Image

കുവൈത്തില്‍ മരിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Published on 07 May, 2020
കുവൈത്തില്‍ മരിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


കഴിഞ്ഞ ദിവസം കുവൈത്തില്‍ മരണമടഞ്ഞ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേരള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

യുവതിയുടെ സഹോദരന്‍ സന്തോഷ് കുമാര്‍ ആണ് പരാതി നല്‍കിയത് .കുവൈത്തിലെ ജില്ലാ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മനോജാണ് മരണവിവരം നാട്ടില്‍ അറിയിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം യുവതിക്ക് കൊറോണ വൈറസ് ഉണ്ടായിരുന്നതായും കുവൈത്തില്‍ സംസ്‌കരിക്കുന്നതിന് ബന്ധുക്കളുടെ സമ്മത പത്രം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദുരൂഹത തോന്നിയതെന്നുമാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കുവൈത്തില്‍ നിന്നും ബന്ധപ്പെട്ടയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ യുവതി കോവിഡ് ബാധിതയാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അയച്ചാല്‍ മാത്രമേ മൃതദേഹം മറവു ചെയ്യുന്നതിനുള്ള സമ്മത പത്രം അയയ്ക്കുകയുള്ളൂവെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖം നേരത്തെ സുമിക്കുണ്ടായിരുന്നു. പണം സംബന്ധമായ ഇടപാടും മരണത്തിന് കാരണമായോയെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതിനിടെ മരണമടഞ്ഞ സുമിയുടെ മൃതദ്ദേഹം ദുരൂഹത മാറ്റി ഉടന്‍ നാട്ടിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

കോട്ടയം എംപി തോമസ് ചാഴികാടനും ഇതേ ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍, വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഡോ. ടി.വി നാഗേന്ദ്രപ്രസാദ് എന്നിവര്‍ക്ക് കത്തു നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക