നഴ്‌സാണെന്റെയമ്മ (മരിയ തോട്ടുകടവിൽ )
SAHITHYAM
08-May-2020
മരിയ തോട്ടുകടവിൽ
SAHITHYAM
08-May-2020
മരിയ തോട്ടുകടവിൽ

ആതുര സേവനത്തിൽ
വ്യാപൃതയാം നിരന്തരം
നേഴ്സിൻ രൂപം ധരിച്ചൊരു
മാലാഖയാണെൻ അമ്മ
കൊറോണയാം ഭീകര മഹാമാരിയിൽ
വലഞ്ഞിടും രോഗിയെ സേവിക്കാൻ
സ്വരക്ഷപോലും മറന്നോടും എൻ അമ്മ
അതിൽ കർത്താവിൻ സംരക്ഷണം തേടുമെന്നമ്മ

എൻ മനമൊന്നു നോവുമ്പോൾ
രോഗത്താൽ വലയുമ്പോൾ
സ്വാന്തനമേകിടും
സ്നേഹ സമ്പന്നയാണെന്റമ്മ
സ്നേഹവും സഹനവും കൈമുതലായ്
പിഞ്ചുമനസിൽ നന്മ നട്ടു വളർത്തിയ
നിൻ സ്നേഹതീരത്തു പൂവിട്ടു നില്കും
സൗഗന്ധിക പൂക്കൾ നിൻ മക്കളമ്മേ
സന്താന സന്തോഷത്തിലാലിപ്പഴം പൊഴിക്കും
സദാ പുഞ്ചിരിതൂകും നിൻ മുഖമെത്രസുന്ദരം
ഗർവവും കോപവും നിനക്കില്ല
സർവേശ്വരൻ പാകർന്ന ദീപമല്ലയോ നീ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments