Image

യുദ്ധാധികാരം: സെനറ്റിൽ ട്രംപിന്റെ വീറ്റോ മറി കടക്കാനായില്ല

പി.പി.ചെറിയാൻ Published on 08 May, 2020
യുദ്ധാധികാരം: സെനറ്റിൽ  ട്രംപിന്റെ വീറ്റോ മറി കടക്കാനായില്ല
വാഷിംഗ്ടൺ ഡിസി :- അമേരിക്കൻ പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിന് സെനറ്റ് പാസാക്കിയ പ്രമേയം വീറ്റോ ചെയ്ത ട്രoപിന്റെ തീരുമാനം നീക്കം ചെയ്യുന്നതിൽ സെനറ്റ് പരാജയപ്പെട്ടു. മെയ് 7നായിരുന്നു പ്രമേയം സെനറ്റിൽ വോട്ടിനിട്ടത്.

മിഡിൽ ഈസ്റ്റിൽ ഇറാനുമായി അമേരിക്ക വലിയ സംഘർഷത്തിൽ നിൽക്കുന്നതിനിടെ ഏത് നിമിഷവും യുദ്ധത്തിന് ട്രoപ് ഉത്തരവിടുന്നതിന് സാധ്യത കണക്കിലെടുത്ത് സെനറ്റ് ,റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ മാർച്ചിൽ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്തി പ്രമേയം പാസാക്കിയിരുന്നു എന്നാൽ ഈ പ്രമേയം ട്രംപ് തന്റെ അധികാരമുപയോഗിച്ച് വീറ്റോ ചെയ്യുകയായിരുന്നു. 8 റിപ്പബ്ളിക്കൻ അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.

ട്രംപിന്റെ വീറ്റോ നീക്കം ചെയ്യുന്നതിന് മെയ് 7 വ്യാഴാഴ്ച സെനറ്റിൽ അവതരിപ്പിച്ച പ്രമേയം ഹാജരായ അംഗങ്ങളുടെ മുന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ പരാജയപ്പെടുകയായിരുന്നു .പ്രമേയത്തെ അനുകൂലിച്ച് 49 വോട്ടും എതിർത്ത് 44 വോട്ടുകളും ലഭിച്ചു. ഇത്തവണയും റിപ്പബ്ളിക്കൻ അംഗങ്ങളിൽ ചിലർ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.

പൊതു തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ റിപ്പബ്ളിക്കൻ പാർട്ടിയിൽ ഭിന്നിപ്പ് നടക്കുന്നതിനുള്ള ഡമോക്രാറ്റിക്ക് പാർട്ടിയുടെ തന്ത്രങ്ങളിൽ ചില സെനറ്റർമാരെങ്കിലും കുടുങ്ങിയത് ഉൽക്കണ്ഠ ഉളവാക്കുന്നു. വീറ്റോ ഈ വർ റൈഡ് ചെയ്യുന്നതിന് ഡമോക്രാറ്റുകൾ പരാജയപ്പെട്ടത് ട്രംപിന്റെ വിജയമായും കണക്കാക്കുന്നു.
യുദ്ധാധികാരം: സെനറ്റിൽ  ട്രംപിന്റെ വീറ്റോ മറി കടക്കാനായില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക