Image

സുരേഷ്ഗോപിയിലൂടെ പ്രകൃതി പറയുന്നു; 'കായങ്കള്‍ നൂറ്'

Published on 08 May, 2020
സുരേഷ്ഗോപിയിലൂടെ പ്രകൃതി പറയുന്നു; 'കായങ്കള്‍ നൂറ്'

ഈ കൊറോണക്കാലം മനുഷ്യനെ കുറേ പ്രകൃതി പാഠങ്ങളും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യനെ പ്രകൃതി ഇപ്പോള്‍ തിരിച്ചും ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന് പ്രകൃതിയില്‍ ജീവിക്കാം. എന്നാല്‍ അത് മറ്റ് ജീവജാലങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത്. 

അതിന് മനുഷ്യന്‍  അനുഭവിക്കുക തന്നെ ചെയ്യും. പ്രകൃതിയും തിരിച്ച് മനുഷ്യനെ മുറിവേല്‍പ്പിക്കും. പ്രകൃതിയുടെ ഈ ശാപവാക്കുകള്‍ സുരേഷ് ഗോപിയിലൂടെ ലോകം കേള്‍ക്കുന്നു. ഗൗരവമായി ന്തിക്കേണ്ട ഈ ഒരു ആശയം പങ്കുവെക്കുന്ന 'കായങ്കള്‍ നൂറ്' എന്ന ഗാനം തരംഗമാകുന്നു. 

ഗായകരായ കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍, നജീം അര്‍ഷാദ്, സത്യപ്രകാശ് ധര്‍മ്മര്‍, സിത്താര കൃഷ്ണകുമാര്‍, സയനോര ഫിലിപ്, മൃദുല വാര്യര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, രഞ്ജിനി ജോസ്, നിരഞ്ജ് സുരേഷ്, സജിന്‍ ജയരാജ്, അരുണ്‍ ഗോപന്‍, അമൃത സുരേഷ്, അഭിരാമി സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് ഈ ഗാനം ഔദ്യോഗികമായി പുറത്തുവിട്ടത്.

തമിഴ് ഭാഷയിലാണ് വരികള്‍. നര്‍ത്തകനും കോറിയോഗ്രാഫറുമായ വിഷ്ണുരാജ് ആണ് വരികളെഴുതിയിരിക്കുന്നത്. ഗായകന്‍ അരുണ്‍ ഗോപന്‍ 
സംഗീതം പകര്‍ന്നിരിക്കുന്നു. സംവിധാനവും അരുണ്‍ തന്നെ. വയലിന്‍ വിവേകാനന്ദ്. എഡിറ്റിംഗ് ലാല്‍ കൃഷ്ണന്‍ എസ് അച്യുതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക