Image

സണ്ണി ജോണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

Published on 08 May, 2020
 സണ്ണി ജോണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രെസ്റ്റന്‍: യുകെയില്‍ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്രെസ്റ്റണിലെ സണ്ണി ജോണിന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലികള്‍. പരേതന്റെ വേര്‍പാടില്‍ വേദനിക്കുന്ന ജീവിത പങ്കാളി എല്‍സിയുടെയും മക്കളായ നെല്‍സണ്‍, നിക്സണ്‍, മരുമകളായ റിയോ ജോസഫ് എന്നിവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന സണ്ണി ചേട്ടന്‍ കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സായിലായിരുന്നു. രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. രോഗം വഷളായതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അന്ത്യം സംഭവിക്കുകയായിരുന്നു. എറണാകുളം കോലഞ്ചേരി രാമമംഗലം സ്വദേശിയായ പരേതന്‍ കൂത്താട്ടുകുളം ചെറിയമ്മാക്കില്‍ കുടുംബാംഗമാണ്.

നിത്യതയിലേക്ക് ചേര്‍ക്കപ്പെട്ട പരേതന്റെ കുടുംബത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി അനുശോചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക