Image

ഓണ്‍ലൈനില്‍ എം.ബി.എ. പഠിച്ച് ഭാര്യ; സത്യം എന്താണെന്ന് ടീഷര്‍ട്ടില്‍ തന്നെയുണ്ടെന്ന് നടന്‍ ബേസില്‍

Published on 10 May, 2020
ഓണ്‍ലൈനില്‍ എം.ബി.എ. പഠിച്ച് ഭാര്യ; സത്യം എന്താണെന്ന് ടീഷര്‍ട്ടില്‍ തന്നെയുണ്ടെന്ന് നടന്‍ ബേസില്‍

ഭാര്യ എലിസബത്തിന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. 'എലി അവളുടെ ഓണ്‍ലൈന്‍ എം.ബി.എ. ക്ലാസുകളിലാണ്, എന്നാല്‍ അവളുടെ ടീഷര്‍ട്ട് സത്യം പറയും' എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന സിനിമ ഡയലോഗാണ് എലിസബത്തിന്റെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്.

രസകരമായ ഈ അടിക്കുറിപ്പിന് നിരവധി പേരാണ് കമ്മന്റ് ചെയ്തിരിക്കുന്നത്. പാവം ഒരാളെ നന്നാവാന്‍ സമ്മതിക്കില്ലേ, ഇതിലും വലിയ ട്രോളുകള്‍ സ്വപ്നങ്ങളില്‍ മാത്രം തുടങ്ങി ആരാധകരുടെ പ്രതികരണങ്ങള്‍ പലവിധമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക