Image

നിലവില്‍ അസുഖ ബാധിതയല്ല, ആരോ​ഗ്യവതിയാണെന്ന് മഡോണ

Published on 07 May, 2020
നിലവില്‍ അസുഖ ബാധിതയല്ല, ആരോ​ഗ്യവതിയാണെന്ന് മഡോണ

തനിക്ക് കൊറോണയെ പ്രതിരോധിക്കാനാവുമെന്ന് വെളിപ്പെടുത്തി പോപ്പ് സിങ്ങര്‍ മഡോണ രം​ഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തന്റെ ശരീരത്തില്‍ കൊറോണയ്ക്ക് എതിരായ ആന്റിബോഡിഉണ്ടെന്നും പുറത്തുപോയി കൊറോണ വായു ശ്വസിക്കാന്‍ ആ​ഗ്രഹിക്കുന്നതായും താരം പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. 


എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്ക് വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ കൊറോണ ബാധിതയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആരോ​ഗ്യവതിയാണെന്നുമാണ് താരം കുറിച്ചത്.


'കൊറോണയെക്കുറിച്ചുള്ള സ്വന്തം അറിവുകളേക്കാള്‍ സെന്‍സേഷണല്‍ തലക്കെട്ടുകളെ വിശ്വസിക്കുന്ന ആളുകളോട് ചില കാര്യങ്ങളില്‍ കൃത്യത വരുത്താനുണ്ട്. ഞാന്‍ നിലവില്‍ അസുഖ ബാധിതയല്ല. കൊറോണ വൈറസ് നേരത്തെയുള്ളവരിലാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത്. ഏഴു മാസം മുന്‍പ് നടന്ന പാരീസിലേക്കുള്ള ടൂറിന് അവസാനമാണ് ഞാന്‍ രോ​ഗബാധിതയാകുന്നത്. നിരവധി കലാകാരന്മാരും ടൂറില്‍ എനിക്കൊപ്പമുണ്ടായിരുന്നു.

ആ സമയത്ത് ഞങ്ങള്‍ക്ക് രൂക്ഷമായ പനി ബാധിച്ചു എന്നാണ് ചിന്തിച്ചിരിക്കുന്നു. ഇപ്പോള്‍ എല്ലാവരും സുഖമായി ആരോ​ഗ്യവാന്മാരായി ഇരിക്കുന്നു. ഇപ്പോള്‍ കാര്യങ്ങളെല്ലാം മനസിലായെന്ന് കരുതുന്നു. അറിവാണ് ശക്തി-' മഡോണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക