Image

സൂമിന്റെ വളര്‍ച്ചയും സൈബര്‍ ക്രൈമുകളും അതിശയിപ്പിക്കുന്നത് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 09 May, 2020
സൂമിന്റെ വളര്‍ച്ചയും സൈബര്‍ ക്രൈമുകളും അതിശയിപ്പിക്കുന്നത് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കൊറോണ വൈറസ് ലോക്ഡൗണ്‍ കാരണം വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ മിക്ക രാജ്യങ്ങളിലും വീഡിയോ കാള്‍ കോണ്‍ഫറന്‍സിങ്ങ് സജീവമായി ഉപയോഗിക്കാന്‍ തുടങ്ങി. മരണം ആയാലും വിവാഹം ആയാലും, സ്‌കൂള്‍ ക്ലാസ്‌റൂം, ഡോക്ടര്‍സ് അപ്പോയിന്റ്‌മെന്റ്കള്‍, സമൂഹിക സംഘടനകളുടെ മീറ്റിങ്ങുകള്‍ എന്നു വേണ്ട എന്തിനും ഏതിനും ഇന്ന് വീഡിയോ കോളുകളെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു. കോടതികള്‍ പോലും എമര്‍ജന്‍സി കേസുകള്‍ വീഡിയോക്കാള്‍ വഴി വാദം കേട്ട് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നു.

ഒന്നില്‍ കൂടുതല്‍ ആളുകളുമായുള്ള വിഡിയോ കോളുകള്‍ക്ക്  വിവിധ ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ശരിക്കും ജനപ്രിയമായ ഒരു ആപ്ലിക്കേഷന്‍ ആണ് സൂം. കഴിഞ്ഞ മുന്ന് മാസത്തിനു മുന്‍പ് പത്തു മില്യണ്‍ ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന സൂം ആപ്ലിക്കേഷന് ഇപ്പോള്‍ ഇരുനൂറു മില്യണ്‍ ഉപഭോക്താക്കള്‍ ഉണ്ട് . മുന്ന് മാസം കൊണ്ട് നൂറ്റിതൊണ്ണൂറ്മില്യണ്‍ മെംബേഴ്‌സിനെ ആണ് അധികമായി സൂമീന് ലഭിച്ചത്. കുറഞ്ഞ സമയം കൊണ്ട് സൂം ഒരുജനപ്രിയ ആപ്ലിക്കേഷന്‍ ആക്കി മാറ്റിയെടുക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

ഇതോടെ സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യമായി സൂം മാറി. ഇരുപത് രാജ്യങ്ങളില്‍ ആയി തൊണ്ണൂറായിരം സ്‌കൂളുകള്‍ ഇന്ന് സൂം ഉപയോഗിക്കുന്നു. ഇതിനിടെ എഫ് ബി ഐ ബോസ്റ്റണ്‍ ഓഫീസില്‍ നിന്നും സ്‌കൂളുകള്‍ സൂം ക്ലാസ് സൂക്ഷിച്ചു ഉപയോഗിക്കണം എന്നും, പുറത്തുനിന്നുള്ളവര്‍ ഈ ടീച്ചിങ്ങ് ക്ലാസില്‍ അതിക്രമിച്ചു കയറുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ആപ്പിന്റെ സുരക്ഷയെപറ്റി പലരും മുന്നറിയിപ്പുകളുമായി പ്രത്യക്ഷപെട്ടു. 

ഒരുകാര്യം സത്യമാണ് നമ്മുടെ പല വിഡിയോ മീറ്റിങ്ങു കോളുകളിലും അനാവശ്യമായി ആള്‍ക്കാര്‍ കയറുന്നു. പല സൈബര്‍ ക്രൈമുകളും ഇതുവഴി നടക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള പലര്‍ക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.

ഇന്ന് അമേരിക്കയില്‍ സാമൂഹ്യ സംഘടനകള്‍ വിഡിയോ കോളുകള്‍ ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ചിലര്‍ നാലും അഞ്ചും മീറ്റിങ്ങുകള്‍ വരെ നടത്തുന്നു. പല സംഘടനകളും കൂടുതല്‍ മീറ്റിങ്ങുകള്‍ നടത്തി എന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇതില്‍ പങ്കെടുക്കുന്നവരുടെ പ്രൈവസിയെ പറ്റിയോ, സൈബര്‍ അറ്റാക്കിനെ പറ്റിയോ ആരും ചിന്തിക്കുന്നില്ല.

സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് അടുത്തെങ്ങും മാറ്റപ്പെടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഗ്രൂപ്പ് വിഡിയോ കോളിങ്ങ്ഇനിയും കുടുകയേയുള്ളു. അതോടൊപ്പം സൈബര്‍ കുറ്റങ്ങളും കൂടിക്കൊണ്ടിരിക്കും . ഇതില്‍ നമ്മളും ഒരു ഇര ആവാതിരിക്കട്ടെ.

സിസ്‌കോ വെബെക്‌സില്‍ വൈസ് പ്രസിഡന്റായിരുന്ന എറിക്ക് യുവാന്‍ ആണു രാജി വച്ച് 40 എഞ്ചിനിയര്‍മാരുമായി 2011-ല്‍ സൂം തുടങ്ങുന്നത്. തുടക്കത്തില്‍ പണം മുടക്കാന്‍ ആളെ കിട്ടാന്‍ ബുദ്ധിമുട്ടി. വെബെക്‌സ് സഹ സ്ഥാപകന്‍ സുബ്ര സുരേഷ് മൂന്നു മില്യന്‍ ആദ്യമായി നല്കി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആയിരുന്നു ആദ്യത്തെ കസ്റ്റമര്‍. തുടക്കത്തില്‍ 15 പേര്‍ക്ക് വരെ പരസ്പരം കണ്ട് വീഡിയോ കോള്‍ നടത്താനായിരുന്നു സൗകര്യം. പിന്നീടത് 25 പേരായി. ആദ്യ വര്‍ഷം കമ്പനിക്ക് 40,000 ഉപഭോക്താക്കളായി. 2013-ല്‍ ഒരു മില്യന്‍

പിന്നീട് കമ്പനിക്കു കൂടുതല്‍ നിക്ഷേപകരുണ്ടായി. ഉപഭോക്താക്കളും കൂടിക്കൊണ്ടിരുന്നു. കൊറോണ വന്നതോടെ സ്ഥിതി ആകെ മാറി. ഓഹരി വില കുതിച്ചുയര്‍ന്നു. ഉപഭോക്താക്കളും കൂടി. 2017-ല്‍ ഒരു ബില്യന്‍ ആയിരുന്നു കമ്പനി മൂല്യം.

ഇപ്പോള്‍ 100 പേര്‍ക്ക് 40 മിനിട്ട് സൗജന്യമായി സൂം ഉപയോഗിക്കാം. അതു കഴിഞ്ഞാല്‍ ചെറിയ ഫീസുണ്ട്. 1000 പേരുള്ള കോണ്‍ഫറന്‍സും നടത്താം. അതിനു പ്രതിമാസ നിരക്ക് നല്കണം.

ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമുള്ളത് എന്നാതാണ്   സൂമിനെ പ്രിയപ്പെട്ടതാക്കുന്നത്

സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഏപ്രില്‍ മാസം ഏറ്റവും കൂടുതല്‍ ഡൗണ്‍ ലോഡ് ചെയ്തത് ഇന്ത്യക്കാര്‍. ഡൗണ്‍ലോഡ് ചെയ്തവരില്‍ 18.2 ശതമാനമാണ് ഇന്ത്യക്കാര്‍. തൊട്ടുപിന്നില്‍ അമേരിക്ക്.

സുരക്ഷാ പ്രശ്നങ്ങള്‍ സൂം ആപ്പിനെതിരെ ഉയര്‍ന്നപ്പോഴാണ് വിവിധ ഭരണകൂടങ്ങള്‍ അതിനെതിരെ തിരിഞ്ഞത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്‍പ്പടെ സൂം ആപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 
Join WhatsApp News
എൽദോസ് അഗളി 2020-05-09 11:37:38
ഏപ്രിൽ പതിനെഞ്ചിലെ റിപ്പോർട് പ്രകാരം സൂം പാസ്സ്‌വേർഡ് ഡാർക്ക് വെബ്ബിൽ - പത്തെണ്ണത്തിന് ഒരു പെന്നി എന്ന കണക്കിന് വിൽക്കാൻ ഇട്ടിരുന്നു. വിഡീയോ കോൺഫറൻസിൽ പങ്കെടുത്തരവർക്കൊക്കെ എപ്പളാണോ എട്ടിന്റെ പണി കിട്ടുക?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക