Image

ലോക്ഡൗണിനിടെ ഒന്നിച്ചു കൂടി അജുവും നിവിനും ധ്യാനും

Published on 07 May, 2020
ലോക്ഡൗണിനിടെ ഒന്നിച്ചു കൂടി അജുവും നിവിനും ധ്യാനും
ലോക്ഡൗണിനിടെ ഒന്നിച്ചു കൂടി 'ലവ് ആക്ഷന്‍ ഡ്രാമ' ടീം. അജുവര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിവിന്‍ പോളിയ്ക്കും ധ്യാന്‍ ശ്രീനിവാസനുമൊപ്പമുള്ളതാണ് ചിത്രം.'ലവ് ആക്ഷന്‍ ഡ്രാമ' ടീമിന്റെ ലോക്ക്ഡൗണ്‍കാലത്തെ ഈ സെല്‍ഫി വെറുതെ കാണേണ്ടെന്നും എന്തോ പിറകെ വരാനുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

സംതിങ്ങ് ഈസ് കുക്കിങ് എന്ന അടിക്കുറിപ്പോടെയാണ് അജു ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇനി വല്ല ബക്കന്‍ ചിക്കനും ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ ഇവര്‍ മൂവരുമെന്നാണ് ആരാധകരുടെ അന്വേഷണം.

ലോക്ക്ഡൗണ്‍ സംബന്ധമായ എന്തെങ്കിലും വിഡിയോയുമായി ബന്ധപ്പെട്ടാണോ ഈ മൂവര്‍ സംഘത്തിന്റെ ഒത്തുച്ചേരല്‍ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താടിയൊക്കെ വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍ നിവിന്‍. മൊട്ടയടിച്ച് ക്യാപ്പ് വെച്ച അജു വര്‍ഗീസിനെയും മാസ്‌ക് അണിഞ്ഞ ധ്യാനിനെയും ചിത്രത്തില്‍ കാണാം





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക