Image

ഹൃദയരാഗവുമായി കൊളോണ്‍ സംഗീത ആര്‍ട്‌സ് ക്ലബ്

Published on 07 May, 2020
ഹൃദയരാഗവുമായി കൊളോണ്‍ സംഗീത ആര്‍ട്‌സ് ക്ലബ്


കൊളോണ്‍: സപ്തസ്വരങ്ങളുടെ സംഗീതവിസ്മയമായി യൂറോപ്പിലെ അരങ്ങുകളില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ ചരിത്രമെഴുതിയ കൊളോണ്‍ സംഗീത ആര്‍ട്‌സ് ക്‌ളബ് കോവിഡ് പ്രതിസന്ധിയില്‍ ആശ്വാസത്തിന്റെ നിറതിരിയുമായി സ്‌നേഹത്തിന്റെ തലോടലുമായി കലയുടെ ഉപാസനയുമായി ഒരു കൂട്ടം കലാകാരന്മാരെ ഹൃദയത്തിന്റെ സംഗീതത്തില്‍ ആവാഹിച്ച് സംഗീതോപഹാരം ഒരുക്കുന്നു.

രാജ്യാന്തരതലത്തില്‍ ചില ഇളവുകള്‍ ഉണ്ടെ ങ്കിലും എല്ലായിടത്തും ലോക്ക് ഡൗണിന്റെ വിരസതയും മാനസിക പിരിമുറുക്കവും ഒക്കെയായി കഴിയുന്നവര്‍ക്ക് വേനല്‍ മഴയിലെ കുളിരായി പെയ്തിറങ്ങുന്ന സംഗീത കൂട്ടായ്മ മേയ് 9 (ശനി) മുതല്‍ മേയ് 17 (ഞായര്‍) വരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദകരിലെത്തുന്നത്.

അതിര്‍വരന്പുകളില്ലാത്ത സംഗീതത്തിന്റെ നൂപുരധ്വനിയില്‍ ആഗോളതലത്തിലുള്ള മലയാളി ഗായകരാണ് 40 ന്റെ നിറവിലെത്തുന്ന സംഗീത നിശയിലൂടെ അണിചേരുന്നത്. കോവിഡിന്റെ ക്രൂരതയില്‍ പിടയുന്ന സഹോദരങ്ങള്‍ക്ക് സംഗീതത്തിന്റെ ദിവ്യൗഷധം പകരാന്‍ ഉതകുന്ന സംഗീത ഉദ്യമത്തില്‍ ആസ്വാദകരായി പങ്കുചേരാന്‍ എല്ലാവരേയും സംഗീത ആര്‍ട്‌സ് ക്ലബ് സ്വാഗതം ചെയ്തു.

ജോണി ചക്കുപുരയ്ക്കല്‍, ബാബു കൂട്ടുമ്മേല്‍, ബൈജു പോള്‍, ആന്റണി കുറുന്തോട്ടത്തില്‍, ജോസ് കുന്പിളുവേലില്‍, ജോസ് പുതുശേരി, ജോണ്‍ മാത്യു, ജോളി എം പടയാട്ടില്‍, ബ്രൂക്ക്‌സ് വര്‍ഗീസ്, ബേബി ചാലായില്‍, തോമസ് അറന്പന്‍കുടി എന്നിരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക