Image

സുരക്ഷാമാനദണ്ഡം പാലിച്ച് തീയറ്റററുകള്‍ തുറക്കാന്‍ അനുവദിക്കണം: ചലച്ചിത്ര സംഘടനകള്‍

Published on 07 May, 2020
സുരക്ഷാമാനദണ്ഡം പാലിച്ച് തീയറ്റററുകള്‍ തുറക്കാന്‍ അനുവദിക്കണം: ചലച്ചിത്ര സംഘടനകള്‍

കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ചലച്ചിത്ര സംഘടനകള്‍. 50 പേരെ ഉള്‍പ്പെടുത്തി ഷൂട്ടിംഗുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണില്‍ 800 കോടിയുടെ നഷ്ടം നേരിട്ട സിനിമാരംഗം പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുകയറാനുളള തയ്യാറെടുപ്പിലാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയതോടെ തുടങ്ങിയിട്ടുണ്ട്. ഇനി വേണ്ടത് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ചിത്രീകരണം തുടങ്ങാനുളള അനുമതിയാണ്.

തിയറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതും ഓഫറുകള്‍ നല്‍കുന്നതും പരിഗണനയിലാണ്. ഇതിനായി സര്‍ക്കാര്‍ വിനോദനികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ചേംബര്‍ ആവശ്യപ്പെടുന്നു. 
ഈ സാമ്പത്തിക വര്‍ഷം റിലീസ് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ സബ്‌സിഡി നല്‍കണം, അടച്ചിട്ട തിയറ്ററുകള്‍ക്ക് വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജായി വലിയ തുക നല്‍കേണ്ടി വരുന്നു. ഇത് ഒഴിവാക്കണമെന്നും ചലച്ചിത്രസംഘടനകള്‍ ആവശ്യപ്പെടുന്നു.
പ്രൊഡക്ഷന്‍ ബോയി, ഫിലിം റെപ്രസന്റേറ്റീവുമാര്‍, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ തുടങ്ങി ചെറുകിട ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാസം 5000 രൂപ സാന്പത്തിക സഹായം നല്‍കണമെന്നും ചേംബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക