Image

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇളവുകളിലും ആശങ്കകള്‍ ബാക്കി

Published on 08 May, 2020
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇളവുകളിലും ആശങ്കകള്‍ ബാക്കി


ബര്‍ലിന്‍: കോവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞ 45 ദിവസത്തിലധികമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്‌പോഴും യൂറോപ്പിന്റെ നെഞ്ചു നിറയെ ആശങ്കകളും ജനങ്ങളുടെ ചിന്തയില്‍ ഭയവും നിഴലിടുകയാണ്. കോവിഡ് ലോക്ക് ഡൗണ്‍ മൂലം മിക്ക രാജ്യങ്ങളും സാന്പത്തികമായും തൊഴില്‍പരമായും നിലയില്ലാക്കയത്തിലേയ്ക്കു വീഴുകയാണ്.

അതുകൊണ്ടുതന്നെ രോഗത്തിന്റെ അതിവ്യാപനം അല്‍പ്പമൊന്നു ശമിച്ചതിന്റെ പിന്നാലെ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കാന്‍ ഓരാ രാജ്യത്തിന്റെയും ഭരണാധികാരികള്‍ കൂലംകഷമായി ചര്‍ച്ചചെയ്തു തീരുമാനിക്കുന്‌പോള്‍ രാഷ്ട്രീയം മറന്നു ജനങ്ങളുടെ ജീവനു പ്രാധാന്യം കല്‍പ്പിക്കുകയാണ്. എന്നാല്‍ രാജ്യം ഗതി മുട്ടരുതെന്ന സാഹചര്യവും ഒഴിവാക്കി പിഴവുകളില്ലാതെ പ്രായോഗികമായി ചിന്തിച്ചുള്ള തീരുമാനങ്ങളാണ് ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്നത്.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക