Image

ഫിലാഡല്‍ഫിയായില്‍ നിര്യാതനായ റവ.എം.ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്.

ഷാജീ രാമപുരം Published on 07 May, 2020
 ഫിലാഡല്‍ഫിയായില്‍ നിര്യാതനായ റവ.എം.ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്.
ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനും മിഷനറിയും, ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മ ഇടവാംഗവുമായ കൊട്ടാരക്കര കല്ലുപറമ്പില്‍ റവ.എം ജോണിന്റെ (87) സംസ്‌കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള അനുസ്മരണ ശുശ്രുഷയും, ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് (വ്യാഴം) ന്യുയോര്‍ക്ക് സമയം വൈകിട്ട് 7.30 ന് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫ്രറന്‍സിലൂടെ (zoom conference call) നടത്തപ്പെടുന്നു.


കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.യുയാക്കിം മാര്‍ കൂറിലോസ്, മാര്‍ത്തോമ്മ സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് അനേക വൈദീകര്‍, അത്മായ നേതാക്കള്‍ തുടങ്ങിയവര്‍ ശുശ്രുഷയില്‍ പങ്കെടുക്കുന്നു. (Zoom Meeting ID 870 8053 2881, Password: 031840)


സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള രണ്ടും,മൂന്നും ഭാഗ ശുശ്രുഷകള്‍ മെയ് 8 വെള്ളിയാഴ്ച ന്യുയോര്‍ക്ക് സമയം വൈകിട്ട് 5 ന് ഫിലാഡല്‍ഫിയായില്‍ ഉള്ള ലാംബ് ഫ്യൂണറല്‍ ഹോമില്‍ (101 Bayberry Road, Huntington Valley, PA 19006) വെച്ച് ഫിലാഡല്‍ഫിയ സെന്ററില്‍ ഉള്ള വൈദീകരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്.


മെയ് 9 ശനിയാഴ്ച ന്യുയോര്‍ക്ക് സമയം ഉച്ചക്ക് 12 മണിക്ക് നാലാം ഭാഗ സംസ്‌കാര ശുശ്രുഷ ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതും തുടര്‍ന്ന് ഫോറസ്‌ററ് ഹില്‍സ് സെമിത്തേരിയില്‍ (25 Byberry Road, Huntingdon Valley, PA 19006) സംസ്‌കരിക്കുന്നതാണ്.


സുഹൃത്ത് അച്ചന്‍ എന്ന പേരില്‍ മാര്‍ത്തോമ്മക്കാരുടെ ഇടയില്‍ അറിയപ്പെടുന്ന റവ.എം.ജോണിന്റെ ജീവിതം കോവിഡ് എന്ന മഹാമാരിയാണ് തട്ടിയെടുത്തത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചിട്ടുള്ള നിയമങ്ങള്‍ക്ക് വിധേയപ്പെട്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടുക എന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള അറിയിച്ചു.


വെള്ളിയാഴ്ചത്തെയും, ശനിയാഴ്ചത്തെയും ശുശ്രുഷകള്‍ www.sumodjacobphotography. com/Live എന്ന വെബ് സൈറ്റിലും, അബ്ബാ ന്യുസിലും തത്സമയം ദര്‍ശിക്കാവുന്നതാണ്.

 ഫിലാഡല്‍ഫിയായില്‍ നിര്യാതനായ റവ.എം.ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക