Image

കൊല്ലം ജില്ലാ പ്രവാസി സമാജം. കുവൈറ്റ് പ്രതിഷേധിച്ചു

Published on 07 May, 2020
കൊല്ലം ജില്ലാ പ്രവാസി സമാജം. കുവൈറ്റ് പ്രതിഷേധിച്ചു

കുവൈത്ത്: തെക്കന്‍ കേരളത്തേയും തെക്കന്‍ തമിഴ്‌നാടിന്റെ പ്രധാന വിമാനത്താവളമായ തിരുവനന്തപുരത്തെയും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ കൊണ്ട് വരാന്‍ ഉപയോഗപ്പെടുത്താതില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പ്രതിഷേധിച്ചു.

രോഗികളെയും ഗര്‍ഭിണികളെയും വിസിറ്റിംഗ് വീസയില്‍ എത്തിയ പ്രായമായവരെയും പോലുള്ള വളരെ അവശതയുള്ളവരെയും തിരഞ്ഞെടുത്തു നാട്ടിലേക്ക് കയറ്റിവിടുമ്പോള്‍ , സ്വീകരിക്കാന്‍ ബന്ധുക്കളെ പോലും വിമാനത്താവളങ്ങളില്‍ അനുവദിക്കാതിരിക്കുമ്പോള്‍ , ഒരോ ജില്ലാ അതിര്‍ത്തികള്‍ കടക്കാന്‍ പ്രത്യകം പ്രത്യേകം പാസുകള്‍ നേടി യാത്ര അനുവദിക്കുന്ന ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെയും ബന്ധുക്കളുടെയും വിഷമതകള്‍ വിവരണാതിതമാണെന്നും അധികാരികള്‍ ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും സമാജം ഭാരവാഹികള്‍ പ്രതിഷേധക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക