Image

കോവിഡ് നീല, ചുമപ്പ് സംസ്ഥാനങ്ങള്‍. രാഷ്ട്രീയത്തിനും കോവിഡ് ബാധ? (ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 09 May, 2020
 കോവിഡ് നീല, ചുമപ്പ് സംസ്ഥാനങ്ങള്‍. രാഷ്ട്രീയത്തിനും കോവിഡ് ബാധ? (ബി ജോണ്‍ കുന്തറ)
രോഗാണുവിലും രാഷ്ട്രീയം അമേരിക്കയില്‍ മാത്രമേ ഈ സമയം  ഇത് ഇതുപോലെ രൂക്ഷമായി കാണുകയുള്ളു. മാധ്യമങ്ങളും അവസരം പാഴാക്കുന്നില്ല ഈ ചേരി തിരിഞ്ഞ യുദ്ധത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന്.
 സംക്രമണത്തിന്റ്റെ ആദ്യ ഘട്ടത്തില്‍, പഴിചാരലുകള്‍ വൈറസ് നിര്‍മ്മാര്‍ജ്ജന ഉദ്യമത്തില്‍  ട്രംപ് ഭരണകൂടം  സാമഗ്രഹികള്‍ സജ്ജമാക്കുന്നതില്‍  ഒരുക്കം താമസിച്ചു പോയി ടെസ്റ്റ് നടത്തുന്നതിന് പദാര്‍ത്ഥം, ഉപകരണം നേരത്തെ ഒരുക്കിയില്ല  ആശുപത്രികളില്‍ വെന്റ്റിലേറ്റര്‍ ഇല്ല മാസ്‌ക്കുകള്‍ കിട്ടാനില്ല, അങ്ങനെ പോയി സംവാദങ്ങള്‍.

അതെല്ലാം ഒന്നടങ്ങിയപ്പോള്‍ അടക്കപ്പെട്ട രാഷ്ട്രം എന്നു തുറക്കും ആരതിന് നേതൃത്വം നല്‍കും നല്‍കണം. അതിനും കേന്ദ്ര ഭരണകൂടം മാര്‍ഗ്ഗരേഖകള്‍ പ്രഖ്യാപിച്ചു
നടപ്പാക്കുന്നതില്‍ തദ്ദേശ ഭരണാധികള്‍ക്ക് ചുമതലയും നല്‍കി 
പലേ സംസ്ഥാനങ്ങളിലും ഭരണാധികാരികള്‍ പ്രവചിക്കുവാന്‍ പറ്റുന്നരീതികളില്‍ നടപടികള്‍ തുടങ്ങി. റിപ്പബ്ലിക്കന്‍ ഗോവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പടിപടിയായി സ്ഥലകാല പരിസ്ഥിതി കണക്കിലെടുത്തു മുന്‍കരുതലുകളിലൂടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.
അതേസമയം ഡെമോക്രാറ്റ് ഗോവര്‍ണര്‍മാര്‍ സാരഥ്യം നല്‍കുന്ന സ്റ്റേറ്റുകളില്‍ നേതാക്കള്‍ അടച്ചിടലിനു യാതൊരു അയവും വരുത്തുകയില്ല ഒരു മരുന്നു കണ്ടുപിടിക്കപ്പെടണം അഥവാ സംസ്ഥാനത്തു ഒരു രോഗി പോലും ഇല്ലാതാകണം.

ഈ സാഹചര്യത്തില്‍, നാം കാണുന്നു മിഷിഗന്‍, കാലിഫോര്‍ണ്യ പോലുള്ള സംസ്ഥാനങ്ങളില്‍ നിരവധി അസ്വാസ്ഥ്യതയില്‍ തെരുവുകളില്‍, സ്വാതന്ത്ര്യം
വേണം, തുറക്കൂ എന്ന മുദ്രവാക്യം മുഴക്കി ഇറങ്ങിയിരിക്കുന്നത്.
രണ്ടു മാസങ്ങള്‍ കഴിയുന്നു പൊതുജനം  സാമൂഗിക സാമ്പത്തിക മേഖലകളില്‍ നിന്നും മാറിനില്‍ക്കുന്ന. വീടുകളില്‍ അടക്കപ്പെട്ടു ജീവിക്കുന്നു. വാഷിംഗ്ടണ്‍ സ്റ്റേറ്റ് പോലുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ഇതൊരു അവസരമായി കാണുന്നു എങ്ങിനെ പ്രസിഡന്റ്റ് ട്രംപിന് എതിരായി പ്രവര്‍ത്തിക്കണം എന്നതില്‍.

അധികം വിലയില്ലാത്ത നിരവധി പഠനങ്ങള്‍ പുറത്തുണ്ട് പലതും ഭയപ്പെടുത്തുന്നത് ഇവക്കാണ് നിരവധി മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. സാമാന്യ ബോധത്തിന് ഇവിടെ 
സ്ഥാനമില്ലല്ലോ ഇതിനോടകം ഭൂരിഭാഗം പൊതുജനത്തിനും കൊറോണ വൈറസ് എന്തെന്നും ഏതുരീതികളില്‍ പകരും അതിന്റ്റെ രൂക്ഷത ഇതെല്ലാം നന്നായി അറിയാം. 
അതുപോലതന്നെ രാഷ്ട്രം ഒരു അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു ഇതും ഒരു രഹസ്യമല്ല.നാം വെറുതെ അച്ചടിക്കുന്ന പണം ചിലവാക്കി ജീവിതം മുന്നോട്ടു നയിക്കുന്നു.ബ്രേക്ക് ഇല്ലാത്ത വണ്ടിപോലെ മുന്നോട്ടു പോകുന്നു ഇടിച്ചു തകരുന്നതിനു താമസമില്ല.

മുകളില്‍ പറഞ്ഞ നീല സംസ്ഥാനങ്ങള്‍ എല്ലാംതന്നെ നേരത്തെമുതല്‍ കഠിന സാമ്പത്തിക ബുദ്ധിമുട്ടലുകളില്‍ കൊറോണ ഒരു കൂനിന്‍മേല്‍ കുരു മാതിരി. പല സംസ്ഥാനങ്ങളിലും ദുര്‍ഭരണമാണ് അവരെ ഈ നിലകളില്‍ എത്തിച്ചിരിക്കുന്നത്.
ഒരു ബിസിനസ്സ്, നടപടി ക്രമങ്ങള്‍ പാലിച്ചു വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതില്‍ എന്ത് അനിഷ്ടത? തുറന്നു എന്നു കരുതി പൊതുജനം അവിടെ പോകണമെന്ന് 
നിര്‍ബന്ധമുണ്ടോ? പൊതുജനമെന്താ വെറും കഴുതയോ? പലേ തീരുമാനങ്ങളും എടുക്കുവാന്‍ അവരെ അനുവദിക്കൂ.

ടെക്‌സാസ്, ഫ്‌ലോറിഡ പോലുള്ള ജനസാദ്രതയുള്ള സംസ്ഥാനങ്ങള്‍ സാവധാനം ഓരോ പ്രസ്ഥാനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നു. ടെക്‌സസ്സില്‍ ഗ്രോസറി, ഹോംഡിപ്പോ കോസ്‌ക്കോ പോലുള്ള സ്ഥാപനങ്ങള്‍ ഒരിക്കലും പൂര്‍ണമായും അടക്കപ്പെട്ടിട്ടില്ല വേണ്ട ജാഗ്രത സ്വീകരിച്ചു പൊതുജനം ഇവിടങ്ങളില്‍ പോകുന്നുണ്ട്. ഇതില്‍ നിന്നും രോഗബാധ പോടുംന്നനവെ വര്‍ദ്ധിക്കുന്നതായി കണക്കുകളും കാട്ടുന്നില്ല.
ഇപ്പോള്‍ രാഷ്ട്രത്തിന് ആവശ്യം നേതാക്കള്‍, കൂടാതെ മാധ്യമങ്ങള്‍  രാഷ്ട്രീയ വൈരാഗ്യം തല്‍ക്കാലം മാറ്റിനിറുത്തി സാമാന്യ ബോധം മുന്നില്‍ കണ്ടു പൊതുജനത്തെ നയിക്കുക വിവരങ്ങള്‍ നല്‍കുക. കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കുക ഭരണ കര്‍ത്താക്കളെ 
തമ്മില്‍ തല്ലിക്കുക ഇതെല്ലാമാണ് സി ന്‍ ന്‍ പോലുള്ള മാധ്യമങ്ങളുടെയും നിരവധി നേതാക്കളുടെയും  മ്ലേച്ഛമായ ലക്ഷ്യം.


 കോവിഡ് നീല, ചുമപ്പ് സംസ്ഥാനങ്ങള്‍. രാഷ്ട്രീയത്തിനും കോവിഡ് ബാധ? (ബി ജോണ്‍ കുന്തറ)
Join WhatsApp News
JACOB 2020-05-09 07:58:26
Any bad bad news for America is celebrated as good news at CNN and MSNBC. If there is no bad news, they will create it.
Bobby 2020-05-09 08:43:39
Lal salam Jacob my buddy- I thought I was going to be ran over by Trump enemies. Your incarnation is a great relief. Actually I took Lysolchloroxhydroxychloroquine Shower and I feel better. have a good day bro
ഡൊണാൾഡ് 2020-05-09 09:14:40
നീല നീല എന്ന് കണ്ടപ്പോൾ വളരെ ആവേശത്തോടെയാണ് വായിച്ചത് . അവസാനമാണ് മനസിലായത് സംസ്ഥാനത്തേയ്ക്കുറിച്ചാണ് പറയുന്നതെന്ന് . നീല ചിത്രത്തെക്കുറിച്ചായിരുന്നെങ്കിൽ ലേഖനം നന്നായിരുന്നേനെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക