Image

നഷ്ടമായ തൊഴിലുകള്‍ തിരിച്ചു വരുമോ? ഈ പ്രതിസന്ധി എന്ന് തീരും? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 May, 2020
 നഷ്ടമായ തൊഴിലുകള്‍ തിരിച്ചു വരുമോ? ഈ പ്രതിസന്ധി എന്ന് തീരും? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
അമേരിക്കയിലെ തൊഴില്‍ ഇല്ലായ്മ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.ഏപ്രില്‍ മാസത്തില്‍ മാത്രം 20.5 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നഷ്ടമായി. അത് അമേരിക്കന്‍ വര്‍ക്ക്‌ഫോഴ്‌സിന്റെ14.7 ശതമാനത്തോളമാണ്. മാര്‍ച്ച് മാസത്തില്‍ 4.4 ശതമാനം ആളുകള്‍ക്ക് ജോലി നഷ്ട്മായിരുന്നു.

തൊഴില്‍ രഹിതരായ 33 മില്യണ്‍ ആളുകള്‍ ആണ് തൊഴിലില്ലാ വേതനത്തിനു അപേക്ഷിച്ചത്.ഇത് സര്‍വ്വലകാല റിക്കാഡുകളും ഭേദിച്ചു. അമേരിക്കന്‍ വര്‍ക്ക് ഫോഴ്സിന്റെ 20.6% ശതമാനമാണ് ഇത്.

2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ 15.3 മില്യണ്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടങ്കില്‍ ഈ ഏപ്രില്‍മാസത്തില്‍ മാത്രം 20.5 മില്ല്യണ്‍ ആളുകള്‍ ജോലി ഇല്ലാത്തവരായി .സമസ്ത മേഖലകളിലും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കുടി.

ഈ മാര്‍ച്ച് ആദ്യംഅണ്‍എംപ്ലോയെമെന്റ് 3.5എന്ന ഏറ്റവും താഴ്ന്ന നിലയില്‍ നിന്നാണ് ഈനിലയില്‍ എത്തി നില്‍ക്കുന്നത്.

അമേരിക്കയില്‍1933 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത് .അന്ന്24.9 ശതമാനം അണ്‍എംപ്ലോയെമെന്റ് റേറ്റ് ഉണ്ടായിരുന്നെകിലും 12.8മില്യണ്‍ ആളുകള്‍ക്ക് മാത്രമേ തൊഴില്‍ നഷ്ടപ്പെട്ടുള്ളു. ഇന്ന്33 മില്യണ്‍ ആളുകള്‍ ആണ് ജോലി നഷ്ടപ്പെട്ടവര്‍ . അന്നുണ്ടായിരുന്ന ആളുകളെക്കാള്‍ഇന്ന് കൂടുതല്‍ വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരാണ്.

ജോലി നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ എടുക്കുകയാണെങ്കില്‍ സ്പാനിഷ് കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ ജോലി നഷ്ടമായത് പിന്നെ കറുത്ത വര്‍ഗക്കാരിലും. ഏറ്റവും കുറവ് വെള്ളക്കാരിലും ആണ്. ഏഷ്യാക്കാര്‍ വെള്ളക്കാരോട് അടുത്ത് തന്നെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

അമേരിക്കന്‍ ജോലിചെയ്യുന്നവര്‍ക്കിടയില്‍ അഞ്ചില്‍ഒരാള്‍ക്ക് വീതംജോലി നഷ്ടമായെന്നു കണക്കുകള്‍ കാണിക്കുന്നു. ഇത്രയും ആളുകള്‍ പെട്ടെന്ന് അണ്‍എംപ്ലോയെമെന്റിനു അപേക്ഷിക്കുന്നു മൂലം പ്രോസസ്സ് ചെയ്യുന്നസമയത്തിന്വളരെ കാലതാമസം നേരിടുന്നു.

ന്യൂ യോര്‍ക്ക് സ്റ്റേറ്റില്‍ അണ്‍എംപ്ലോയെമെന്റ്പ്രോസസ് ചെയ്യുവാന്‍ വേണ്ടിമാത്രം മുവായിരം ആളുകളെ നിയമിച്ചിട്ടും മുന്ന് ആഴ്ച്ചക്കു മുന്‍പ് അപേഷിച്ചവര്‍ക്കും ഇതുവരെ പേപ്പര്‍ വര്‍ക്ക് സ്വികരിച്ചു എന്നതിന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.ഇതല്ലാം കൂടി കണക്ക് കൂട്ടുമ്പോള്‍ മെയ് മാസത്തിലെ തൊഴില്‍ രാഹിത്യംഇനിയും വളരെഉയരാന്‍ സാധ്യതയുണ്ട് .

ഇതില്‍ ഏക ആശ്വാസം പലര്‍ക്കും ജോലി നഷ്ടപ്പെട്ടത് താല്ക്കാലികമായാണു എന്നതാണ്.അവരില്‍ പലര്‍ക്കും സാധാരണ സ്ഥിതി തിരുച്ചു വരുബോഴേക്കും ജോലി തിരിച്ചു കിട്ടിയേക്കും. അവരില്‍ഐറ്റിക്കാരും, റെസ്റ്റോറന്റും , കടകളില്‍ ജോലി ചെയ്യുന്നവരുമെക്കെയുണ്ട്.

പല കോര്‍പ്പറേഷനുകളും, ബിസിനസ്സുകളുംബാങ്കറപ്‌സി ഫയല്‍ ചെയ്തിരിക്കുകയാണ്.ഇതും തൊഴില്‍ മേഖലയെ സാരമായി ബാധിച്ചേക്കും.

ജോലി നഷ്ടപ്പെട്ട പലര്‍ക്കും നാല്ആഴ്ച കഴിഞ്ഞിട്ടും അണ്‍എംപ്ലോയെമെന്റ് ചെക്ക് കിട്ടിയിട്ടില്ല. പലരും വാടക കൊടുക്കുന്നതിനും മറ്റു ബില്ലുകള്‍ അടക്കാനും കഷ്ടപ്പെടുകയാണ്. ആഗസ്റ്റ് വരെറെന്റും വീടിന്റെ പേയ്മെന്റും നീട്ടികൊടുക്കാമെന്നുന്യൂ യോര്‍കില്‍ ഗവണ്‍മെന്റ് അറിയിപ്പ് ഉണ്ടെകില്‍ കുടി പല വീട് ഉടമസ്ഥരുംഇത് അനുവദിച്ചു കൊടുക്കുന്നില്ല എന്ന് പല സ്ഥലത്തു നിന്നും പരാതികള്‍ ഉയരുന്നു.

വീടിന്റെ പേയ്മെന്റുംക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും സമയത്തിന് അടച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ താഴേക്ക് പോകാറുണ്ട്. അതോര്‍ത്തും പലരും ദുഃഖത്തില്‍ ആണ്. അടക്കാന്‍ പൈസയുമില്ല അടച്ചില്ലെങ്കില്‍ക്രെഡിറ്റും സ്‌കോര്‍ താഴേക്ക് പോകും. വിടും, കാറും ഒക്കെ മേടിക്കാന്‍ സ്വപനംകണ്ടിരുന്നആളുകള്‍ക്ക് ഒരു തിരിച്ചടിയാണ്.

ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുന്നആഴ്ചയില്‍ അറുനൂറു ഡോളര്‍ വീതം അണ്‍എംപ്ലോയെമെന്റ് തുകഅപ്പ്രൂവ് ചെയ്തവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു താനും .

കൊറോണ വൈറസ് മൂലംതുടര്‍ച്ചയായിആറു ആഴ്ചകൊണ്ട് അണ്‍എമ്പ്‌ലോയെമെന്റ്റേറ്റ് ഗ്രാഫ് മുകളിലേക്ക് ആണ് .മെയ്മാസത്തിലും ഇതുപോലെ അണ്‍എംപ്ലോയെമെന്റ് കുടുകയാണെകില്‍രാജ്യം നേരിടുന്ന ഏറ്റവും വലിയ തൊഴില്‍ ഇല്ലയ്മ ആയിരിക്കുംഅമേരിക്ക അഭിമുഖീകരിക്കുന്നത്.മെയ് മാസത്തിലെതൊഴില്‍ ഇല്ലയ്മഎത്രയെന്നു സങ്കല്‍പിക്കുക അസാധ്യവുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക