Image

ലോക്ക്‌ ഡൗണ്‍ കാലത്ത്‌ സഹപ്രവര്‍ത്തകര്‍ക്ക്‌ ഒരു കൈ സഹായവുമായി നിര്‍മാതാവ്‌ എം. രഞ്‌ജിത്‌

Published on 07 May, 2020
ലോക്ക്‌ ഡൗണ്‍ കാലത്ത്‌ സഹപ്രവര്‍ത്തകര്‍ക്ക്‌  ഒരു കൈ സഹായവുമായി നിര്‍മാതാവ്‌ എം. രഞ്‌ജിത്‌


കൊറോണ ലോക്ക്‌ ഡൗണ്‍ കാലത്ത്‌ സഹപ്രവര്‍ത്തകര്‍ക്ക്‌ സഹായഹസ്‌തവുമായി നിര്‍മാതാവ്‌ എം.രഞ്‌ജിത്‌. തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്‌ ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതം രഞ്‌ജിത്‌ അവരുടെ അക്കൗണ്ടിലേക്ക്‌ അയച്ചു കൊടുത്തു.

രജപുത്രയിലെ ജീവനക്കാരനായ രാജീവ്‌ എം. ആണ്‌ ഇക്കാര്യം ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ വഴി അറിയിച്ചത്‌. 

` രജപുത്ര യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും ഈ കൊറോണക്കാലത്ത്‌ 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടുകളിലേക്ക്‌ രഞ്‌ജിത്‌ സര്‍ അയച്ചു തന്നു. സാറിനും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹമുണ്ടാകാന്‍ ഞങ്ങള്‍ എല്ലാവരും ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നു.' രാജീവ്‌ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക