ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് തനിക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കണമെന്ന് കണ്ടെത്താന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. ഈ കമ്മിറ്റിയും ബൈഡനും ചേര്‍ന്ന് സാധ്യതാ പട്ടികയിലുള്ള പേരുകള്‍ സൂക്ഷമ പരിശോധന നടത്തി വരുന്നു. ഈ നടപടിക്രമങ്ങള്‍ ജൂലൈയോടെ പൂര്‍ത്തിയാകുമെന്ന് ബൈഡന് പറഞ്ഞു. ഇതിനിടയില്‍ കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരും അവരുടെ നേതാക്കളും ഒരു കറുത്ത വര്‍ഗക്കാരിയെ ബൈഡന് റണ്ണിംഗ് മേറ്റായി തിരഞ്ഞെടുക്കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു. അവര്‍ പറയുന്നത് ബൈഡന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും വിജയം എത്ര കറുത്ത വോട്ടര്‍മാര്‍ നവംബറിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തും എന്നതിനെ ആശ്രയിച്ചായിരിക്കും എന്നാണ്.
വര്‍ഷങ്ങളായി കറുത്ത വര്‍ഗക്കാര്‍ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ നല്കി വരുന്ന പിന്തുണയ്ക്ക് ഇതൊരു അംഗീകാരമാവും. ഹവാര്‍ഡ് യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ നിയാംബി കാര്‍ട്ടര്‍ പറഞ്ഞു.
ഹൗസ് മൈനോരിറ്റി വിപ്പ് ജെയിംസ് ക്ലൈബേണ്‍ താന്‍ ഇഷ്ടപ്പെടുന്നത് വിപി സ്ഥാനാര്‍ത്ഥിയായി ഒരു കറുത്തവര്ഗ്ഗക്കാരിയെയാണ്, എന്നാല്‍ ഇതിന് വേണ്ടി ബൈഡന് മേല്‍ സമ്മര്‍ദം ചെലുത്തുകയില്ലെന്ന് പറഞ്ഞു. സൗത്ത് കാരലിനയില്‍ ക്ലൈബേണ്‍ നടത്തിയ പ്രചരണമാണ് ബൈഡന് വലിയ വിജയം നേടാനും ഇതിന്റെ തുടര്‍ച്ചയായി മാര്‍ച്ചിലെ സൂപ്പര്‍ ട്യൂസ് ഡേയില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുവാനും കഴിഞ്ഞതെന്നാണ് പൊതുവേ കരുതുന്നത്.
ഞാന്‍ വളര്‍ന്ന മൂന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളുടെ പിതാവാണ്. എന്നാല്‍ വിപി സ്ഥാനാര്‍ത്ഥിയായി ഒരു കറുത്ത വര്‍ഗക്കാരി തന്നെ വേണം എന്നെനിക്ക് നിര്‍ബന്ധം ഇല്ല, ക്ലൈബേണ്‍ തുടര്‍ന്ന് പറഞ്ഞു.
തന്റെ റണ്ണിംഗ് മേറ്റായി ആര് വേണമെന്ന് ബൈഡന് ശക്തമായ അഭിപ്രായമുണ്ട്. കറുത്ത വര്ഗ്ഗക്കാരികളായ രണ്ടുപേരെ കുറിച്ച് പരാമര്‍ശിച്ചു കഴിഞ്ഞു. കാലിഫോര്‍ണിയ സെനറ്റര്‍ കമലഹാരിസും ജോര്‍ജിയ ഗവര്‍ണ്ണറായി മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനേറ്റ് ചെയ്ത സ്റ്റേസി ഏബ്രാംസും ആണിവര്‍. ജനപ്രതിനിധി വാല്ഡെമിംഗ്സ്(ഫ്ളോറിഡ), മേയര്‍ കീഷലാന്ഡ് ബോട്ടംസ്(അറ്റ്ലാന്റ) ഇവരുടെ പേരുകളാണ് മറ്റ് കറുത്ത വര്‍ഗക്കാരായ സെനറ്റര്‍മാര്‍ എലിസബെത്ത് വാറന്‍, ഏമി ക്ലോബുച്ചര്‍, മിഷിഗണ്‍ ഗവര്‍ണ്ണര്‍ ഗ്രെച്ച് വിറ്റ്മര്‍ എന്നിവരും പരിഗണനയിലുണ്ട്. ബൈഡന് വിജയിച്ച് പ്രസിഡന്റായാല്‍ ഇവരില്‍ ചിലര്‍ ക്യാബിനറ്റില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
തന്റെ പ്രതിയോഗി ബൈഡന് വിപി സ്ഥാനാര്ത്ഥഇത്വം വാറന്‍ നല്കാന് കടപ്പെട്ടിരിക്കുന്നു എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ അഭിപ്രായം. വാറന്‍ പ്രൈമറികളില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കില് എല്ലാ പ്രൈമറിയും ബേണി സാന്റേഴ്സ് ജയിക്കുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്്തഥിയാവുകയും ചെയ്യുമായിരുന്നു എന്നാണ് ട്രനപ് പറയുന്നത്. 2018 ല്‍ ഏബ്രാംസ് പരാജയപ്പെടാന്‍ കാരണം തന്റെ ശക്തമായ പ്രചരണമാണ്.
പ്രൊഗ്രസിവ് മീഡിയ ഫോര്‍ ഹിലരി ക്ലിന്റണ് 2016 ന്റെ മുന്‍ ഡയറക്ടര്‍ സെര്‍ലിന മാക്സ് വെല്‍ ഇത് ബൈഡന് കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ രാഷ്ട്രീയ ശക്തി അംഗീകരിക്കുവാനുള്ള അവസരമാണെന്ന് പറഞ്ഞു. കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടിത്തറ എന്ന് തിരിച്ചറിയുവാനുള്ള നിമിഷമാണിത്.
ബ്ലാക്ക് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി) യുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏഡ്രിയാന്‍ ഷ്രോപ്ഷൈര്‍ ബ്ലാക്ക് വോട്ടര്‍മാര്‍ യാഥാര്‍ത്ഥ്യം തിരയുകയാണെന്ന് അഭിപ്രായപ്പെട്ടു. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവര്‍ക്കൊപ്പം നില്ക്കുന്ന സ്ഥാനാര്്തഥിയെയാണ് വോട്ടര്‍മാര്‍ക്ക് വേണ്ടതെന്ന് അവരുമായി സംസാരിച്ചപ്പോള്‍ മനസിലായി. ഇതിനര്‍ത്ഥം വിപി നോമിനി ഒരു കറുത്ത വര്‍ഗക്കാരി ആയിരിക്കണം എന്നല്ല. ആരാണ് ബ്ലാക്ക് സ്ഥാനാര്‍ത്ഥി എന്ന് അന്വേഷിച്ചിട്ടല്ല പ്രൈമറിയില്‍ ബ്ലാക്ക് വോട്ടര്‍മാര്‍ വോട്ട് ചെയ്തത്, ഷ്രോപ്ഷൈര്‍ പറഞ്ഞു.