Image

കോവിഡ് പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അയര്‍ലന്‍ഡില്‍ ഹ്രസ്വചിത്രം

Published on 08 May, 2020
 കോവിഡ് പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അയര്‍ലന്‍ഡില്‍ ഹ്രസ്വചിത്രം


ഡബ്ളിന്‍: കോവിഡ് പോരാട്ടം നടത്തുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് അയര്‍ലന്‍ഡില്‍ ഹ്രസ്വചിത്രം. സല്യൂട്ട് ദി ഹീറോസ് എന്ന പേരില്‍ വൈറ്റ് സ്മോക്ക് ക്രിയേഷനാണ് ചിത്രമൊരുക്കിയത്.ആരോഗ്യപ്രവര്‍ത്തകര്‍ ,നിയമപാലകര്‍, ഭരണാധികാരികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഹ്രസ്വചിത്രം.

കലാരംഗത്ത് അയര്‍ലന്‍ഡില്‍ സുപരിചിതരായ ബിനു ആന്റണി,അലക്സ് ആന്റണി,ആല്‍ഫ്രഡ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സലിന്‍ ശ്രീനിവാസിന്റെതാണ് തിരക്കഥ. അല്‍ഫോന്‍സാ പയസ്,ഹരിദാസ് തങ്കപ്പന്‍,അലന്‍ ആന്റണി എന്നിവര്‍ അണിയറ പ്രവര്‍ത്തകരാണ്.



റിപ്പോര്‍ട്ട് :ജയ്സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക