികളടക്കം നല്ലൊരു പങ്ക് ജനത്തിനു വൈറസ് പോസിറ്റിവ് കണ്ടു. ചുരുക്കം ചിലരെയാനു അതു ബാധിച്ചത് . മലയാളികള്‍ പിന്നെ അത് പുറത്തു പറയില്ലെന്നു മാത്രം.

എന്തായാലും പ്രവാസിക്കു ഇത്തരം സാമൂഹിക അവമതിപ്പ് ഉണ്ടാക്കുന്നത് ഒട്ടും ശരിയല്ല.

ക്വാറന്റീനില്‍ ഉള്ളവരുടെ വീടിനു മുന്‍പില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വെയ്ക്കുന്ന അധികാരികളുടെ നികൃഷ്ടമായ നടപടി അത്യന്തം അപലപനീയമാണെന്നു ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി.

ക്വാറന്റീനില്‍ അകപ്പെടുന്നവര്‍ അധികവും പ്രവാസികളോ വിദേശത്തു നിന്നും വന്നവരോ ആണ്. അസുഖം വരുന്നത് ആരുടേയും കുറ്റമല്ല. ആ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ ട്രാക്കിങ്ങിനു വേണ്ടി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അതു പോരാഞ്ഞിട്ടു വീടുകളുടെ മുന്‍പില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു പരസ്യപ്പെടുത്തുന്ന പ്രാകൃത നടപടി പ്രതിഷേധാര്‍ഹമാണ്.

ഇനിയുള്ള കാലം പകരുന്ന ഏതു രോഗവുമുള്ളവരുടെ, പ്രതിവിധി ഉള്ളതിനും ഇല്ലാത്തതിനും ഒക്കെ, വീടിനു മുന്‍പില്‍ നോട്ടീസ് ഒട്ടിക്കുന്ന പുതിയ പതിവിനു തുടക്കമിടാനാണോ ഉദ്ദേശമെന്ന് വ്യക്തമാക്കണം.

ഇതോടൊപ്പം വൈറസ് പോസിറ്റിവ് ആയവരുടേ കൈകളില്‍ ചാപ്പ കുത്തുന്ന (സ്റ്റാമ്പ് ചെയ്യുന്ന) പദ്ധതിയും ഉണ്ട്. ആരുടെ മനസ്സില്‍ ഉരുത്തിരിഞ്ഞ നടപടികളാണ് ഇതൊക്കെ. സംസ്‌കാരമുള്ള ഒരു സമൂഹവും ചെയ്യുന്നതല്ല ഇതൊക്കെ-തോമസ് ടി ഉമ്മന്‍ പറഞ്ഞു.
Join WhatsApp News
Palakkaran 2020-05-11 18:57:53
കേരളം മുഴുവൻ കൊറോണ വന്നു കാണണമെന്നായിരിക്കും ലേഖകൻ്റെ ആഗ്രഹം. അവരെന്തേലും ചെയ്തോട്ടെ, അമേരിക്കക്കാരന് എന്താ ഇത്ര ചൊറിച്ചിൽ.
സെക്സിസം 2020-05-11 17:54:41
ഈ അഭിപ്രായത്തിലെ സെക്സിസം കാണാതെ പോകരുത്. വൈദികനാകാം. പക്ഷെ കന്യാസ്ത്രി ആകരുത്. അതായത് സ്ത്രീയും പുരുഷനും, വ്യത്യസ്തരാണ്. സ്ത്രീക്ക് ബ്രഹ്മചര്യം ഒന്നും പറ്റില്ല.
pravasi 2020-05-11 21:28:32
പ്രതികരിക്കാൻ കഴിവില്ലാത്ത പ്രവാസി, നാട്ടിലെ ത്തുമ്പോൾ അവരുടെ വീടിന്റെ മുന്നിൽ പോസ്റ്ററോ നോട്ടീസോ എന്ത് ഒട്ടിച്ചു വച്ചാലും അതിനെ താങ്ങുന്ന ചില മൂട് താങ്ങികൾ ഇവിടെയും ഉണ്ട്. കഷ്ടം.!! നോട്ടീസ് ഒട്ടി ക്കുന്നവന്റെ വീടിന്റെ മുമ്പിൽ ചിലതൊക്കെ എഴുതി വച്ചാൽ പിന്നെ അവനൊന്നും പുരക്കകത്ത് നിന്നും വെളിയിൽ ഇറങ്ങാനാവാത്ത അവസ്ഥ വരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക