Image

കൃഷി പാഠങ്ങൾ: ജലജ പ്രഭ

Published on 08 May, 2020
കൃഷി പാഠങ്ങൾ: ജലജ പ്രഭ


                      കേരളം  കൃഷിയിൽ സ്വയം പര്യാപ്തത കൈവരിയ്ക്കുന്നതിനെപ്പറ്റിയും 
തിരികെയെത്തുന്ന പ്രവാസികൾ കൃഷിയിലേക്ക് മടങ്ങുന്നതും ഒക്കെ
ഇപ്പോൾ പ്രസക്ത വിഷയമാണല്ലോ

സ്വന്തമായി നാട്ടിൽ പച്ചക്കറി ഉൽപാദിപ്പിയ്ക്കുന്ന ശീലമെനിയ്ക്കുണ്ടായിരുന്നിട്ടും
ഞാൻ ബാംഗ്ലൂരിലെത്തി ഫ്ലാറ്റിൽ താമസമുറപ്പിച്ചു കഴിഞ്ഞാണ് ധാരാളം പച്ച ഇലകൾ മറ്റു പച്ചക്കറികൾ യഥേഷ്ടം ഉപയോഗിയ്ക്കാൻ തുടങ്ങിയത്

എല്ലാ ചൊവ്വാഴ്ചയും ഒരു ബാഗുനിറയെ അപ്പോൾ തന്നെ വിളവെടുത്ത 
പച്ചക്കറിയിനങ്ങൾ വീട്ടിലെത്തും.

ഒരു ദിവസമെത്തിയ പച്ചക്കറിയുടെ ചിത്രമാണ് താഴെ

നമ്മുടെ നാട്ടിലെ കൃഷിയിടങ്ങളിലോ ഏതെങ്കിലും ഭൂവുടമകൾക്കോ 
പ്രയോജനപ്പെടുമെങ്കിൽ ആവട്ടെ എന്നു കരുതി ഞാൻ ആ രീതി 
ഇവിടെ പങ്ക് വയ്ക്കുന്നു.

കീടനാശിനിയില്ലാത്ത പച്ചക്കറിയാണിവിടെ ഉൽപാദിപ്പിയ്ക്കുന്നത്.

ഫാമിസാൻ എന്ന പേരിലുള്ള ഒരു കൂട്ടായ്മയാണിത്

. IIM B യിൽ നിന്ന് പഠിച്ചിറങ്ങി ഉയർന്ന ഉദ്യോഗത്തിലിരിക്കെ പെട്ടെന്ന് 
സുഖമില്ലാതായി ജോലിയു പേക്ഷിച്ചു പോരേണ്ടി വന്ന മധുസൂദനൻ 
എന്നയൊരാളുടെ ആശയത്തിൽ നിന്ന് ഉടലെടുത്ത സംരംഭമാണിത്.

കർണാടകയിലുള്ള പല ഫാമുകളിലും പലയിനങ്ങളിലുള്ള പച്ചക്കറികൾ. 
മാസം 2000 രൂപ കൊടുത്ത് അംഗമാകുക ഉച്ചയ്ക്ക് വിളവെടുക്കുന്ന 
പച്ചക്കറികൾ വൈകുന്നേരമാകുമ്പോഴേക്കും അംഗങ്ങളുടെ 
വീട്ടിലെത്തിയ്ക്കുന്നതിന് വാഹനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനമുണ്ട്.

'ഈ ഫാമുകളിൽ അംഗങ്ങൾക്ക് സന്ദർശിക്കാനും കൃഷിയിൽ 
പങ്കാളിയാകുവാനും കഴിയും.

കൃഷിയിടങ്ങൾ വൃത്തിയാക്കുമ്പോൾ മുതലുള്ള ഓരോ പ്രവൃത്തികളും 
നമ്മെ മൊബൈൽ വഴി അറിയിയ്ക്കും. തികച്ചും ജൈവ രീതിയിലുള്ളതാണെന്ന് 
നമുക്ക് നേരിൽക്കണ്ട് ഉറപ്പിയ്ക്കാം

ഇവിടെ ഉൽപാദിപ്പിയ്ക്കപ്പെടുന്ന പച്ചക്കറി വേസ്റ്റുകൾ കൊണ്ട് മറ്റു ഫാമുകളിലെ 
അയ്യായിരത്തോളം ആടുമാടുകൾക്ക് തീറ്റ നൽകുകയും പകരം അവിടുന്നുള്ള 
ചാണകവും മറ്റും ഈ കൃഷിയിടങ്ങളിലേക്ക് എത്തിയ്ക്കുകയും ചെയ്യുന്നു.

കാബേജ് ,ബീൻസ്, ക്യാരറ്റ് ,പാവയ്ക്ക,ചീര, തക്കാളി പുതിന മല്ലിയില ,ലോക്കി 
അമര ബീറ്റ്റൂട്ട് എന്നിവ സ്ഥിരമായി കിട്ടുന്നുണ്ട്.

ആഴ്ചതോറും ലഭിയ്ക്കുന്നതിനാൽ പച്ചക്കറികൾ ഇത്തിരി കുടുതലുണ്ടെന്ന് പറയാം

തക്കാളിയും മറ്റും ആവശ്യം കഴിഞ്ഞ് സോസും മറ്റും ആക്കിവയ്ക്കാറാണ് പതിവ്

കേരളത്തിൽ ഇതുപോലെ ഒരു സ്കീമിന് കുറഞ്ഞ പക്ഷം പട്ടണങ്ങളിലെങ്കിലും 
നല്ല ചിലവുണ്ടാകും;. വിളകൾ മാറുമെന്നു മാത്രം.

ഇപ്പോൾ പ്രവാസികൾ കൃഷിയിറക്കാനുദ്ദേശിയ്ക്കുന്ന ആലപ്പുഴ ജില്ലയിലെ 
കഞ്ഞിക്കുഴിയിലെ സാധുതകൾ ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്

. പച്ചക്കറിയ്ക്ക് ജലസേചനത്തിനായി വീടുതോറും ചെറിയ കുളങ്ങൾ .. 
അവയിൽ മത്സ്യകൃഷിയും

അവിടെചില ഹോട്ടലുകളിൽ ഈ കുളങ്ങളിൽ നിന്നും അന്നന്ന് പിടിച്ചെടുക്കുന്ന 
മത്സ്യത്തിനെ ഉപയോഗിയ്ക്കുന്ന രീതിയുണ്ടായിരുന്നു

നമുക്ക് കേരളത്തിൽ അവനവന് വേണ്ട പച്ചക്കറി വിട്ടിൽ തന്നെ ഉണ്ടാക്കാം: 
അല്പം മനസ്സ് വച്ചാൽ മാത്രം മതി.. മനസ്സുണ്ടാവണം എന്നു മാത്രം.... നാട്ടിലെ 
സ്ത്രീകൾ മാത്രം വിചാരിച്ചാൽ മതി സ്വന്തം അടുക്കളയിലേക്കുള്ള
പച്ചക്കറിയുണ്ടാക്കുവാൻ...
. 10 സെൻ്റിൽ പുരയുടെ ബാക്കിസ്ഥലത്ത് എനിയ്ക്ക് വേണ്ട പച്ചക്കറികൾ 
(നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന വ )ഉണ്ടാക്കിയിട്ടുള്ള അനുഭവം കൊണ്ടു തന്നെ 
പറയുന്നതാണിത്

ജോലിയ്ക്ക് പോയിരുന്ന ഞാൻ വീട്ടുമുറ്റത്ത് പന്തലിട്ട് പീച്ചിൽ നട്ടുവളർത്തി
 സ്നേഹപൂർവ്വം അതിൻ്റെ നാലു കായ് പറിച്ച് അടുത്തുള്ള മറ്റു 
ജോലിയൊന്നുമില്ലാത്ത വീട്ടമ്മയ്ക്ക് കൊടുത്തപ്പോൾ അതിൻ്റെ 'തൊലി 
ചെത്തണ്ടേ എനിയ്ക്ക് വേണ്ട ,എന്നു പറഞ്ഞ എന്നെക്കാൾ നാലിരട്ടി ഭൂമിയുള്ള 
മറ്റ് ജോലിയൊന്നുമില്ലാത്ത സാമ്പത്തികമായി ഇത്തിരി ബുദ്ധിമുട്ടുള്ള  
കുടുംബിനിയെയും , ചക്ക കുമ്പിളാക്കി ഓഫീസിൽ കൊടുത്തപ്പോൾ 
'ഇത് കുഴയ്ക്കുമ്പോൾ കയ്യിൽ പറ്റില്ലേ ,എന്നു ചോദിച്ച കൂട്ടുകാരിയെയും 
ഓർത്തു തന്നെ പറഞ്ഞു പോകുന്നതാണിത്

ഒന്നു മനസ്സു വച്ചാൽ നമുക്ക് നേടാവുന്നതേയുള്ളൂ ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യം.

(കേരളാ സർക്കാർ സർവീസിൽ നിന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറായി
ഈ വർഷം വിരമിച്ച ജലജ പ്രഭ എഴുത്തിലും വായനയിലുമൊക്കെ
വളരെ സജീവമാണ്.) 
കൃഷി പാഠങ്ങൾ: ജലജ പ്രഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക