Image

ലോക്ഡൗണില്‍ വെങ്കട് ഭരദ്വാജ് പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് ഇങ്ങനെ

Published on 07 May, 2020
ലോക്ഡൗണില്‍ വെങ്കട് ഭരദ്വാജ് പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് ഇങ്ങനെ

രാജ്യം ലോക്ക്ഡൗണിലായതോടെ സിനിമ, സീരിയല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇത് പല സിനിമകളുടേയും പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ കന്നഡ സംവിധായകനായ വെങ്കട് ഭരദ്വാജ് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ദി പെയന്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഫിലിമിന്റെ ഷൂട്ടിങ് അഞ്ചു ലൊക്കേഷനുകളില്‍ നിന്നായാണ് പൂര്‍ത്തീകരിച്ചത്.

ചെന്നൈ, തുമ്പൂര്‍, ബാംഗ്ലൂര്‍, കന്‍കപുര, ഹെബ്ബല്‍ എന്നിവിടങ്ങളില്‍ നിന്നായി വെവ്വേറെയായി പത്ത് ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഷൂട്ട് ചെയ്ത ഫൂട്ടേജുകളെല്ലാം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് സിനിമയാക്കിയത്. ഷൂട്ടിങ്ങിനായി അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും തിരക്കഥയും സംഭാഷണവും അയച്ചു കൊടുത്തു. ഓരോരുത്തരും അവരുടെ സ്ഥലത്തു നിന്ന് ഷൂട്ട് ചെയ്യുകയായിരുന്നു.

ഏപ്രിലിന്റെ തുടക്കത്തിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. അപ്പോഴേക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ ആവശ്യത്തിന് അണിയറപ്രവര്‍ത്തകരും ഷൂട്ടിങ് ഉപകരണങ്ങളും ഇല്ലാതെയായി. എന്നാല്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചവും കയറും മുളവടിയും വയറുകളുമെല്ലാം ഉപയോഗിച്ചാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും പിന്നീട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം മെയ് അവസാനത്തോടെയാകും റിലീസ് ചെയ്യുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക