Image

കോവിഡ് കഴിഞ്ഞാല്‍ എന്താണ് പരിപാടി?..... പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു

Published on 08 May, 2020
കോവിഡ് കഴിഞ്ഞാല്‍ എന്താണ് പരിപാടി?..... പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു
കോവിഡ് എന്ന് കഴിയുമെന്നോ, കഴിയുമ്പോള്‍ ആരൊക്കെ അവശേഷിക്കുമെന്നോ ഒരു ഉറപ്പും ഇല്ല. എന്നാലും കോവിഡ് കഴിയുമെന്നും നല്ല കാലം തിരിച്ചു വരുമെന്നും പ്രതീക്ഷിക്കാതിരിക്കാനാവില്ലല്ലോ. വെറുതെ എന്നറിഞ്ഞാല്‍ കുടി മോഹിക്കുവാന്‍ മോഹമില്ലാത്തവരില്ല.

ഒരു മഴയും തോരാതിരുന്നിട്ടില്ല... എന്ന പാട്ടിന്റെ ശൈലി കടമെടുത്താല്‍ കോവിഡും തീരാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ഒരു പക്ഷെ വളരെ നിസാരമായ ചില മരുന്നുകളിലൂടെയോ വിറ്റാമിനുകളിലൂടെയോ ഒക്കെ കൊറോണ കുമാരിയെ നിലക്ക് നിര്‍ത്താവുന്നതേ ഉള്ളായിരിക്കാം. പക്ഷ നമുക്കത് അറിയില്ല എന്നതാണ് പ്രശനം. നാം ആ അറിവ് നേടാതിരിക്കുമോ?

കോവിഡ് കഴിഞ്ഞാല്‍ ആദ്യം എന്ത് ചെയ്യും?

ജോലി പോകുകയോ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ആകുന്നവരോ ഉണ്ട്. എങ്ങനെ ആ പ്രതിസന്ധി തരണം ചെയ്യും?

ഇനി വലിയ പ്രശ്‌നനങ്ങള്‍ ഒന്നുമില്ലാത്തവരുടെ പ്ലാന്‍ എന്താണ്? കോവിഡ് കഴിഞ്ഞാല്‍ മുന്തിയ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുമോ? തീര്‍ഥാടന കേന്ദ്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുമോ? അതുമല്ല കസിനോയിലൊന്നു പോയി ഓര്‍മ്മ പുതുക്കുമോ? എന്താണ് പരിപാടി?

ന്യു യോര്‍ക്ക്-ന്യുജെ ഴ്സി മേഖലയിലൊക്കെ നിരവധി ഇന്ത്യാക്കാര്‍ക്ക് കോവിഡ് ബാധിച്ചു. മിക്കവരും രക്ഷപ്പെട്ടു. ചുരുക്കം ചിലര്‍ അതിനിരയായി. കോവിഡ് ആണെങ്കില്‍ അത് പറയാന്‍ മിക്കവര്‍ക്കും മടി. എന്തോ നാണക്കേട് എന്ന ചിന്താഗതി.

വിമാനാപകത്തില്‍ മരിച്ചാല്‍ പറയാന്‍ ഒരു നാണക്കേടുമില്ല. പ്രധാന കാരണം അതില്‍ നമുക്ക് ഒരു പങ്കുമില്ലെന്നതാണ്.

കോവിഡിന്റെ കാര്യത്തില്‍ നാണക്കേട് തോന്നേണ്ടതുണ്ടോ? നമ്മള്‍ എന്തെങ്കിലും ചെയ്തിട്ടോ ചെയ്യാതിരുന്നിട്ടോ ഉണ്ടായതല്ല കോവിഡ് . അത് വന്നു കയറിയതാണ്. നാം വിളിച്ച് കയറ്റിയതല്ല. അതിനാല്‍ ലജ്ജിക്കേണ്ട ഒരു കാര്യവുമില്ല.

ഇനി ലജ്ജിക്കണമെങ്കില്‍ നമ്മെ ഈ ദുരന്ത മുഖത്തു എത്തിച്ച വിവേകമില്ലാത്ത നേതാക്കള്‍ ലജ്ജിക്കട്ടെ. പ്രസിഡന്റ് ട്രമ്പ്, ന്യു യോര്‍ക്ക് ഗവര്‍ണര്‍ കോമോ, ന്യു ജേഴ്സി ഗവര്‍ണര്‍ മര്‍ഫി, ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബിലാസിയോ...

പുതിയ സ്ഥലങ്ങളിലേക്കു കോവിഡ് ബാധിക്കുന്നു. അവിടത്തെ നേതാക്കളും വിവേക പൂര്‍ണമായി പ്രവര്‍ത്തിച്ചോ എന്ന ചോദ്യം നിലനില്‍ക്കുന്നു.

എന്തായാലും കോവിഡിന് ശേഷമുള്ള പരിപാടികളെപ്പറ്റി എഴുതുക. കോവിഡ് കാലം എങ്ങനെ ചെലവിട്ടു എന്നും.. ജീവിതം എങ്ങനെ മാറിപ്പോയി? കാഴ്ചപ്പാടുകളും.
editor@emalayalee.com
Join WhatsApp News
Hatred continues 2020-05-08 17:20:25
Funny how the people who keep telling us about all the love they feel for God and Jesus are the most hate-filled, angry, rageaholics among us.
MAGA Lover 2020-05-08 17:23:44
Exactly what can the incumbent President run on? He can’t run on the economy. He can’t run on healthcare. He can’t run as a moral leader. He can’t run on bring the country together. He can’t run on leaders he put in power. He can’t run on justice. he can run on 25+ sexual assult cases! Exactly what can he run on?
Bobby 2020-05-08 17:25:27
The economy is good, the Stock market is high, unemployment is low.
Tom 2020-05-08 17:28:10
I am going to stop working for the restaurant and work for re-electing our one and only great President. I am volunteering in making Banners for 2020
Bobby V. TX 2020-05-08 17:31:35
I am reopening my mobile stall selling MAGA hats, Banners& Flags. I am working full time for trump. Now the stock market is doing well so I can work to re-elect my buddy trump.
ദയാപരനായ കര്‍ത്താവേ! 2020-05-08 19:16:57
കൊറോണ നിമിത്തം മരിച്ച എല്ലാവരെയും അബ്രഹാമിന്റെയും യാക്കോബിന്റെയും മടിയില്‍ ഇരുത്താന്‍ ഞാന്‍ പ്രാര്‍ത്ഥിക്കും. മെയ്‌ അവസാനിക്കുന്നതിനുമുമ്പ് ൧൦൦,൦൦൦ ല്‍ അധികം ആയിരിക്കും മരിച്ചവര്‍.
Sudhir Panikkaveetil 2020-05-08 19:34:38
കൊറോണ കാലത്തെ അമേരിക്കൻ മലയാളികളുടെ രചനകൾ ആർക്കെങ്കിലും ഒരു പുസ്തകമാക്കാം. വരുംതലമുറ കൗതുകത്തോടെ അത് വായിക്കും. ഇ മലയാളിക്ക് ഈ കാര്യത്തിൽ മുൻകൈ എടുക്കാം. എത്രയോ കൊറോണ രചനകൾ പ്രതിദിനം അതിൽ പ്രത്യക്ഷപ്പെടുന്നു.
ഡൊണാൾഡ് 2020-05-08 22:18:59
കോവിഡ് രചനകൾ കൂടുന്നത് കുറയ്ക്കാൻ എല്ലാവര്ക്കും ലൈസോക്ളോറോക്സ്ഹൈഡ്രോക്‌സിക്ലോറോക്വീൻ കുടിക്കാൻ കൊടുത്താൽ മതി എല്ലാം ശരിയായിക്കൊള്ളും
VJ Kumr 2020-05-09 01:13:24
വിധിവിഹിതം മരിച്ചാഹയാൽ അതിനു സംഗതി ഇല്ലല്ലോ !... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട … സംഭവമേ യുഗേ യുഗേ
മാലിനീകരണം 2020-05-09 08:18:09
കോവിഡ് കഴിഞ്ഞാൽ ഈമലയാളിയിലെ സാഹിത്യ മാലിനീകരണം കുറയുമായിരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക