Image

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ പെട്ടെന്നങ്ങനെ ഫലപ്രദമല്ലാതായി? (ഫ്രാന്‍സിസ് തടത്തില്‍)

Published on 09 May, 2020
ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ പെട്ടെന്നങ്ങനെ ഫലപ്രദമല്ലാതായി? (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമെന്ന് ലോകം മുഴുവന്‍ അഗീകരിച്ച ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിയത് എന്തുകൊണ്ടാണ്? 30 ലധികം രാജ്യങ്ങളില്‍ കോവിഡ് -19 ബാധിതരായ രോഗികളെ ചികില്‍സിക്കാന്‍ ഇപ്പോഴും പ്രധാനമായും നല്‍കുന്നത്  ഈ  മരുന്നാണ്. അമേരിക്കയില്‍ ഫലപ്രദമായി ഉപയോഗിച്ചു വരവെയാണ് മരുന്ന് അത്ര ഗുണകരമല്ലെന്നും പാര്‍ശ്വഫലങ്ങളുടെന്നും ചൂണ്ടിക്കാട്ടി കോവിഡിനെതിരെ ഈ മരുന്ന് നല്‍കരുതെന്നു സെന്റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) നിര്‍ദേശം ഇറക്കിയത്.

ഈ മരുന്ന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് വൈറ്റ് ഹൗസ് കോറോണ വൈറസ് ടാസ്‌ക്ഫോഴ്സ് മേധാവി ആന്റണി ഫൗച്ചിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിനെതിരെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകയും മോളിക്യൂളാര്‍ ബയോളജിസ്റ്റും എന്‍ സി.ഐ. ലാബ് ഓഫ് ആന്റി വൈറസ് മെക്കാനിസം മുന്‍ ഡയറക്ടറുമായ ജൂഡി എ മൈക്കോവിച്ചസ് രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഫൗച്ചിക്കെതിരായ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

ഹോസ്പിറ്റല്‍സ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികള്‍ തുടങ്ങയവയുടെ ലോബീയിങ്ങ് മൂലമാണ്ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ തള്ളി പുതിയ മരുന്ന് ആയ റെംഡിസിവര്‍സ്  അവതരിപ്പിച്ചതെന്നും   ആരോപണമുണ്ട് 

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഗുളിക രൂപത്തിലുള്ള മരുന്ന് ആയതിനാല്‍ രോഗികളെ ഹോസ്പിറ്റലില്‍ കിടത്തേണ്ട ആവശ്യമില്ല. കോവിഡ് മൂലം ശ്വാസകോശ സംബന്ധമായ രോഗംഗുരുതരാവസ്ഥയിലാകുന്നവരെ മാത്രമായിരുന്നു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി പോലുള്ള സ്റ്റേറ്റുകളില്‍ ഒരുമാസം മുന്‍പുവരെ രോഗികളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന മൂലവും ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ അപര്യാപ്തതയും മൂലംഏറെ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ അഡ്മിറ്റ് ചെയ്തിരുന്നുള്ളു . അല്ലാത്തവരെ മരുന്ന് നല്‍കി വീട്ടില്‍ വിടുകയായിരുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ എന്ന ട്രമ്പിന്റ ഭാഷയിലെ അത്ഭുത മരുന്ന് കാരണമാണ് ഈ സ്റ്റേറ്റുകളില്‍ ഒരുപാടു രോഗികള്‍ രോഗവിമുക്തി നേടിയതെന്ന് പല ഡോക്ടര്‍മാക്കും ഇതുപയോഗിച്ചു രോഗമുക്തി നേടിയ രോഗികള്‍ക്കുമറിയാം. ഏപ്രില്‍ പകുതിയോടെ ഈ മരുന്ന് ഔട്ട് പേഷ്യന്റ് പ്രാക്ടീഷണര്‍മാര്‍ക്കും ലഭ്യമായതോടെ ഹോസപിറ്റലില്‍ ഉള്ളതിനേക്കാള്‍ രോഗികള്‍ വീടുകളില്‍ സ്വയം മരുന്ന് കഴിച്ചും സെല്ഫ് ക്വാറന്റൈന്‍ ചെയ്തും പൂര്‍ണ രോഗമുക്തി നേടി. അതീവ ഗുരുതരമല്ലാത്തവര്‍ ഹോസ്പിറ്റലുകളിലേക്ക് ചികിത്സതേടി വരേണ്ടതില്ലെന്ന് ഹോസ്പിറ്റലുകളുടെ നിര്‍ദ്ദേശമുള്ളതിനാല്‍ ഭൂവിഭാഗം ആളുകളും ചെലവ് കുറഞ്ഞ ഈ മലേറിയ മരുന്നും കോമ്പിനേഷന്‍ ആയി ശ്വാസകോശ സംബന്ധമായ ബാക്റ്റീരിയല്‍ അണുബാധ തടയുന്ന ആന്റി ബയോട്ടിക് ആയ അസിത്രോമൈസിനും കഴിച്ചാണ് രോഗവിമുക്തി നേടിയത്.

ആദ്യകാലത്ത് രോഗം വന്ന ഒട്ടേറെ മലയാളികള്‍ ഈ രണ്ടു മരുന്നുകളുടെ കോമ്പിനേഷന്‍ ഉപയോഗിച്ചപ്പോഴാണ് കാര്യങ്ങള്‍ നേര്‍ വഴിക്കെത്തിയതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഒരു മരുന്നും ഫലിക്കാതെ വന്ന സമയത്ത് മാന്ത്രിക മരുന്നായി അവതരിപ്പിക്കപ്പെട്ട ഹൈഡ്രോക്‌സിക്ലോറോക്വീന്‍ പെട്ടെന്നെങ്ങനെയാണ് അപകടകാരിയായി മാറിയത്?

ഏപ്രില്‍ അവസാനത്തെ ആഴ്ച്ചവരെ രോഗികള്‍കൊണ്ട് നിറഞ്ഞുകവിഞ്ഞ ആശുപത്രികളില്‍ ഇപ്പോള്‍ ഉള്ളത് കൊറോണ രോഗം ബാധിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാത്രമാണ്. റഗുലര്‍ കൊറോണ ഫ്‌ലോറുകളില്‍ രോഗികള്‍ ഇല്ലാതായി. ഹോസിപ്പിറ്റലുകളിലെ അഡ്മിഷന്‍ ഏതാണ്ട് പകുതിയായി. പല ഹോസ്പിറ്റലുകളിലും രോഗികളില്ലാത്തതിനാല്‍ നഴ്സുമാരുടെയും നഴ്‌സ് പ്രാക്റ്റീഷനര്‍മാരുടെയും ജോലിസമയം വെട്ടിക്കുറച്ചു. 401 കെ , പെയ്ഡ് ലീവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ മരവിപ്പിച്ചു. ഈ കൊറോണക്കാലത്ത് മുന്നണി പോരാളികളായിരുന്ന നഴ്‌സുമാര്‍ക്ക് ബോണസ് നല്‍കുമെന്നു കരുതിയിരുന്നപ്പോള്‍ അവരുടെ ഉള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. എന്നാല്‍ ഡോക്ടര്‍മാരെ തൊടാന്‍ ധൈര്യം കാട്ടിയില്ല. അവര്‍ ഇല്ലെങ്കില്‍ പിന്നെ ഹോസ്പിറ്റലുകള്‍ക്ക് വരുമാനമില്ലല്ലോ?

എന്നിരുന്നാലും സാമൂഹിക പ്രതിബദ്ധതയുള്ള പല ഡോക്ടര്‍മാര്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഉപയോഗിക്കരുതെന്ന  നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധമുണ്ട്. അവരുടെ അഭിപ്രായത്തില്‍ ഈ മരുന്ന് കോവിഡ്-19 ബാധിതരായവര്‍ക്കു നല്കാവുന്നതില്‍ ഏറ്റവും നല്ല മരുന്നാണ്. ഇതിനു ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നുള്ളത് നേരുതന്നെ. എന്നാല്‍ വേണ്ടത്ര സുരക്ഷാ  മുകരുതരുതലുകള്‍ എടുത്താല്‍ ഇത്ര ഫലപ്രദമായ മറ്റൊരു മരുന്നിലത്രെ.

അമേരിക്കയില്‍ പരീക്ഷിക്കപ്പെടും മുന്‍പ് തന്നെ ഈ മരുന്ന് കേരളത്തില്‍ വളരെ ഫലപ്രദമായി പരീക്ഷിക്കപ്പെട്ടതാണ്.

റെംഡിസിവര്‍ ലിക്വിഡ് രൂപത്തിലുള്ള ഇന്‍ഫ്യൂഷന്‍ ചെയ്യണ്ട മരുന്നാണ്. ആറു ദിവസം തുടര്‍ച്ചയായി ഇന്‍ഫ്യൂസ് ചെയ്യണമെങ്കില്‍ രോഗിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കണം.

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ഹോസ്പിറ്റലുകളിലെ മറ്റ് വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. കാന്‍സര്‍ പോലുള്ള ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത മേഖലകളില്‍ മാത്രമാണ് രോഗികള്‍ ഉള്ളത്. സര്‍ജറി- അനസ്‌തേഷ്യ വിഭാഗങ്ങളില്‍ നേരത്തെതന്നെ ജോലിസമയം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഇലക്റ്റീവ് സര്‍ജറികള്‍ ഒന്നും തന്നെ നടക്കുന്നില്ല. എമര്‍ജന്‍സി സര്‍ജറികള്‍ മാത്രമാണ് നടക്കുന്നത്.

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്നിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പ്പാദകര്‍ ഇന്ത്യയാണ്. ഏതാണ്ട് ലോകത്തെ 70 ശതമാനം വരുന്ന ആവശ്യത്തിനുള്ള മരുന്നുകള്‍ ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ട്രമ്പ് ഇന്ത്യയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തന്നെ രണ്ടു മില്യണ്‍ ഡോസ് മരുന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യ കയറ്റുമതി നിരോധിച്ചപ്പോള്‍ ട്രമ്പിന്റെ ഭീഷണിക്കു വഴങ്ങി ഇന്ത്യ അമേരിക്കയ്ക്ക് വന്‍ തോതില്‍ മരുന്ന് നല്‍കിയ വിവാദമായ വാര്‍ത്ത നാം കേട്ടതാണ്. അതിനു ശേഷം അനവധി മില്യണ്‍  ഡോസ് മരുന്ന് പല സ്റ്റേറ്റുകളും സ്വന്തമായും ഇറക്കുമതി ചെയ്തിരുന്നു.

എന്താണ്റെംഡിസിവര്‍? ഇബോള വൈറസ്, ഹെപ്പറ്റെറ്റിസ് തുടങ്ങിയ വൈറസുകളെ പ്രതിരോധിക്കാനായി വികസിസിപ്പിച്ച ആന്റി വൈറല്‍ മരുന്നാണിത്. എന്നാല്‍ തുടക്കത്തില്‍ പരീക്ഷിച്ചു പാരാജയപ്പെട്ട ഈ മരുന്ന് വികസിപ്പിക്കാന്‍ ഫെഡറല്‍ ഗവര്‍മെന്റ് മില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ചതാണ്.

റെംഡിസിവര്‍സറിന്റെ വില വളരെ കൂടുതല്‍. അതേ സമയം ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ 200 മില്ലിഗ്രാം 200 ടാബ്ലറ്റിന് വെറും 37 ഡോളര്‍ മാത്രം. അതായത് ഗുളികയ്ക്ക് 64 സെന്റ് മാത്രം.

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ ഒരുപക്ഷെ ഡോക്ടര്‍മാരുടെ ലൈസന്‍സിനെ തന്നെ ബാധിച്ചേക്കാമെന്നുംഅമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോവിഡ് 19 ബാധിച്ച്   ഹോസ്പിറ്റലില്‍ കഴിയുന്നവര്‍ക്കായി 13,000 ഡോളര്‍ ആണ് മെഡികെയര്‍ നല്‍കുന്നത്. വെന്റ്റിലേറ്ററിലായാല്‍ മെഡിക്കെയര്‍ നല്‍കുന്ന തുക 39,000 ഡോളര്‍.

ഇന്ത്യയില്‍ നിന്ന് ഇതിനകം മില്യണ്‍ കണക്കിന് ഡോസ്ഹൈഡ്രോക്ലോറോക്വീന്‍ വാങ്ങിക്കൂട്ടിയത് കടലില്‍ തള്ളേണ്ട അവസ്ഥ വരും. ലോകം മുഴുവനും ഈ മരുന്നിനായി കാത്തിരിക്കുന്നു എന്നതും മറക്കണ്ട.

എല്ലാ രംഗത്തും ഒരു സാമ്പത്തിക വശവുമുണ്ടല്ലൊ 
Join WhatsApp News
Pastor John Samuel. 2020-05-10 16:17:00
ഹൈഡ്രോക്സി ക്ളോറോക്കിൻ ഇപ്പോൾ കിട്ടാൻ ഇല്ല, മൂന്നു വർഷത്തേക്കുള്ള ടോയിലറ്റ് പേപ്പർ വാങ്ങി ഗാരേജിൽ വച്ചിരിക്കുന്ന ട്രമ്പൻമ്മാര് ഇതും വാങ്ങി കട്ടിലിൻ അടിയിൽ സൂക്ഷിക്കുന്നു. യേശു ഉടൻ വരും അപ്പോൾ ഇവരെ പൊക്കി എടുത്തു നേരെ സ്വർഗത്തിൽ കൊണ്ടുപോകും എന്ന് ഇവർ വിശ്വസിക്കുന്നു എങ്കിലും ഇവരുടെ സമ്പാദ്യം ഗുളികയും ടിസ്സുവും ആണ്. യേശുവേ നീ വേഗം വരണമേ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക