Image

കുവൈത്തില്‍ 278 പേര്‍ക്കുകൂടി കോവിഡ്, രണ്ട് മരണം

Published on 08 May, 2020
 കുവൈത്തില്‍ 278 പേര്‍ക്കുകൂടി കോവിഡ്, രണ്ട് മരണം

കുവൈറ്റ് സിറ്റി : രാജ്യത്ത് 278 പേര്‍ക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 6567 ആയി. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 44 ആയി.

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 80 ഇന്ത്യക്കാരും 60 സ്വദേശികളും 41 ബംഗ്ലാദേശികളും 34 ഈജിപ്ഷ്യന്‍ പൗരന്മാരുമാണ്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 50 പേരും ഹവല്ലി ഗവര്‍ണറേറ്റില്‍ 56 പേരും അഹ്മദി ഗവറണറേറ്റില്‍ 55 പേരും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 97 പേരും ജഹ്‌റ ഗവര്‍ണറേറ്റില്‍ 20 പേര്‍ക്കുമാണ് വൈറസ് ബാധിച്ചത്. 162 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. ഇതോടെ രോഗമുക്തര്‍ 2381 ആയി. ബാക്കി 4142 പേരാണ് ചികിത്സയിലുള്ളത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക